Activate your premium subscription today
പ്രകൃതി സ്നേഹികളെയും ഫൊട്ടോഗ്രാഫർമാരെയും ജസാനിലേക്ക് ആകർഷിച്ച് ദേശാടന പക്ഷികളായ ഫ്ളെമിംഗോകളും പച്ചപ്പ് പുതച്ചു നിൽക്കുന്ന കണ്ടൽക്കാടുകളും. സൗദിയുടെ തെക്ക്–പടിഞ്ഞാറൻ കോണിലായി ചെങ്കടലിന്റെ തീരത്താണ് ജിസാൻ സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി നഗരവത്ക്കരണവും വ്യവസായവത്ക്കരണവും കാരണം വിശാഖപട്ടണത്തെ കണ്ടൽക്കാടുകൾ കുറഞ്ഞുവരുന്നതായി റിപ്പോർട്ടുകൾ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വികസനപ്രവർത്തനങ്ങൾ കാരണം ചെറിയ തുരുത്തുകളായി കണ്ടൽക്കാടുകൾ മാറിയിരിക്കുന്നു
അബുദാബി ∙ രാജ്യാന്തര കണ്ടൽക്കാട് സംരക്ഷണ, പുനരുദ്ധാരണ സമ്മേളന(ഐഎംസിആർസി)ത്തിന്റെ ആദ്യ പതിപ്പ് ഇൗ മാസം 10 മുതൽ 12 വരെ അബുദാബി ബാബ് അൽ ഖസർ ഹോട്ടലിൽ നടക്കും. 82 രാജ്യങ്ങളിൽ നിന്നുള്ള 468 വിദഗ്ധരും 96-ലേറെ പ്രഭാഷകരും പങ്കെടുക്കുമെന്ന് സംഘാടകരായ അബുദാബി പരിസ്ഥിതി ഏജൻസി (എഡിഎംഐ) അറിയിച്ചു. അത്യാധുനിക
കോഴിക്കോട്∙സരോവരം ബയോപാർക്കിനു സമീപത്തെ കണ്ടൽക്കാട് വെട്ടിത്തെളിച്ചു സ്വകാര്യ വ്യക്തി റോഡ് നിർമിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രദേശവാസികൾ പ്രതിരോധ സമരം തുടങ്ങി.സരോവരം ബയോപാർക്ക് പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ ഇരുനൂറിലേറെ പരിസരവാസികൾ സംഘടിച്ചു പ്രതിഷേധ പ്രകടനവും ധർണയും
ലോകത്തെവിടെനിന്നുമുള്ള റിപ്പോർട്ടുകളും നോക്കിക്കോളൂ, കണ്ടൽക്കാടുകൾ എല്ലായിടത്തും നശീകരണ ഭീഷണിയിൽത്തന്നെയാണ്. ‘ദ് സ്റ്റേറ്റ് ഓഫ് ദ് വേൾഡ് മാൻഗ്രൂവ്സ്, 2022’ കണക്കു പ്രകാരം ലോകത്താകമാനം 1.47 ലക്ഷം ചതുരശ്ര കിലോമീറ്റർ കണ്ടൽ വിസ്തൃതി മാത്രമാണ് അവശേഷിക്കുന്നത്. 5245 ചതുരശ്ര കിലോമീറ്റർ 1996 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ നഷ്ടപ്പെട്ടതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഏകദേശം 590 കി.മീ. നീളത്തിൽ തീരദേശം ഉള്ള നമ്മുടെ കൊച്ചു കേരളത്തിലും സ്ഥിതിവിശേഷം മറ്റൊന്നല്ല. 70,000 ഹെക്ടർ ആയിരുന്നു 1975ലെ കേരളത്തിലെ കണ്ടൽ വിസ്തൃതിയെങ്കിൽ ഇന്നത് വെറും 1782 ഹെക്ടർ ആയി ആണ് ചുരുങ്ങിയത്. അതായത് ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ ഉണ്ടായിരുന്നതിൽ വെറും 3 ശതമാനത്തിൽ താഴെ മാത്രമേ ഇന്ന് സംസ്ഥാനത്തു കണ്ടൽ കാടുകൾ അവശേഷിക്കുന്നുള്ളൂ. കേരളത്തിൽ എറണാകുളം ജില്ലയിലും കണ്ണൂരും ആണ് കണ്ടൽക്കാടുകൾ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. എന്നാൽ
റിയാദ് ∙ മരുഭൂകരണത്തെ ചെറുക്കുന്നതിനായി സൗദി അറേബ്യ 13 ദശലക്ഷം കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുന്നു. പദ്ധതിയുടെ ഭാഗമായി 130 ദശലക്ഷം കണ്ടൽ തൈകൾ വിവിധ ഇടങ്ങളിലായി നട്ടുപിടിപ്പിക്കും. ഈ സംരംഭം സൗദി ഗ്രീൻ ഇനിഷ്യേറ്റീവിൻ്റെ ഒരു സുപ്രധാന ഘടകമാണ്. കണ്ടൽ തൈകൾ നടുന്ന പദ്ധതി വരും വർഷങ്ങളിലും തുടരുമെന്നും
വർഗീസ് സി. തോമസ് പത്തനംതിട്ട ∙ കേരളത്തിലും തമിഴ്നാട്ടിലും ശ്രീലങ്കയിലുമുള്ള കണ്ടൽക്കാടുകൾ സംരക്ഷിച്ചില്ലെങ്കിൽ 25 വർഷത്തിനുള്ളിൽ പൂർണമായും ഇല്ലാതാകുമെന്നു പരിസ്ഥിതി സംരക്ഷണത്തിനുള്ള രാജ്യാന്തര യൂണിയൻ (ഐയുസിഎൻ) മുന്നറിയിപ്പ് നൽകി. ലോക ജൈവവൈവിധ്യ ദിനത്തിൽ ഐയുസിഎൻ പുറത്തിറക്കിയ പഠനത്തിലാണ് ഈ
കോഴിക്കോട് ∙ കക്കോടി പഞ്ചായത്തിൽ ചെലപ്രം ബദിരൂർ അകലാപ്പുഴ തീരത്തു 3 ഏക്കർ കണ്ടൽക്കാട് ഭൂമാഫിയ നികത്തി. സ്ഥലത്തെ സ്വകാര്യ വ്യക്തിയിൽ നിന്നു വർഷങ്ങൾക്കു മുൻപ് ചിലർ വാങ്ങിയ, പുഴയോടു ചേർന്നുള്ള ചതുപ്പു നിലമാണ് ആഴ്ചകൾക്കു മുൻപ് റവന്യു അധികൃതരുടെ കണ്ണുവെട്ടിച്ചു നികത്തിയത്. അകലാപ്പുഴയുടെ തീരത്ത്
മൊഗ്രാൽ ∙ പുഴയോരത്തെ കണ്ടൽക്കാടുകൾ നശിപ്പിച്ചു അനധികൃത മണൽക്കടത്തിനെതിരെ നടപടിയുമായി പൊലീസ്. മൊഗ്രാൽ കെകെ പുറത്താണ് അനധികൃതമായി മണൽക്കടത്തുന്നത്. രാത്രി കണ്ടൽക്കാടുകൾ നശിപ്പിച്ച് മണൽക്കടത്തൽ വ്യാപകമായതോടെയാണ് പൊലീസ് നടപടിയുമായി രംഗത്തിറങ്ങിയത്.കുമ്പള എസ്ഐ വിപിന്റെ നേതൃത്വത്തിൽ പുലർച്ചെയെത്തിയ
കണ്ണൂർ∙ മമ്മാക്കുന്നിന് സമീപം ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കണ്ടൽ കാടുകളിൽ മാലിന്യം തള്ളിയ സ്ഥാപനത്തോട് 25000 രൂപ പിഴ ഈടാക്കി. തോട്ടടയിലെ പോപ്പുലർ മെഗാ മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് പിഴ ചുമത്തിയത്. തുടർ നടപടികൾക്കായി കടമ്പൂർ പഞ്ചായത്തിന് നിർദേശം നൽകി.വർക് ഷോപ്
Results 1-10 of 36