Activate your premium subscription today
ലോകത്തിലെ ഏറ്റവും പ്രായമുള്ള പക്ഷിയെന്നു കരുതപ്പെടുന്ന ആൽബട്രോസ് പക്ഷി പുതുതായി മുട്ടയിട്ടു. 74ാം വയസ്സിലാണ് വിസ്ഡം എന്നു പേരുള്ള പക്ഷി മുട്ടയിട്ടത്.
ഹവായി ∙ നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം 74 കാരിയായ ആൽബട്രോസ് മുട്ടയിട്ടു. പെട്ടെന്നു കേൾക്കുമ്പോൾ കൺഫ്യൂഷൻ ഉണ്ടാകുമെങ്കിലും സംഗതി സത്യമാണ്. ഇനി ആൽബട്രോസ് ആരാണെന്നല്ലേ–വിസ്ഡം എന്ന ചെല്ലപ്പേരുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കാട്ടുപക്ഷിയായ ലെയ്സൻ ആൽബട്രോസ് ആണ്.
ഒട്ടേറെ നോവലുകളിലും കവിതകളിലും സിനിമകളിലുമൊക്കെ പരാമർശിക്കുന്ന കടൽപ്പക്ഷികളാണ് ആൽബട്രോസുകൾ. ഈ ഗ്രൂപ്പിലെ ഉപവിഭാഗമാണ് ലെയ്സാൻ ആൽബട്രോസ്. ഉയർന്ന ജീവിതദൈർഘ്യം കൊണ്ട് പ്രശസ്തമാണ് ഈ പക്ഷികൾ. ഹവായ് ദ്വീപിൽ അൽപം ദൈവികപരിവേഷമുള്ള പക്ഷികളാണ് ലെയ്സാൻ ആൽബട്രോസുകൾ.
ഹവായിയൻ ഭാഷയിൽ ‘പീഹെമാനു’ എന്നാണ് ആ പവിഴദ്വീപസമൂഹത്തിന്റെ വിളിപ്പേര്. പക്ഷികളുടെ ശബ്ദം എന്നാണ് വാക്കിനർഥം. അങ്ങനെയൊരു പേര് ആ ദ്വീപിനു നൽകാനും കാരണമുണ്ട്. അത്രയേറെ കടൽപ്പക്ഷികളാണ് അവിടെയുള്ളത്. ഓരോ വർഷവും 21 ഇനം കടൽപ്പക്ഷികളെങ്കിലും ദ്വീപിൽ
ശാന്തസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന വിദൂരദ്വീപായ മിഡ്വേ ആറ്റോളിലിലേക്ക് വീണ്ടും വിസ്ഡമെത്തി. ലോകത്തിലെ ഏറ്റവും പ്രായമുള്ള കടൽ പക്ഷിയെന്നു കരുതുന്ന ആൽബട്രോസ് പക്ഷിയായ വിസ്ഡം കഴിഞ്ഞ വ്യാഴാഴ്ചയാണ് ദ്വീപിലെത്തിയത്. യുഎസ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസ് ആണ് ട്വിറ്ററിലൂടെ വിസ്ഡം ദ്വീപിലെത്തിയ വിവരം ചിത്രങ്ങൾ
പറന്നിറങ്ങിയത് പാളിയെങ്കിലെന്താ ന്യൂസീലൻഡിലെ താരമായി മാറിയിരിക്കുകയാണ് റോയൽ ആൽബട്രോസ്. 1.4 മില്യണിലധികം ആളുകളാണ് പക്ഷിയുടെ വീഴ്ച ഇതുവരെ കണ്ടത്. ഡുനെഡിനിലുള്ള തായ്അറോ വന്യജീവി സങ്കേതത്തിലെ ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്. കുഞ്ഞിനരികിലേക്ക് പറന്നെത്തിയതായിരുന്നു പക്ഷി. പക്ഷേ തറയിൽ
Results 1-6