Activate your premium subscription today
Tuesday, Apr 1, 2025
ന്യൂറാലിങ്ക്: ഈ പേര് നിങ്ങൾ അടുത്തിടെ കേട്ടിരിക്കാം, ഇല്ലായിരിക്കാം. പക്ഷേ, സമീപഭാവിയിൽ ഈ പേരിങ്ങനെ നിറഞ്ഞു നിൽക്കും.നമ്മുടെ ജീവിതത്തിലും സമൂഹമാധ്യമങ്ങളിലും വാർത്തകളിലുമെല്ലാം ന്യൂറാലിങ്ക് ഉടനെ അവഗണിക്കാനാകാത്ത വാക്കാകും. അതിനു കാരണം ഈ പേരിലുള്ള സാങ്കേതികവിദ്യയുടെ തലപ്പത്തുള്ള ആളാണ്. ഇലോൺ മസ്ക്. ലോക സമ്പന്നൻ. ടെസ്ല, എക്സ് (പഴയ ട്വിറ്റർ) ഇങ്ങനെ പല കാര്യങ്ങൾ ഈ പേരിനൊപ്പം നമ്മുടെ മനസ്സിലേക്ക് ഓടിയെത്തും. അതിനൊപ്പം ഇനി ന്യൂറാലിങ്ക് എന്നുകൂടി ഓർത്തുവയ്ക്കാം. പകൽ കിനാവ് എന്നു പറഞ്ഞു തള്ളുന്ന സങ്കൽപങ്ങളെ ശാസ്ത്രത്തിന്റെയും അളവറ്റ സമ്പത്തിന്റെയും സഹായത്തോടെ പ്രാവർത്തികമാക്കാൻ ആണ് മസ്ക് ശ്രമിക്കുന്നത് എന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. പലതും ഇത്തരത്തിൽ ശാസ്ത്രനോവലുകളും സീരിയലുകളും സിനിമകളുമൊക്കെ കണ്ടപ്പോൾ മനസ്സിൽ തോന്നിയതാണ് എന്നു മസ്ക് തന്നെ പറയാറുമുണ്ട്. അത്തരത്തിൽ, കേട്ടാൽ അദ്ഭുതപ്പെടുത്തുന്ന മറ്റൊരു വാർത്തയാണ് മസ്ക് അടുത്തിടെ പുറത്തുവിട്ടത്. മസ്തിഷ്കത്തെ ബാധിക്കുന്ന അസുഖങ്ങൾ കൊണ്ട് കിടപ്പിലായിപ്പോയവരെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുന്ന സാങ്കേതികവിദ്യയാണ് ന്യൂറാ ലിങ്ക്. ഒറ്റ രൂപ നാണയത്തിന്റെ വലുപ്പമുള്ള ഒരു ചിപ് ആണ് പ്രധാന ഉപകരണം. ഇത് തലച്ചോറിൽ ഘടിപ്പിച്ച്, അതിൽ നിന്ന് ലഭിക്കുന്ന സിഗ്നലുകൾ വഴി കംപ്യൂട്ടർ പ്രവർത്തിപ്പിക്കാമെന്നാണ് മസ്കിന്റെ കമ്പനിയുടെ കണ്ടെത്തൽ.
തലച്ചോറിൽ സ്ഥാപിക്കുന്ന സൂക്ഷ്മോപകരണം (ഇംപ്ലാന്റ്) അടുത്ത 6 മാസത്തിനുള്ളിൽ മനുഷ്യരിൽ പരീക്ഷിക്കാൻ ലക്ഷ്യമിടുകയാണു ന്യൂറലിങ്ക് കമ്പനി . കലിഫോർണിയയിൽ നടന്ന പരിപാടിയിൽ കമ്പനി ഉടമ ഇലോൺ മസ്ക് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനായി യുഎസ് അധികൃതരുടെ അനുമതി തേടിയതായും മസ്ക് പറഞ്ഞു. ഈ ഷോയ്ക്കിടെ ഒരു ഡെമോ
അൽ ഖ്വയ്ദ സ്ഥാപകനും കുപ്രസിദ്ധ ഭീകരനുമായിരുന്ന ഉസാമ ബിൻ ലാദന്റെ അനുചരൻമാർ തന്റെ വളർത്തുനായയിൽ രാസായുധ പ്രയോഗം നടത്തിയിരുന്നെന്ന് വെളിപ്പെടുത്തി മകൻ. ലാദന്റെ നാലാമത്തെ മകനായ ഒമർ ബിൻലാദനാണ് ഒരു മാധ്യമത്തോട് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ബോബി എന്നു പേരുള്ള ഒരു നായ ഒമറിനുണ്ടായിരുന്നു. ഈ നായയിൽ
ആലപ്പുഴ കുട്ടനാട്ടില്‍ പക്ഷിപ്പനി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായി സൂചന. നെടുമുടി ,ചമ്പക്കുളം പഞ്ചായത്തുകളില്‍ നിരവധി താറാവുകള്‍ ചത്തതാണ് സംശയത്തിന് കാരണം. രോഗബാധ സ്ഥിരീകരിച്ച മേഖലകളില്‍ താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ വില്പനയും ഇവയുടെ മുട്ടയുടെയും ഇറച്ചിയുടെയും ഉപയോഗവും
ചെറിയ ജീവികളുടെ തല കത്രിക ഉപയോഗിച്ച് അറുത്ത് മാറ്റും. നായകളെ പിടലിയിൽ തൂക്കിയെടുത്ത് പെട്ടികളിലേക്ക് എറിയും ബോധം കെടുത്താതെ മൃഗങ്ങളുടെ ശരീരത്തിൽ ആഴത്തിൽ മുറിവുകൾ ഉണ്ടാക്കും പരീക്ഷണ കേന്ദ്രത്തിൽ നിന്നും പുറത്തുവരുന്നത് നടുക്കുന്ന റിപ്പോർട്ടുകൾ. മൃഗങ്ങളോട് ചെയ്യുന്ന സമാനതകളില്ലാത്ത ക്രൂരതയുടെ
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.