ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തലച്ചോറിൽ സ്ഥാപിക്കുന്ന സൂക്ഷ്മോപകരണം (ഇംപ്ലാന്റ്) അടുത്ത 6 മാസത്തിനുള്ളിൽ മനുഷ്യരിൽ പരീക്ഷിക്കാൻ ലക്ഷ്യമിടുകയാണു ന്യൂറലിങ്ക് കമ്പനി. കലിഫോർണിയയിൽ നടന്ന പരിപാടിയിൽ കമ്പനി ഉടമ ഇലോൺ മസ്ക് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനായി യുഎസ് അധികൃതരുടെ അനുമതി തേടിയതായും മസ്ക് പറഞ്ഞു. ഈ ഷോയ്ക്കിടെ ഒരു ഡെമോ വിഡിയോ ഇലോൺ മസ്ക് പങ്കുവച്ചിരുന്നു. തലച്ചോറിൽ സ്ഥാപിച്ച സൂക്ഷ്മോപകരണം ഉപയോഗിച്ച് സ്വന്തം മനസ്സുകൊണ്ട് ഒരു കുരങ്ങ് ടൈപ്പു ചെയ്യുന്നതായിരുന്നു ഇത്. പരിപാടി നടക്കുന്നതിനു മുൻപ് തന്നെ വിവിധ മൃഗസംരക്ഷണ സംഘടനകൾ ന്യൂറലിങ്ക് പരീക്ഷണത്തിൽ ഏർപ്പെട്ട കുരങ്ങുകളുടെ കണക്കും അവയുടെ ഇപ്പോഴത്തെ സ്ഥിതിയും ആവശ്യപ്പെട്ടു രംഗത്തുവന്നിരുന്നു.

മനുഷ്യ മസ്തിഷ്കത്തെ കംപ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്ന ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫേസ് എന്ന ആശയത്തിലൂന്നി പ്രവർത്തിക്കുന്ന കമ്പനിയാണ് ന്യൂറലിങ്ക്. ഒരു നാണയത്തിന്റെ വലുപ്പമുള്ള ചിപ്പ് മനുഷ്യ മസ്തിഷ്കത്തിലേക്ക് റോബട്ടിന്റെ സഹായത്തോടെ വയ്ക്കും. ഇതിൽ നിന്നു തലച്ചോറിലേക്കു പോകുന്ന തീരെ കനംകുറഞ്ഞ വയറുകളുമുണ്ട്. ബന്ധം നേടിയെടുത്തശേഷം മസ്തിഷ്കം ഉപയോഗിച്ച് ഉപകരണങ്ങളെ നിയന്ത്രിക്കാം. ഉദാഹരണമായി ശരീരത്തിന്റെ തളർച്ച മൂലം സ്മാർട്ഫോൺ ഉപയോഗിക്കാൻ കഴിയാത്തവർക്ക് മസ്തിഷ്കത്തിനാൽ അതു സാധിക്കും.

മസ്തിഷ്ക രോഗങ്ങൾ, നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ, പരുക്കുകൾ എന്നിവ ചികിത്സിക്കുകയെന്നതാണ് 2016ൽ സ്ഥാപിക്കപ്പെട്ട ന്യൂറലിങ്കിന്റെ പ്രധാനലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾക്കായി കുരങ്ങുകളെ ന്യൂറലിങ്ക് ഉപയോഗിച്ചിരുന്നു. ഇവയിൽ പലതും പരീക്ഷണത്തിന്റെ പേരിൽ ചൂഷണത്തിനു വിധേയമായാണു മരിച്ചതെന്നാണ് മൃഗസംരക്ഷണ പ്രവർത്തകർ ആരോപണം ഉയർത്തിയത്. പരീക്ഷണങ്ങൾ കുരങ്ങുകളിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയെന്ന് നേരത്തെ ഫിസിഷ്യൻസ്  കമ്മിറ്റി ഫോർ റെസ്പോൺസിബിൾ മെഡിസിൻ റിപ്പോർട്ട് ചെയ്തിരുന്നു. ബയോഗ്ലൂ എന്നൊരു രാസവസ്തു കുരങ്ങുകളിൽ ന്യൂറലിങ്ക് പ്രയോഗിച്ചെന്നും ഫിസിഷ്യൻസ് കമ്മിറ്റി ഫോർ റെസ്പോൺസിബിൾ മെഡിസിൻ പറഞ്ഞു. പരീക്ഷണത്തിൽ ഏർപ്പെട്ട ചില കുരങ്ങുകൾ അതിനു ശേഷം മരിച്ചെന്നും ചിലതിനെ കൊന്നുകളഞ്ഞെന്നും കമ്മിറ്റി പറഞ്ഞു. എന്നാൽ ന്യൂറലിങ്ക് ഈ റിപ്പോർട്ടുകൾ നിഷേധിക്കയാണുണ്ടായത്.

 

English Summary: Elon Musk's brain-chip startup shares video it says shows a monkey telepathically 'typing'

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com