Activate your premium subscription today
അഞ്ചാലുംമൂട് ∙ അഷ്ടമുടിക്കായലിൽ വേളാപ്പാരയെ വളർത്തിയെടുക്കാൻ പരീക്ഷണ പദ്ധതിയുമായി കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം. ഐസിഎആർ– സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിൽ കൃത്രിമമായി ഉൽപാദിപ്പിച്ച വേളാപ്പാര മത്സ്യ കുഞ്ഞുങ്ങളെ അഷ്ടമുടിക്കായലിൽ കൂട് കൃഷിയിൽ വളർത്തുന്നതിനുള്ള പരീക്ഷണത്തിനാണ്
അഴകിന്റെ ജലച്ചായംകൊണ്ടു കൺനിറയെ കാഴ്ചകൾ ചാലിച്ചു സന്ദർശകരുടെ മനംനിറയ്ക്കുന്ന അഷ്ടമുടിക്കായൽ കൊല്ലത്തിന്റെ മാത്രമല്ല, കേരളത്തിന്റെതന്നെ മുഖമുദ്രകളിൽ പ്രധാനമാണ്. പക്ഷേ, നഷ്ടമാവുകയാണ് ആ സൗന്ദര്യവും സൗഭാഗ്യവും. മാലിന്യവും കയ്യേറ്റവും കായലിന്റെ ജീവനെടുത്തുതീർക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ചിത്രം കേരളത്തെ നടുക്കുന്നതായി. അഷ്ടമുടിക്കായലിൽ കൂട്ടത്തോടെ ചത്തുപൊങ്ങിയ മീനുകൾ കുഴിച്ചിടാനായി ശേഖരിക്കുന്നതിന്റെ ചിത്രമായിരുന്നു അത്. അഷ്ടമുടിക്കായൽ അഭിമുഖീകരിക്കുന്ന കടുത്ത മാലിന്യഭീഷണിയെക്കുറിച്ചുള്ള മറ്റൊരു മുന്നറിയിപ്പാണ് ഈ ചിത്രം.
കൊല്ലം∙ അഷ്ടമുടിക്കായലിലെ ടൺ കണക്കിനു മത്സ്യം ചത്തു പൊങ്ങിയത് ‘ആൽഗേ ബ്ലൂം’ (കറ വെള്ളം) എന്ന പ്രതിഭാസം കാരണമാണെന്ന് ഫിഷറീസ് വകുപ്പിന്റെയും കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) സംഘത്തിന്റെയും പ്രാഥമിക വിലയിരുത്തൽ. ‘കറ വെള്ളം’ വ്യാപിക്കുന്ന സമയങ്ങളിൽ രാത്രി കാലത്ത് പ്രകാശ സംശ്ലേഷണം നടക്കാത്തതു കൊണ്ട്
കൊല്ലം ∙ അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിച്ച് ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകറും സംഘവും. ഇന്നലെ വൈകിട്ടോടെ തേവള്ളിയിലെ ഹോട്ടലിലെത്തിയ ഉപരാഷ്ട്രപതിയും ഭാര്യ സുധേഷ് ധൻകറും ബന്ധുക്കൾക്കൊപ്പം വഞ്ചിവീടിൽ ഒരു മണിക്കൂറിലേറെ ചുറ്റിക്കറങ്ങി കായലിന്റെ സൗന്ദര്യം ആസ്വദിച്ചു. തുടർന്നു ഹോട്ടലിലേക്കു മടങ്ങി. ഇന്നലെ തേവള്ളി ലീല അഷ്ടമുടി ഹോട്ടലിൽ താമസിച്ച ഉപരാഷ്ട്രപതി ഇന്നു രാവിലെ 9 നു മടങ്ങും.
അഞ്ചാലുംമൂട്∙ അഷ്ടമുടിക്കായലിന്റെ മത്സ്യ സമ്പത്തിന്റെ വൈവിധ്യങ്ങളുടെ പ്രദർശനവും ഭക്ഷ്യ മേളയ്ക്കും ഒപ്പം ചേർന്ന് അഷ്ടമുടി കായലിന്റെ ഇഷ്ട കവി കുരീപ്പുഴ ശ്രീകുമാർ. പ്രാക്കുളം ഗവ എൽ.പി.സ്കൂളിലെ കുട്ടികളാണ് കായൽ പെരുമയെന്ന പരിപാടിക്കായി വ്യത്യസ്ത രുചികൾ നിറഞ്ഞ കായൽ വിഭവങ്ങളുമായി സ്കൂളിലെത്തിയത്. വീട്ടിൽ
കൊല്ലം ∙ അഷ്ടമുടിക്കായലിൽ ഇന്നു ചാംപ്യൻസ് ബോട്ട് ലീഗ് ഫൈനലും പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും. സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. എം.മുകേഷ് എംഎൽഎ അധ്യക്ഷത വഹിക്കും. ഇന്നലെ വൈകിട്ട് വ്യോമസേനയുടെ എയർ ഷോ നടന്നു. 4 ഹെലികോപ്റ്ററുകൾ ചേർന്ന് 15 മിനിറ്റ് എയർ ഷോ നടത്തി. ഇന്നും ജലോത്സവത്തിനിടെ വ്യോമസേനാ
എട്ടു മുടികളെ തൊട്ടുരുമ്മിയുള്ള കിടപ്പ്. 15 കിലോമീറ്റർ നീളം. കൂടിയും കുറഞ്ഞും ഇടുപ്പ് ഇടുങ്ങിയും ഒക്കെയാണ് വീതി. ഉദയത്തിലും അസ്തമയത്തിലും സിന്ദൂരച്ചേല അണിഞ്ഞ ശോഭ. കഥകളിവേഷം പോലെ ചുറ്റും കണ്ടൽക്കാടുകളും തെങ്ങിൻ തോപ്പുകളും നിറഞ്ഞ സസ്യസമൃദ്ധി. അതിനു നടുവിൽ പച്ചിലക്കുമ്പിളിൽ കോരിയെടുത്തതു പോലെ വലിയൊരു ജലസ്ഫടികം. അതാണ് അഷ്ടമുടിക്കായൽ; എട്ടു ശാഖകൾ (മുടി) അഥവാ കൈവഴികൾ ചേർന്ന കായൽ. കൊല്ലത്തിന്റെ അക്ഷയപാത്രം. ആ കായലിനെ കാണാൻ, അതിന്റെ സൗന്ദര്യം നുകരാൻ, അതിന്റെ ഓളപ്പരപ്പിലൂടെ ഉല്ലസിച്ച് ഒരു യാത്രയ്ക്ക് ആരാണ് കൊതിക്കാത്തത്?‘സീ അഷ്ടമുടി’ യാത്ര തുടങ്ങുന്നത് ആ അനുഭവത്തിൽ നിന്നാണ്, ആ അനുഭവത്തിലേക്കാണ്. സംസ്ഥാന ജലഗതാഗത വകുപ്പ് നടത്തുന്ന ഈ ടൂറിസ്റ്റ് ബോട്ട് സർവീസ് ആരംഭിച്ചത് 2023 മാർച്ചിൽ. പ്രതീക്ഷകളൊന്നും തെറ്റിയില്ല, യാത്രക്കാർ ഇരച്ചെത്തി. ഏഴു മാസത്തിനിടെ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം ലഭിച്ചത് അരക്കോടിയിലേറെ രൂപ! എങ്ങനെ ‘സീ അഷ്ടമുടി’യിൽ ഒരു സീറ്റ് ബുക്ക് ചെയ്യാം? എന്തെല്ലാം സൗകര്യങ്ങളാണ് യാത്രയിൽ ഒരുക്കിയിരിക്കുന്നത്? എന്തെല്ലാം കാഴ്ചകളാണ് നിങ്ങളെ കാത്തിരിക്കുന്നത്? കാണാം, അഷ്ടമുടി...
Results 1-7