Activate your premium subscription today
ന്യൂഡൽഹി ∙ കേരളത്തിലെ 17 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ബഫർസോൺ സംബന്ധിച്ചു സംസ്ഥാനം സമർപ്പിച്ച നിർദേശങ്ങൾ പരിഗണിച്ച് അന്തിമ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. സംസ്ഥാന നിർദേശപ്രകാരം ജനവാസ മേഖലകൾ പൂർണമായി ഒഴിവാക്കിക്കൊണ്ട് വിജ്ഞാപനം പുറത്തിറക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. വനംമന്ത്രി എ.കെ.ശശീന്ദ്രനുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ന്യൂഡൽഹി∙ തീരദേശ പരിപാലന നിയമത്തിൽ കേരളത്തിന് ഇളവു നൽകി കേന്ദ്ര സർക്കാർ. 66 പഞ്ചായത്തുകളെ സിആർഇസെഡ് 2 പട്ടികയിലേക്കു മാറ്റി. ജനസംഖ്യ കൂടിയ മറ്റു പഞ്ചായത്തുകളിൽ സിആർഇസെഡ് 3 എക്ക് കീഴിൽ നിർമാണ പ്രവർത്തനങ്ങൾക്കുള്ള ദൂരപരിധി 200 ൽ നിന്ന് 50 മീറ്ററായി കുറയ്ക്കുമെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.
എരുമേലി ∙ പമ്പാവാലി ബഫർസോൺ വിരുദ്ധ ജനകീയ സമരവുമായി ബന്ധപ്പെട്ട് സമരത്തിൽ പങ്കെടുത്ത കേസിൽ നാട്ടുകാരായ 61 പേർ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി(രണ്ട്)യിൽ ഹാജരായി ജാമ്യം എടുത്തു.പമ്പാവാലി, എയ്ഞ്ചൽവാലി മേഖലയിലുള്ള 63 നാട്ടുകാരാണു കേസിൽ ഉൾപ്പെട്ടിരുന്നത്. സ്വകാര്യ ബസ് ബുക്ക്
രാജകുമാരി∙ സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി ലോല മേഖലയിൽ (ബഫർ സോൺ) നിന്ന് ജനവാസ മേഖലകൾ ഒഴിവാക്കി കാെണ്ടു സംസ്ഥാന സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നിർദേശങ്ങൾ സമർപ്പിച്ചെങ്കിലും മതികെട്ടാൻചോല ദേശീയോദ്യാനത്തിന്റെ കാര്യത്തിൽ ഇതുവരെ തുടർനടപടികളുണ്ടായില്ല.2020 മാർച്ച് മുതൽ ഇതുവരെ സംരക്ഷിത
അമ്പലവയൽ ∙ കാരാപ്പുഴ ബഫർ സോണിലെ അനധികൃത കയ്യേറ്റങ്ങൾക്കും നിർമാണത്തിനുമെതിരെ നടപടിയുമായി ജലസേചന വകുപ്പ്. പദ്ധതി പ്രദേശത്തുനിന്നു നിശ്ചിത ദൂരപരിധി പാലിക്കാതെയുള്ള നിർമാണങ്ങൾക്കും നിർമാണത്തിനായി കുന്നിടിച്ച് നികത്തുന്നതിനുമെതിരെ സ്റ്റോപ് മെമ്മോ നൽകി. കാരാപ്പുഴ പദ്ധതി പ്രദേശത്തിന്റെ ഭാഗമായുള്ള നെല്ലാറച്ചാലിൽ കളത്തുവയൽ, വാഴവറ്റ, കാരാപ്പുഴ എന്നിവിടങ്ങളിലായി ബഫർസോൺ പരിധിയിൽ വ്യാപകമായി അനധികൃത നിർമാണങ്ങൾ നടക്കുന്നതിനെക്കുറിച്ചു മനോരമ
തിരുവനന്തപുരം∙ ജനകീയ സമരങ്ങളുടെ കടമ്പ കടന്നെന്ന ആശ്വാസം, ഇനിയുമിറങ്ങാതെ വിവാദങ്ങളുടെ വേലിയേറ്റം. ലോക്സഭാ തിരഞ്ഞെടുപ്പു ഫലം കൂടി അറിയുന്ന രാഷ്ട്രീയ വർഷത്തിലേക്കാണു രണ്ടാം പിണറായി സർക്കാർ കാൽവച്ചത്. ഫലം സർക്കാരിന്റെ വിലയിരുത്തലാകില്ലെന്നു മുഖ്യമന്ത്രി മുൻകൂർ ജാമ്യമെടുത്തെങ്കിലും മൂന്നുവർഷം ഭരിച്ച സർക്കാരിനെ വോട്ടർമാർ മറന്നിരിക്കാൻ ഇടയില്ല. ജനവിധി തീരെ എതിരായാൽ ആദ്യം വിരലുയരുക സർക്കാരിനു നേർക്കാകും. പക്ഷേ അതു മുൻഗണനകൾ മാറ്റുമെന്ന് ഈ സർക്കാരിന്റെ പ്രവർത്തനശൈലി അറിയുന്നവർ കരുതുന്നില്ല.
അമ്പലവയൽ ∙ കാരാപ്പുഴ പദ്ധതിയുടെ ബഫർസോണിന്റെ പേരിൽ സാധാരണക്കാർക്കു വീടു നിർമിക്കാൻ അനുമതി നിഷേധിക്കുമ്പോൾ റിസോർട്ടുകളടക്കമുള്ളവയ്ക്കു നിയന്ത്രണങ്ങളൊന്നുമില്ല. വീടു നിർമാണത്തിനു തറയൊരുക്കിയിട്ടും തുടർപ്രവർത്തനങ്ങൾക്ക് അനുമതിയില്ലാത്തതിനാൽ ഷെഡിൽ കഴിയുന്ന ഒട്ടേറെ കുടുംബങ്ങൾ പ്രദേശത്തുണ്ട്. അതേസമയം,
രാജകുമാരി ∙ സംരക്ഷിത വനങ്ങളുടെ പരിസ്ഥിതിലോല മേഖലയിൽനിന്ന് (ബഫർ സോൺ) ജനവാസ മേഖലകൾ ഒഴിവാക്കിക്കാെണ്ട് സംസ്ഥാന സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നിർദേശങ്ങൾ സമർപ്പിച്ചെങ്കിലും മതികെട്ടാൻചോല ദേശീയോദ്യാനത്തിന്റെ കാര്യത്തിൽ ഇതുണ്ടായില്ലെന്ന് രേഖകൾ. 2020 മാർച്ച് മുതൽ ഇതുവരെ സംരക്ഷിത വനങ്ങളുടെ
ന്യൂഡൽഹി ∙ ബഫർസോൺ വിഷയത്തിൽ സംസ്ഥാനസർക്കാർ നൽകിയ പുനഃപരിശോധനാഹർജി സുപ്രീം കോടതി തീർപ്പാക്കി. ഹർജിയിൽ ഉന്നയിച്ച ആവശ്യങ്ങൾ കഴിഞ്ഞ ഏപ്രിൽ 26നു നൽകിയ വിധിയിലൂടെ അനുവദിച്ചിട്ടുണ്ടെന്നു വിലയിരുത്തിയാണു ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ബഫർ സോണുകൾക്കു കർശനനിബന്ധനകൾ വച്ച് കഴിഞ്ഞ വർഷം ജൂണിൽ വിധി നൽകിയിരുന്നു. ഇതിന്റെ പുനഃപരിശോധനയാണു കേരളം ആവശ്യപ്പെട്ടത്. വിധി പരിഷ്കരിക്കണമെന്നു കേന്ദ്രവും അപേക്ഷ നൽകി. കേന്ദ്രത്തിന്റെ അപേക്ഷ കഴിഞ്ഞ ഏപ്രിലിൽ തീർപ്പാക്കിയിരുന്നു.
വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്ഥിതിലോല മേഖലയാക്കാനുള്ള നീക്കം ജില്ലയെ വീണ്ടും പ്രക്ഷോഭത്തിലേക്കും സമരത്തിലേക്കും തള്ളിവിട്ടിരിക്കുന്നു. പരിസ്ഥിതിലോല മേഖലയാക്കുന്നതോടെ അടിസ്ഥാന സൗകര്യ വികസനം പോലും നടത്താന് സാധിക്കില്ലെന്ന ആശങ്കയിലാണ് ജനം....Chettyalathur village, Chettyalathur village latest news, Chettyalathur, Wayanad wild life sanctuary
Results 1-10 of 393