ADVERTISEMENT

ചക്കിട്ടപാറ ∙ കുറ്റ്യാടി ജലസേചന പദ്ധതി പെരുവണ്ണാമൂഴി ഡാം റിസർവോയറിന്റെ ചുറ്റും ബഫർ സോൺ പ്രഖ്യാപിച്ച എൽഡിഎഫ് സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് പെരുവണ്ണാമൂഴി ഡാമിൽ ചാടാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നീക്കം പെരുവണ്ണാമൂഴി പൊലീസ് തടഞ്ഞു. പെരുവണ്ണാമൂഴി ടൗണിൽ നിന്നും യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ പ്രകടനമായി അണക്കെട്ട് ഭാഗത്തേക്ക് നീങ്ങി.

ഡാമിന്റെ ഗേറ്റിൽ പെരുവണ്ണാമൂഴി എസ്ഐ അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ പ്രവർത്തകരെ തടഞ്ഞു. യൂത്ത് കോൺഗ്രസുകാർ ഗേറ്റ് തള്ളി അകത്തു കയറാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമായി. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു. പേരാമ്പ്ര അഗ്നിരക്ഷ സേനാംഗങ്ങളും സ്ഥലത്ത് എത്തി.

സർക്കാർ ബഫർ സോൺ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ നാട്ടിൽ ജീവിക്കാനായി സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റെജി കോച്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എബിൻ കുംബ്ലാനിക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർ ജിതേഷ് മുതുകാട് മുഖ്യ പ്രഭാഷണം നടത്തി.മെംബർ രാജേഷ് തറവട്ടത്ത്, ജയിംസ് മാത്യു, ബാബു കൂനന്തടം, തോമസ് ആനത്താനം, ബ്ലോക്ക് മെംബർ ഗിരിജ ശശി, ഗിരീഷ് കോമച്ചംകണ്ടി, പ്രസാദ് ജോർജ്, മെംബർ ലൈസ ജോർജ്, ജയിൻ ജോൺ എന്നിവർ പ്രസംഗിച്ചു.

English Summary:

Peruvana Moozhi Dam protest: Youth Congress workers clashed with police protesting the new buffer zone around the Peruvana Moozhi Dam. The protest, against the LDF government's decision regarding the Kuttiyadi Irrigation Project, led to a tense situation at the dam.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com