Activate your premium subscription today
കൊച്ചി ∙ ജില്ലയിൽ സൂര്യാഘാതമേറ്റ് 39 കന്നുകാലികളും 9 പോത്തുകളും ചത്തു. ഫെബ്രുവരി മുതലുള്ള കണക്കാണിത്. 35 പശുക്കളും 4 കിടാക്കളും 6 പോത്തുകളും 3 പോത്തു കുട്ടികളുമാണു ചത്തത്. വളർത്തു മൃഗങ്ങൾക്കു സൂര്യാഘാതമേൽക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നു മൃഗ സംരക്ഷണ വകുപ്പ് നിർദേശിച്ചു. വളർത്തു മൃഗങ്ങൾ
കൊച്ചി ∙ കടലിലെ ഉഷ്ണ തരംഗത്തെ തുടർന്നു ലക്ഷദ്വീപിലെ പവിഴപ്പുറ്റ് വൻതോതിൽ നശിക്കുന്നതായി പഠനം. ദ്വീപു മേഖലയിലെ പവിഴപ്പുറ്റ് ആവാസ വ്യവസ്ഥയുടെ ഏറിയ പങ്കും ബ്ലീച്ചിങ്ങിനു (വെളുക്കുന്നത്) വിധേയമായതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനത്തിൽ കണ്ടെത്തി. സമുദ്ര താപനില അസാധാരണമായി
ചിറ്റാട്ടുകര ∙ കൊടും വേനലിൽ കുളിർമയായി എളവള്ളി പഞ്ചായത്തിലെ കാക്കശേരി ഇന്ദ്രാംചിറ. ഒരേക്കറിൽ തെളിമയോടെയുള്ള ജല സമൃദ്ധിയാണ് ചിറയുടെ പ്രത്യേകത, ചണ്ടിയോ പായലോ പാഴ്പുല്ലുകളോ മറ്റു മാലിന്യങ്ങളോ ഇല്ല എന്നതും സവിശേഷതയാണ്. തൃശൂർ കോർപറേഷന്റെ നഗര സഞ്ചയിക പദ്ധതിയിൽ 54 ലക്ഷം രൂപ ചെലവിട്ടാണു നവീകരണം
വൈപ്പിൻ∙ നട്ടുച്ച നേരത്ത് വെറുതേ പൊട്ടിച്ചൊഴിച്ചു വച്ചാൽ ചിലപ്പോൾ ബുൾസ് ഐ കിട്ടിയേക്കും. അത്രയ്ക്കാണ് ചൂട്. ഇനി മുട്ട അങ്ങനെ തന്നെയാണ് വയ്ക്കുന്നതെങ്കിലോ. ചിലപ്പോൾ കിട്ടുക കോഴിക്കുഞ്ഞും.അമ്മക്കോഴിയും ഇൻക്യുബേറ്ററും വേണ്ട. കൊടുംചൂടിന്റെ കാലത്ത് മുട്ട വിരിയിക്കുന്ന ജോലിയും സൂര്യൻ ഏറ്റെടുത്ത മട്ടാണ്.
കൊച്ചി∙ ജില്ലയിൽ ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ്. ചുവടെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു.
കോലഞ്ചേരി ∙ ടൗണിൽ സ്കൂൾ ജംക്ഷനിലെ ബസ് സ്റ്റോപ്പിനു സമീപം കൊടും വെയിലിൽ ബോധരഹിതനായി കിടന്ന ആൾക്ക് രക്ഷകരായി പൊലീസും നാട്ടുകാരും. ഇന്നലെ ഉച്ച കഴിഞ്ഞ് 3ന് ആണ് പത്താംമൈൽ സ്വദേശിയായ ആൾ ബോധരഹിതനായി ഫുട്പാത്തിൽ വീണു കിടന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ആൾ എണീറ്റു പോകാതിരുന്നതോടെ പുത്തൻകുരിശ് പൊലീസിൽ
കുറുപ്പംപടി ∙ അശമന്നൂർ ചാപ്പൽ–നെടുങ്ങപ്ര റോഡിൽ രണ്ടിടത്ത് വാട്ടർ അതോറിറ്റി ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിട്ടും നടപടിയില്ലെന്നു പരാതി. പഞ്ചായത്ത് മൂന്നാം വാർഡിൽ അശമന്നൂർ സെന്റ് തോമസ് യാക്കോബായ ചാപ്പലിനു സമീപമാണ് ഒന്ന്. കനാൽ റോഡിൽ നിന്ന് ചാപ്പൽ റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്താണ് രണ്ടാമത്തെ ചോർച്ച. ഓരോ തുള്ളി ജലവും അമൂല്യമാണ് പാഴാക്കരുത് എന്ന് സർക്കാർ പറയുമ്പോഴും ശുദ്ധജലം സംരക്ഷിക്കാൻ നടപടിയില്ല. വേനൽക്കാലത്ത് ഇതു പോലെ വെള്ളം പാഴായാൽ ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാകും.
കിഴക്കമ്പലം∙ പൊള്ളുന്ന വെയിലിൽ പാൽ ഉൽപാദനം വലിയ തോതിൽ കുറഞ്ഞതോടെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ. വേനലിൽ പരിപാലനച്ചെലവ് വർധിക്കുകയും ചെയ്തതോടെ ക്ഷീര കർഷകരുടെ സ്ഥിതി അതീവ ദയനീയമാണ്. പച്ചപ്പുല്ല് കിട്ടാനില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി. കൂടാതെ സൊസൈറ്റി വഴി ലഭിക്കുന്ന കാലിത്തീറ്റ വില 1500
നെടുമ്പാശേരി ∙ വേനൽ കനത്തതോടെ ആവശ്യത്തിന് വെള്ളമെത്താത്തതിനാൽ അത്താണി കുറുന്തലക്കോട്ട് ചിറ മെലിഞ്ഞു. ചിറയിൽ വെള്ളം താഴ്ന്നത് പ്രദേശത്തെ കിണറുകളിൽ ജലക്ഷാമത്തിനും ഇടയാക്കിയിരിക്കുകയാണ്. നെടുമ്പാശേരിയിലെ പഴയ ഓട്ടു കമ്പനിക്ക് സമീപത്തെ അങ്കണവാടി പരിസരത്ത് നിന്ന് ആരംഭിച്ച് കേരള ഫാർമസിക്ക് സമീപം
കൊച്ചി ∙ രാത്രിയിൽ വൈദ്യുതി നിലച്ചതിനെ തുടർന്നു രോഗിയായ ഭാര്യയെയും കൂട്ടി ഗൃഹനാഥൻ പാലാരിവട്ടം കെഎസ്ഇബി ഓഫിസിൽ കിടന്നുറങ്ങി പ്രതിഷേധിച്ചത് അടുത്തിടെയാണ്. വൈദ്യുതി തടസ്സം പതിവായതോടെ നിവൃത്തികേടുകൊണ്ടായിരുന്നു പോണേക്കര സ്വദേശി പരമേശ്വരന്റെയും ഭാര്യയുടെയും സമരം. രാത്രിയിൽ വൈദ്യുതി മുടങ്ങുന്നതു
Results 1-10 of 33