Activate your premium subscription today
വീടിനുള്ളിൽ അരുമയായി വളർത്താവുന്ന പശുക്കള്! നായ്ക്കളെയും പൂച്ചകളെയുംപോലെ അടുക്കളയിലും കിടപ്പുമുറിയിലുമൊക്കെ കയറിയിറങ്ങുന്ന ചെറുപൂവാലികള്! ഇരിക്കുമ്പോൾ മടിയിൽ എടുത്ത് ഓമനിക്കാം! അരുമയായി വളരുമ്പോൾ തന്നെ 1.5 ലീറ്റർ പാൽ ചുരത്താൻ കൂടി അവയ്ക്കു കഴിയുമെങ്കിലോ? ഫ്ലാറ്റുകളിൽ പോലും കിച്ചൺ ഫ്രഷ് പാൽ
പതിവിലധികം തിരക്കുള്ള ഒരു ദിവസമായിരുന്നതു കൊണ്ടാവും രാത്രി ഏഴു മണിയോടു കൂടി വീട്ടിലെത്തിയ ഞാൻ പതിവിലധികം ആലസ്യത്തോടെ കിടന്ന് മൊബൈലിൽ തോണ്ടാൻ തുടങ്ങിയത്. നായ്ക്കുട്ടിയുടെ ഇടത്തെ ചെവിയിലെ അറ്റത്തുള്ള രണ്ടു രോമം പൊഴിഞ്ഞു പോയിരിക്കുന്നു, അവന് എന്തെങ്കിലും പറ്റുമൊ ഡോക്ടർ? കോഴിയുടെ തലയിലെ പൂവിൽ
കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിലെ പവോത്തി ൽ വീട്ടിൽ മോളി ജിറ്റി തങ്ങളുടെ വീട്ടിലെ ഓമനയായ കടിഞ്ഞൂൽപശുവിന്റെ കന്നി പ്രസവം പാതിരാത്രിയിൽ ആകുമെന്ന് ഒട്ടുമേ കരുതിയിരുന്നില്ല.കഴിഞ്ഞ ദിവസം സന്ധ്യ കഴിഞ്ഞതോടുകൂടിയാണ് പശു ആദ്യ പ്രസവ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. കൈകൾ രണ്ടും പുറത്തേക്ക് വന്നു
ഇന്നലെ(7–11–2024)യാണ് സംഭവം. അരൂർ പഞ്ചായത്തിൽ ആറാം വാർഡിൽ താമസിക്കുന്ന രാജൻ പിള്ളയുടെ മൂന്നര വയസ്സ് പ്രായമുള്ള മാളു എന്നു വിളിക്കുന്ന പശുവിനെ ഇന്നലെ രാവിലെ തൊട്ടടുത്ത പുരയിടത്തിൽ മേയാൻ വിട്ടിരിക്കുകയായിരുന്നു. മേയുന്നതിനിടെ ചെളിയിലും വെള്ളത്തിലും കാൽ പുതഞ്ഞ് കയർ കുരുങ്ങി പശു എഴുന്നേക്കാനാവാതെ
ന്യൂഡൽഹി ∙ ഗോസംരക്ഷണത്തിന്റെ പേരിൽ ആൾക്കൂട്ട ആക്രമണം വർധിക്കുന്നതു ചോദ്യം ചെയ്തുള്ള ഹർജികളിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാത്ത സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ താക്കീത്. അടുത്ത തവണ കേസ് പരിഗണിക്കുന്നതിനു മുൻപ്, അസം, ഛത്തീസ്ഗഡ്, തെലങ്കാന, മഹാരാഷ്ട്ര, ബിഹാർ സംസ്ഥാനങ്ങൾ സത്യവാങ്മൂലം നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണമെന്നു സുപ്രീം കോടതി വ്യക്തമാക്കി. ദേശീയ മഹിള ഫെഡറേഷൻ (എൻഎഫ്ഐഡബ്യൂ) നൽകിയ ഹർജിയിലാണ് കോടതി സർക്കാരുകളുടെ പ്രതികരണം തേടിയത്.
തിരുവനന്തപുരം ∙ പശു ഉണ്ടോ എന്നന്വേഷിച്ച് കുടുംബശ്രീയുടെ ‘പശു സഖി’ മാർ ഇന്നു മുതൽ വീടുകളിലെത്തും. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിവരശേഖരണം. കേരളത്തിൽ ഇന്നാരംഭിക്കുന്ന നാലുമാസത്തെ കന്നുകാലി സെൻസസിന്റെ ഭാഗമാണിത്. കുടുംബശ്രീയുടെ മൃഗസംരക്ഷണ പദ്ധതികൾ ഊർജിതമാക്കാൻ പ്രവർത്തിക്കുന്ന 3155 പശു സഖിമാരാണ് എന്യുമറേറ്റർമാർ. കന്നുകാലികൾ, പക്ഷികൾ, മറ്റു വളർത്തു മൃഗങ്ങൾ എന്നിവയുടെ എണ്ണം, ഇനം, പ്രായം, ലിംഗം എന്നിങ്ങനെയുള്ള വിവരങ്ങൾ, മൃഗകർഷകരുടെയും വനിതാ സംരംഭകരുടെയും എണ്ണം, ഈ മേഖലയിലെ ഗാർഹിക , ഗാർഹികേതര സംരംഭങ്ങളുടെയും സ്ഥാപനങ്ങളുടെ കണക്കുകൾ എന്നിവ ശേഖരിക്കും. അറവുശാലകൾ, മാംസ സംസ്കരണ പ്ലാന്റുകൾ, ഗോശാലകൾ എന്നിവയുടെയും കണക്കെടുക്കും. സെപ്റ്റംബർ രണ്ടിനു തുടങ്ങാൻ തീരുമാനിച്ചിരുന്ന സെൻസസ് സോഫ്റ്റ് വെയർ തകരാറും ജീവനക്കാരുടെ പരിശീലനം പൂർത്തിയാകാഞ്ഞതും മൂലമാണ് വൈകിയത്. 1919ൽ തുടങ്ങിയ കന്നുകാലി സെൻസസ് 5 വർഷം കൂടുമ്പോഴാണു നടത്തുക.
നിറ ചെനയിലുള്ള പശുവിന്റെ അകിട് കുത്തിക്കീറിയതായി പരാതി. പിറവം മണീട് മേമുഖത്തെ ക്ഷീരകർഷകനായ കളത്തിനാൽ മെബിൻ ഏലിയാസിന്റെ ഒൻപതു മാസം ചെനയുള്ള കടിഞ്ഞൂൽ പശുവിന്റെ അകിടാണ് അജ്ഞാതൻ കുത്തിക്കീറിയത്. ഇന്നലെ നടന്ന സംഭവത്തിൽ മെബിൻ പൊലീസിൽ പരാതി നൽകി. ഫാം ഡി ബിരുദധാരിയായ മെബിൻ അധ്യാപക ജോലി വേണ്ടെന്നുവച്ചാണ്
ബത്തേരി ∙ ചൂരിമലയിൽ ബീനാച്ചി എസ്റ്റേറ്റ് അതിർത്തിയിൽ മേയുകയായിരുന്ന പശുവിനെ കടുവ ആക്രമിച്ചു. ചെരിപുറത്തു പറമ്പിൽ കൃഷ്ണൻകുട്ടിയുടെ കറവയുള്ള പശുവിനെയാണ് കടുവ പിടിച്ചത്.ഇടതു പിൻകാലിലും ദേഹത്തും സാരമായി പരുക്കേറ്റ പശുവിന് ചികിത്സ നൽകി വരികയാണ്. പശുവിന് 4 മാസം പ്രായമുള്ള കിടാവുണ്ട്. ഒരു വർഷത്തിനുള്ളിൽ
മുംബൈ∙ സംസ്ഥാനത്തെ നാടൻ പശുക്കൾക്ക് ‘സംസ്ഥാന മാതാ’ പദവി നൽകി ആദരിച്ച് മഹാരാഷ്ട്ര സർക്കാർ. രണ്ടാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് മഹായുതി സർക്കാരിന്റെ പ്രഖ്യാപനം. സാധാരണ ജനങ്ങളുടെ ഉപജീവന മാർഗമായ നാടൻ പശുക്കളെ സംരക്ഷിക്കുക, അവയുടെ പരിപാലനം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ‘രാജ്യമാതാ – ഗോമാതാ’ പദവി നൽകിയിരിക്കുന്നത്. ഇതുൾപ്പടെയുള്ള നിർണായക തീരുമാനങ്ങൾക്കാണ് കാബിനറ്റ് മന്ത്രി സഭായോഗം അനുമതി നൽകിയത്.
പശുവിനെ വെട്ടിക്കൊലപ്പെടുത്തി അയൽവാസി. വെട്ടു തടയാൻ ശ്രമിച്ച ക്ഷീരകർഷകയ്ക്കും വെട്ടേറ്റു. എറണാകുളം എടയ്ക്കാട്ടുവയലിൽ പള്ളിക്ക നിരപ്പേൽ പി.കെ. മനോജിന്റെ പശുക്കളെയാണ് ഇന്നു രാവിലെ എട്ടിനു ശേഷം അയൽവാസി വെട്ടിയത്. കോടാലി ഉപയോഗിച്ച് ഒരു പശുവിന്റെ മുതുകിനും ഒരെണ്ണത്തിന്റെ കഴുത്തിനുമാണ് വെട്ടേറ്റത്.
Results 1-10 of 514