Activate your premium subscription today
ശബരിമലയിൽ മണ്ഡലം മകരവിളക്ക് തീർഥാടനം ആരംഭിച്ചതിനു ശേഷം ഇതുവരെ 135 പാമ്പുകളെ വനംവകുപ്പ് പിടികൂടി. ചൊവ്വാഴ്ച മാത്രം നാലു പാമ്പുകളെ പിടികൂടി. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളിലായി മൂന്ന് പാമ്പുപിടുത്തക്കാരെയാണ് ഇതിനായി പരിശീലനം നൽകി വനം വകുപ്പ് നിയോഗിച്ചിരിക്കുന്നത്
ഇൻസ്റ്റഗ്രാമിൽ സൈമൺ ആൻഡ് സിയൂക്സി എന്നൊരു പ്രൊഫൈലുണ്ട്. പാമ്പുവിദഗ്ധരായ ദമ്പതികൾ നടത്തുന്ന പ്രൊഫൈലാണ് ഇത്. മുന്നൂറിലേറെ പോസ്റ്റുകൾ ഇതിലുണ്ട്. ലോകമെമ്പാടുമുള്ള വിവിധയിനം പാമ്പുകളെപ്പറ്റി ഇതിൽ വിവരങ്ങളുണ്ട്
ശബരിമല∙ സന്നിധാനത്ത് പതിനെട്ടാം പടിക്കു സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പിടികൂടി. ഇന്നു രാവിലെ ഒൻപതരയോടെ പതിനെട്ടാം പടിക്കു താഴെ മഹാ കാണിയ്ക്ക ഭാഗത്തുനിന്ന് അപ്പം, അരവണ കൗണ്ടറുകളിലേക്കു പോകുന്നതിനുള്ള അടിപ്പാതയുടെ പടിക്കെട്ടിന്റെ തുടക്കഭാഗത്തെ കൈവരിയിലാണ് പാമ്പിനെ കണ്ടെത്തിയത്. നൂറുകണക്കിനു ഭക്തർ കടന്നുപോകുന്ന പടിക്കെട്ടിന്റെ തുടക്ക ഭാഗത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണു കൈവരിയിൽ നീണ്ടു നിവർന്നു കിടക്കുന്ന നിലയിൽ രണ്ടടിയോളം നീളം വരുന്ന പാമ്പിനെ കണ്ടത്.
ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ് രാജവെമ്പാല. ഒഫിയോഫാഗസ് ജനുസിലെ ഏക അംഗമായാണ് രാജവെമ്പാല കണക്കാക്കപ്പെട്ടിരുന്നത്. പ്രകോപനം ഉണ്ടായാൽ അതീവ അപകടകാരിയാണെങ്കിലും സാധാരണ നിലയ്ക്ക് മനുഷ്യരുമായി ഇടയാൻ നിൽക്കാത്ത ഈ രാജനെപ്പറ്റി പുതിയ പഠനങ്ങളുമായി എത്തുകയാണ് ഗവേഷകർ. കർണാടകയിലെ കലിംഗ ഫൗണ്ടേഷൻ നടത്തിയ
പെരിന്തൽമണ്ണ ∙ ഒരു വർഷത്തിനിടെ ട്രോമാകെയർ പ്രവർത്തകർ പെരിന്തൽമണ്ണയിലും പരിസരങ്ങളിലുമായി പിടികൂടിയത് 250 വിഷപ്പാമ്പുകളെ. ജില്ലാ ആശുപത്രി വളപ്പിലും വാഹനങ്ങളിലും വീടിന്റെ അടുക്കളയിലും അകത്തളങ്ങളിലും കോഴിക്കൂടുകളിലും തെങ്ങിൻ തോപ്പുകളിലും കടകളിലുമെല്ലാം പാമ്പിനെ പിടികൂടിയിട്ടുണ്ട്. ഇവയിലേറെയും
ഇരപിടിക്കുന്ന തിരക്കിനിടയിൽ മത്സ്യത്തിന് പറ്റിയ അമളി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചെടിയുടെ കൊമ്പിൽ തൂങ്ങിക്കിടന്ന പാമ്പിനെ പിടിക്കാൻ മത്സ്യം വെള്ളത്തിൽ നിന്നും ഉയർന്നുപൊങ്ങുകയായിരുന്നു.
മനുഷ്യരെ അപ്പാടെ വിഴുങ്ങുന്ന ഭീകര സർപ്പങ്ങളെപ്പറ്റി കഥകളിൽ വായിച്ചിട്ടുണ്ട്. എന്നാൽ ഒരു ആനയെ വരെ ഒറ്റയടിക്കു വിഴുങ്ങുന്ന ചില ഭീകരന്മാരും ഭൂമി ഭരിച്ചിരുന്നതായാണ് ചില ഫോസിൽ തെളിവുകൾ സൂചിപ്പിക്കുന്നത്.
നദിയില്‍ പൂജ ചെയ്യുന്നതിനിടെ സ്ത്രീകൾക്കിടയിൽ പാമ്പ് എത്തി. ചഠ് പൂജയുടെ ഭാഗമായി നിരവധി സ്ത്രീകൾ സൂര്യഭഗവാനെ പൂജിക്കുന്നതിനിടെയാണ് വെള്ളത്തിലൂടെ പാമ്പ് എത്തിയത്. ഇതുകണ്ട് ചിലർ ബഹളംവയ്ക്കുകയും പാമ്പിനെ കല്ലെറിയുകയും മറ്റും ചെയ്തു
അര്‍ബുദത്തെ പൊരുതി തോൽപ്പിക്കുന്ന മനുഷ്യരുടെ കഥകൾ നാം കേൾക്കാറുണ്ട്. അതുപോലെ ജീവികൾക്കൾക്കിടയിലും ചിലരുണ്ട്. അക്കൂട്ടത്തിൽപ്പെടുന്നവയാണ് തിരുവനന്തപുരം മൃഗശാലയിലെ റെഡ് സാൻഡ് ബോവ ഇനത്തിൽപ്പെട്ട ഇരുതലമൂരി
കോട്ടയം ∙ ജില്ലയിൽ കഴിഞ്ഞ ഒരു മാസം പാമ്പുകൾ നടത്തിയത് 20 ടെറിട്ടറി ഫൈറ്റുകളെന്നു വനംവകുപ്പിന്റെ കണ്ടെത്തൽ. സ്വന്തം സാമ്രാജ്യം നിലനിർത്താനാണു പാമ്പുകളിൽ ആൺവർഗം തമ്മിലടിക്കുന്നത്. ആൺ പാമ്പിന്റെ വാസമേഖലയിലേക്ക് മറ്റൊരു ആൺ പാമ്പ് കടന്നുവരുന്നതോടെയാണ് ഏറ്റുമുട്ടലുണ്ടാകുന്നത്. തോൽക്കുന്നവർ സ്ഥലം വിടും. ഈ
Results 1-10 of 944