Activate your premium subscription today
ഇന്തൊനീഷ്യയിലെ കിഴക്കൻ ഫ്ലോറസിലുള്ള ലെവോടോബി ലാക്കി-ലാക്കി അഗ്നിപർവതം വീണ്ടും പൊട്ടിത്തെറിച്ചു. 9 കി.മീ ഉയരത്തിലായിരുന്നു സ്ഫോടനം. ആദ്യ സ്ഫോടനം നവംബർ 3നായിരുന്നു. ഇതുവരെ 9 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് കിഴക്കൻ നുസ തെങ്കാര പ്രവിശ്യയിലെ 2,000 വീടുകൾക്ക് കേടുപാടുണ്ടായി.
ലോകത്ത് അടുത്തിടെയുണ്ടായ അഗ്നിപർവത വിസ്ഫോടനങ്ങളിൽ ഏറെ തീവ്രതയുള്ളതായിരുന്നു 2022ൽ ടോംഗയിൽ സംഭവിച്ചത്. പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ടോംഗയുടെ തലസ്ഥാനം നുകുവലോഭയിൽ നിന്ന് 64 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്ത ഹുംഗ ടോംഗ എന്ന സമുദ്രാന്തര അഗ്നിപർവതം പൊടുന്നനെ പൊട്ടിത്തെറിച്ചു
ജക്കാർത്ത ∙ ഇന്തൊനീഷ്യയിലെ ഫ്ലോറസ് ദ്വീപുകളിലെ മൗണ്ട് ലെവോടോബി ലാകി ലാകി അഗ്നിപർവതം പൊട്ടിത്തെറിച്ച് 10 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച അർധരാത്രിയുണ്ടായ സ്ഫോടനത്തെത്തുടർന്ന് തിളച്ചുമറിയുന്ന ലാവയും 2000 മീറ്റർ വരെ ഉയരത്തിൽ പാറിപ്പറന്ന ചൂടു ചാരവും 6 കിലോമീറ്റർ ചുറ്റളവിലുള്ള ഗ്രാമങ്ങളിൽ നാശം വിതച്ചു. ഒരു കന്യാസ്ത്രീ മഠം ഉൾപ്പെടെ ഒട്ടേറെ വീടുകൾ കത്തിനശിച്ചു. ഒരു കന്യാസ്ത്രീയും കൊല്ലപ്പെട്ടിട്ടുണ്ട്.
മധ്യ അമേരിക്കൻ രാജ്യമായ നിക്കരാഗ്വയിലെ മനാഗ്വ തടാകത്തിന്റെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന അഗ്നിപർവതമാണ് മോമോടോംബോ. 1902ൽ ഇവിടെ പര്യവേക്ഷണം നടത്തിയ ഭൗമശാസ്ത്രജ്ഞർ പുകവലിക്കുന്ന ഭീകരൻ അഥവാ സ്മോക്കിങ് ടെറർ എന്ന പേരിലാണ് ഈ അഗ്നിപർവതത്തെ വിശേഷിപ്പിച്ചത്.
2022 ജനുവരി 13നു സംഭവിച്ച ടോംഗ ഭൂചലനവും സമുദ്രാന്തര അഗ്നിപർവത വിസ്ഫോടനവും ലോകത്തെ ഞെട്ടിച്ചിരുന്നു. 60 ലക്ഷം ടൺ ടിഎൻടി ഊർജം പുറത്തുവിട്ട വിസ്ഫോടനമായിരുന്നു ടോംഗയ്ക്കു സമീപം സംഭവിച്ചത്
മണ്ണിടിച്ചിലിനും ചെളിയൊഴുക്കിനും പല കാരണങ്ങളുണ്ട്. അഗ്നിപർവത വിസ്ഫോടനം മൂലവും ഇതു സംഭവിക്കാം. ഇങ്ങനെ നടന്ന ദുരന്തങ്ങളിൽ ഏറ്റവും പ്രശസ്തമാണ് 1985ൽ ലാറ്റിൻ അമേരിക്കൻ രാജ്യം കൊളംബിയയിൽ സംഭവിച്ച ഒരു അഗ്നിപർവത വിസ്ഫോടനം
അഗ്നിപർവതങ്ങൾ നേരിട്ടുകാണാത്തവരാണ് അധികമെങ്കിലും ഇവയുടെ ചിത്രങ്ങളും ഇവ ക്ഷോഭിച്ചതു സംബന്ധിച്ച വാർത്തകളുമൊക്കെ നമ്മൾ ധാരാളം കാണാറും കേൾക്കാറുമുണ്ട്. നമ്മുടെ രാജ്യത്തെ സംസ്ഥാനങ്ങളിലൊന്നും തന്നെ അഗ്നിപർവതങ്ങളില്ല. ഇന്ത്യയിലുള്ള ഒരേയൊരു അഗ്നിപർവതം ആൻഡമാൻ നിക്കോബാർ ദ്വീപുകളിലാണ്. ഇന്തൊനീഷ്യ പോലുള്ള
കിഴക്കൻ ആഫ്രിക്കയിൽ റവാണ്ടയ്ക്കും കോംഗോയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന തടാകമാണ് ലേക് കിവു. കാർബൺ ഡയോക്സൈഡ്, മീതെയ്ൻ വാതകങ്ങൾ തീവ്രമായ അളവിൽ നിറഞ്ഞിരിക്കുന്ന ഈ തടാകം ഏതു നിമിഷവും പൊട്ടിത്തെറിക്കാമെന്ന അവസ്ഥയിലാണ്. സമീപ പ്രദേശങ്ങളിൽ ജീവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കും ഒപ്പം ജീവജാലങ്ങൾക്കും
ഇറ്റലിയിലെ സിസിലിയിൽ സ്ഥിതി ചെയ്യുന്ന എറ്റ്ന അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഇതോടൊപ്പം ലാവയും ചാരവും പ്രവഹിപ്പിക്കുകയും ചെയ്തു. ഇതിനൊപ്പം സ്ട്രോംബോളി എന്ന ചെറിയ അഗ്നിപർവതവും പൊട്ടിത്തറിച്ചു. യൂറോപ്പിലെ ഏറ്റവും പൊക്കമുള്ളതും സജീവവുമായ അഗ്നിപർവതമായ മൗണ്ട് എറ്റ്ന ഇടയ്ക്കിടെ ക്ഷോഭിക്കുകയും പുകയും ലാവയും
കാനഡയ്ക്കും ഗ്രീൻലൻഡിനുമിടയിലായി അറ്റ്ലാന്റിക് സമുദ്രത്തിൽ ഒരു ചെറുകര കണ്ടെത്തി ഗവേഷകർ. ഗ്രീൻലൻഡിന്റെ പടിഞ്ഞാറൻ തീരത്തു നിന്ന് അകലെയായി മുങ്ങിയ നിലയിലാണ് ഈ ചെറുകര സ്ഥിതി ചെയ്യുന്നത്.
Results 1-10 of 75