Activate your premium subscription today
Friday, Mar 28, 2025
ദോഹ ∙ രാജ്യത്തെ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിൽ പൊതുജനങ്ങൾ ആരോഗ്യ, സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന മുന്നറിയിപ്പുകളുമായി ആരോഗ്യ വിദഗ്ധർ. ശൈത്യത്തിനും വേനലിനും ഇടയിലുള്ള കാലാവസ്ഥാ വ്യതിയാനത്തിനിടെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്നും അധികൃതർ.
തിരുവനന്തപുരം ∙ കഴിഞ്ഞദിവസം രാത്രിയിലെ പെരുമഴയിലും ഇന്നലെ പകലിലെ വെയിലിലും ആവേശം ചോരാതെ അങ്കണവാടി ജീവനക്കാരുടെ സമരപ്പന്തൽ. മിനിമം വേതനവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ നാഷനൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപകൽ സമരം 3 ദിവസം പിന്നിട്ടു.
ദോഹ ∙ ഖത്തറിൽ വരും ദിനങ്ങളിൽ അൽ സരായത് സീസണിന് തുടക്കമാകുന്നതോടെ കാറ്റും മഴയും കനക്കും. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തെ നേരിടാൻ പൊതുജനങ്ങൾ തയാറെടുക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ചെന്നൈ ∙ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 24 വരെ മിതമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തമിഴ്നാട്, പുതുച്ചേരി, കാരൈയ്ക്കൽ മേഖലകളിൽ ചില സ്ഥലങ്ങളിൽമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്നും നാളെയും താപനില 2–3 ഡിഗ്രി സെൽഷ്യസ് വർധിക്കുമെന്നും മേഖലാ കാലാവസ്ഥാ
കൊരട്ടി ∙ കൊരട്ടി, കോനൂർ, തിരുമുടിക്കുന്ന് മേഖലകളിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപകമായ നാശം. വീടുകൾക്കും കാറിനും മുകളിലേക്കു മരം വീണു പലയിടത്തും നാശനഷ്ടമുണ്ടായി. കൊരട്ടി ജെടിഎസിനു സമീപം ഗീതാഞ്ജലി റോഡരികിൽ നിന്നിരുന്ന മാവും ജാതിയും വീണു വൈദ്യുതി ലൈനുകൾ പൊട്ടി. വൈദ്യുതി തൂണുകളിൽ ഇരുമ്പു തൂണിൽ
തിരുവനന്തപുരം ∙ ചൂട് ഈ നിലയിൽ തുടർന്നാൽ സംസ്ഥാനം കൊടുംവരൾച്ചയിലേക്കു നീങ്ങുമെന്ന് ആശങ്ക. കഴിഞ്ഞ വർഷം ഇതേസമയത്ത് ഏറ്റവും ഉയർന്ന ചൂട് 39 ഡിഗ്രി സെൽഷ്യസ് ആയിരുന്നുവെങ്കിൽ ഇക്കുറി കണ്ണൂർ വിമാനത്താവളത്തിൽ 40 ഡിഗ്രി രേഖപ്പെടുത്തി. കണ്ണൂർ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസിൽനിന്നു കുറഞ്ഞിട്ടില്ല. അതേസമയം, ഈ മാസം 30% അധികം വേനൽമഴ ലഭിച്ചത് ആശ്വാസം നൽകുന്നു.
സൗദി അറേബ്യയിലെ ഭൂരിഭാഗം പ്രദേശങ്ങഴിലും തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.
തിരുവനന്തപുരം∙ മീനച്ചൂടിൽ വെന്തുരുകി കേരളം. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിലെ 7 ജില്ലകളിൽ അൾട്രാ വയലറ്റ് രശ്മികളുടെ വികിരണ സൂചിക (യുവി ഇൻഡക്സ്) അപകടകരമായ നിലയിൽ ഉയർന്നു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, ഇടുക്കി ജില്ലയിലെ മൂന്നാർ എന്നിവിടങ്ങളാണ് യുവി സൂചികയിൽ മുന്നിൽ. ഇവിടങ്ങളിൽ യുവി സൂചിക 10 വരെ ഉയർന്നു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില് ഓറഞ്ച് അലർട്ടാണ്. യുവി സൂചിക 8–10 വരെ ഉയരുമ്പോഴാണ് ഓറഞ്ച് അലർട്ട് നൽകുന്നത്. അതീവ ജാഗ്രത പാലിക്കേണ്ട അവസ്ഥയാണിത്.
തിരുവനന്തപുരം∙ കൊടും ചൂടിൽ വെന്തുരുകുന്ന കേരളത്തിൽ താപനില മുന്നറിയിപ്പ് തുടരുന്നു. താപനില ഉയരുന്നതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
ചിറ്റാരിക്കാൽ /വെള്ളരിക്കുണ്ട് /ചെറുവത്തൂർ /കുറ്റിക്കോൽ ∙ മലയോര ഗ്രാമങ്ങൾക്കു കുളിരായി വേനൽമഴ പെയ്തിറങ്ങി. ഇന്നലെ ഉച്ചയ്ക്ക് 2.30 മുതലാണ് ഈസ്റ്റ് എളേരി ഉൾപ്പെടെയുള്ള മലയോര പഞ്ചായത്തുകളിൽ മഴയെത്തിയത്. പലയിടത്തും ഒരു മണിക്കൂറോളം മഴ പെയ്തു. ഇതോടെ വേനൽച്ചൂടിനും അന്തരീക്ഷത്തിലെ പൊടിപടലത്തിനും അൽപം
Results 1-10 of 461
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.