സൗദിയിൽ തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വെള്ളപ്പൊക്ക മുന്നറിയിപ്പ്

Mail This Article
ജിദ്ദ ∙ സൗദി അറേബ്യയിലെ ഭൂരിഭാഗം പ്രദേശങ്ങഴിലും തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.
മക്ക മേഖലയിലെ ഗവർണറേറ്റുകളിൽ പൊടുന്നനെയുള്ള വെള്ളപ്പൊക്കത്തിനും ആലിപ്പഴ വർഷത്തിനും ഒപ്പം പൊടിക്കാറ്റിനൊപ്പം നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ഗവർണറേറ്റുകളിൽ മക്ക നഗരം, അൽ-ജുമും, കാമിൽ, തായിഫ്, മെയ്സൻ, അദം, അൽ-അർദിയാത്ത്, അൽ-മാവിയ, അൽ-ഖോർമ, റാനിയ, തുർബ എന്നിവ ഉൾപ്പെടുന്നു.
അൽ ഉല, അൽ-അയ്‌സ്, ബദർ, മദീന, ഖൈബർ, അൽ-ഹനകിയ, വാദി അൽ-ഫറ, അൽ-മഹ്ദ് എന്നിവയുൾപ്പെടെ മദീന മേഖലയിലെ മിക്ക ഗവർണറേറ്റുകളിലും നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തബൂക്ക് മേഖലയിലെ ടൈമയിൽ നേരിയതോ മിതമായതോ ആയ മഴയും കാറ്റും പൊടിപടലങ്ങൾ, മിന്നൽ വെള്ളപ്പൊക്കം എന്നിവയ്ക്കും സാധ്യതയുണ്ട്.