Activate your premium subscription today
ഉത്സവകാല ഡിമാൻഡിന്റെ മാധുര്യം നുകരുകയാണ് കേരളത്തിലെ പൈനാപ്പിൾ കർഷകർ. ഏറ്റവും മികച്ചയിനങ്ങൾ വിൽപ്പനയ്ക്ക് ഇറക്കി ഉയർന്ന വില കൈപ്പിടിയിൽ ഒതുക്കാൻ കിണഞ്ഞു ശ്രമിച്ച ഉൽപാദകരെ കാലാവസ്ഥ വ്യതിയാനം വട്ടം കറക്കിയത് ഈ സീസണിൽ ചെല്ലറയൊന്നുമല്ല. ഉയർന്ന പകൽ താപനിലയോട് പടവെട്ടിയും കനത്ത മഴയോടു പൊരുതിയും
തൊടുപുഴ വെട്ടുകാട്ടില്‍ ജിമ്മി എന്തുകൊണ്ടും വേറിട്ട കർഷകനാണ്. ഓസ്ട്രിയയിൽ പോയി ഫാം ടൂറിസത്തിൽ ഉന്നതപഠനം നടത്തിയ ജിമ്മി നാട്ടില്‍ മടങ്ങിയെത്തി നടപ്പാക്കിയതെല്ലാം വ്യത്യസ്ത അഗ്രി ബിസിനസ് സംരംഭങ്ങള്‍– തീറ്റപ്പുൽകൃഷി, വെട്ടിയെടുത്ത പൈനാപ്പിൾ ഇലകളുടെ വിതരണം എന്നിങ്ങനെ. നാലര വർഷമായി വേറിട്ട ശൈലിയിലുള്ള
കേരളത്തില്‍ പൈനാപ്പിള്കൃഷിയുടെ തലസ്ഥാനമായ വാഴക്കുളത്തുള്ള നോബിൾ ജോൺ ബിരുദപഠനകാലത്ത് 1987ൽ കുടുംബം വക 4 ഏക്കര്‍ ഭൂമിയില്‍ പൈനാപ്പിൾകൃഷി തുടങ്ങിയതാണ്. കൃഷിക്കൊപ്പം ചെറിയ തോതിൽ പൈനാപ്പിൾ കച്ചവടവുമുണ്ടായിരുന്നു. 3 വർഷം കഴിഞ്ഞപ്പോൾ 15 ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് കൃഷി വിപുലമാക്കി. ഇന്ന് പെന്റഗൺ
വൻകിട ഭക്ഷ്യോൽപന്ന നിർമാതാക്കളുടെ ഉൽപന്നങ്ങൾക്കായി അസംസ്കതൃ വസ്തുക്കൾ തയാറാക്കി നൽകുന്ന സ്ഥാപനമാണ് ഇടുക്കി തുടങ്ങനാട്ടിലെ പൈൻകോ ഫുഡ്സ്. പൈനാപ്പിളിന്റെ നാട്ടിൽനിന്നുള്ള ജിത്തു ജയിംസ് കണ്ടത്തിക്കുടിയിൽ, ഷാജിമോൻ ജോർജ് പുളിക്കൽ, സനിഷ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, എം.പി.ബാബു എന്നിവരാണ് കമ്പനിയുടെ ഉടമകൾ.
ചക്കിട്ടപാറ ∙ പഞ്ചായത്തിൽ മൂന്നാം വാർഡിൽ ചെമ്പനോട മേലെ അങ്ങാടി ആലമ്പാറ റോഡിൽ പൈനാപ്പിൾ കൃഷി കടുത്ത വരൾച്ചയിൽ നശിച്ച് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. ചെമ്പനോട ചവർനാൽ എസ്റ്റേറ്റിൽ കൂരാച്ചുണ്ട് സ്വദേശി അറയ്ക്കൽ ജോസ്, ഷൈല ജോസ്, ഡിലിൻ ജോസ്, ഡിൽന ജോസ് എന്നിവരുടെ 15 ഏക്കർ കൃഷിയിടത്തിലെ എഴുപതിനായിരത്തോളം
വിപണിയിൽ പൈനാപ്പിൾ വില കുതിക്കുന്നു. ഒരു വർഷം മുൻപ് കിലോഗ്രാമിന് 20 രൂപയിലേക്കു കൂപ്പുകുത്തിയ വില ഇപ്പോൾ 70 മുതൽ 80 രൂപ വരെ. പച്ചയ്ക്ക് 57 രൂപ, സ്പെഷൽ ഗ്രേഡ് പച്ച 60 രൂപ നിലവാരത്തിലാണ് മാർക്കറ്റ് വില. ചില്ലറ വില 90 രൂപ കടന്നു. 10 വർഷത്തിനിടെയുള്ള റെക്കോർഡ് വിലയാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 47 രൂപയായിരുന്നു സ്പെഷൽ ഗ്രേഡ് പൈനാപ്പിൾ വില. പഴുത്ത പൈനാപ്പിൾ വില 53 രൂപ.
മൂവാറ്റുപുഴ∙ വേനൽ ചൂടിൽ പൈനാപ്പിൾ വില ഒരു മാസത്തിനിടെ 30 രൂപയോളം വർധിച്ച് 61 രൂപയിൽ എത്തി. ചില്ലറ വിൽപന 70 രൂപയ്ക്കും 90 രൂപയ്ക്കും ഇടയിലാണ്. പൈനാപ്പിൾ പഴുത്തത് 61 രൂപയാണ് ഇന്നലത്തെ വില. സ്പെഷൽ ഗ്രേഡ് പച്ചയ്ക്ക് 59 രൂപയും സാധാരണ പച്ചയ്ക്ക് 57 രൂപയുമാണ് വില. കഴിഞ്ഞ 10 വർഷത്തിനിടെയുള്ള റെക്കോർഡ്
പിറവം∙വേനൽമഴ അകന്നു നിൽക്കുന്നതോടെ പ്രതീക്ഷ നഷ്ടപ്പെട്ടു പൈനാപ്പിൾ കർഷകർ. നാളുകൾക്കു ശേഷം മികച്ച വില ലഭിച്ചെങ്കിലും ചൂടു മൂലം ചെടികളും പൈനാപ്പിളും വാടിക്കരിയുകയാണ്. എ ഗ്രേഡ് പൈനാപ്പിളിന് ഇപ്പോൾ കിലോഗ്രാമിന് 55 രൂപ മുതൽ വില ലഭിക്കുന്നുണ്ട്.എന്നാൽ പ്രതികൂല കാലാവസ്ഥയിൽ പകുതി പോലും എ ഗ്രേഡ്
കുറവിലങ്ങാട് ∙ പൊരിയുന്ന ചൂടിൽ പൊള്ളുന്ന പ്രതിസന്ധി നേരിടുകയാണ് കൈത കർഷകർ. ചൂട് ക്രമാതീതമായി വർധിച്ചതോടെ ഏക്കർ കണക്കിനു പ്രദേശത്തെ കൃഷി നാശത്തിന്റെ വക്കിൽ.ചൂടിനെ പ്രതിരോധിക്കാൻ തണൽ വലകളും വൈക്കോലും തെങ്ങോലയുമൊക്കെ ഉപയോഗിക്കുന്നത് വ്യാപകമായിട്ടും ഫലം ലഭിക്കുന്നില്ല. പലയിടത്തും ജലസേചനത്തിനു വെള്ളം
ഈസ്റ്ററിന് പാലപ്പവും ഡക്ക്റോസ്റ്റും പോർക്കും ബിരിയാണിയും പോത്തും ഫിഷും മട്ടനും ചിക്കനും ഒക്കെ കൂട്ടി നോമ്പുവീടുമ്പോൾ മാറ്റി നിർത്താനാവാത്ത ഒന്നുണ്ട്. നല്ല കിടുക്കാച്ചി ഡസേർട്ട്!! െഎസ്ക്രീമോ ഫ്രൂട്ട് സാലഡോ പഴവുംപാനിയുമോ കേക്കോ രസഗുളയോ ഒക്കെ ആകാമെങ്കിലും പുഡ്ഡിങ്ങിന്റെ അത്ര പെർഫെക്ടാകുന്ന കോംബോ വേറെയുണ്ടാവില്ല. നല്ല ഡാൻസറെ പോലെ പ്ലേറ്റിൽ തുള്ളിക്കളിച്ചു നിൽക്കുന്ന പുഡ്ഡിങ് വായിലേക്ക് ഇട്ടാലോ, നനുനനുപ്പു കൊണ്ട് അലിഞ്ഞില്ലാതാകുന്നത് അറിയുകയേയില്ല!! രുചിമധുരം മേഘത്തുണ്ടുപോലങ്ങിറങ്ങിപ്പോകും. കഴിഞ്ഞ 17 വർഷമായി ദിവസവും പുഡ്ഡിങ് ഉണ്ടാക്കുന്ന ഒരാളാണ് ഇൗ ഇൗസ്റ്ററിന് മനോരമ ഒാൺലൈൻ പ്രീമിയത്തിനായി പുഡ്ഡിങ്ങ് തയാറാക്കുന്നത്. ആ രുചിയിലേക്കിറങ്ങും മുൻപ് ഒരൽപം പുഡ്ഡിങ് ചരിത്രത്തിന്റെ മധുരം നുണഞ്ഞാലോ! പുഡ്ഡിങ്ങിനൊപ്പം ഇന്നു നാം ചേർത്തു വയ്ക്കുന്ന വിശേഷണം ‘നല്ല മധുരം’ എന്നാണല്ലോ. എന്നാൽ പണ്ടുകാലത്തെ പുഡ്ഡിങ്ങിനു മധുരമുണ്ടായിരുന്നില്ലെന്ന് ചരിത്രകാരന്മാർ പറയുന്നു. ചരിത്ര രേഖകളിൽനിന്ന് അതിനുള്ള തെളിവും അവർക്കു ലഭിച്ചിട്ടുണ്ടത്രേ. പുഡ്ഡിങ്ങിന്റെ ചരിത്രം അന്വേഷിച്ചു പോയാൽ അത്ര മധുരമുള്ള ഒരു വിഭവമായിരിക്കില്ല ലഭിക്കുക. ഫ്രഞ്ച് വാക്കായ boudinൽനിന്നാണത്രേ പുഡ്ഡിങ് എന്ന വാക്കുണ്ടായത്. അതിന്റെയും വേരുകൾ അന്വേഷിച്ചു പോയാൽ ലാറ്റിൻ വാക്കായ botellusൽ എത്തിച്ചേരു. ‘ചെറിയ സോസേജ്’ എന്നാണ് ആ വാക്കിന്റെ അർഥം. മാംസത്താൽ ഒരുക്കുന്ന സോസേജും മൃദുലവും മധുരതരവുമായ പുഡ്ഡിങ്ങും തമ്മിലെന്താണു ബന്ധം? അതൽപം ഉപ്പും മുളകും മസാലയുമൊക്കെയിട്ട ബന്ധമാണ്.
Results 1-10 of 96