Activate your premium subscription today
കുട്ടനാട് ∙ നീന്തൽ പരിശീലന കേന്ദ്രത്തിന്റെ തകർന്ന സംരക്ഷണഭിത്തി പുനർനിർമിക്കുന്ന കാര്യത്തിൽ അധികൃതരുടെ അനാസ്ഥ തുടരുന്നു. നെടുമുടി പഞ്ചായത്ത് ഓഫിസിനു സമീപത്തെ പൊതു ജലാശയത്തിൽ ഒരുക്കിയ നീന്തൽ പരിശീലന കേന്ദ്രത്തിന്റെ സംരക്ഷണ ഭിത്തിയാണു വർഷങ്ങളായി തകർന്നു കിടക്കുന്നത്. മുൻ രാജ്യാന്തര നീന്തൽ താരം
2024 ഒക്ടോബർ 27. ഗോവയിലെ മിരാമർ ബീച്ച് ആവേശകരമായ ഒരു കായിക മാമാങ്കത്തിന് വേദിയായി. ലോകത്തിലെ സാഹസിക കായികവിനോദങ്ങളിൽ ഒന്നായ അയൺമാൻ 70.3! നീന്തൽ, സൈക്ലിങ്, ഹാഫ് മാരത്തൺ എന്നിവ ഒന്നിനു പിറകെ ഒന്നായി പൂർത്തിയാക്കി ഫിനിഷിങ് പോയിന്റിലേക്ക് കുതിക്കാൻ തയാറായി അന്ന് അവിടെ എത്തിയത് 1300ലധികം കായികപ്രേമികളാണ്. അവരെ പിന്തുണയ്ക്കാനെത്തിയ ജനാവലിയും ചേർന്നപ്പോൾ മിരാമർ കടൽത്തീരം ഒരു ആൾക്കടലായി. ആ കൂട്ടത്തിൽ അയൺമാൻ 70.3ൽ മാറ്റുരയ്ക്കാനെത്തിയ രണ്ടു മലയാളികൾ– അരുൺജിത്ത് ഉണ്ണികൃഷ്ണനും ശ്രീനാഥും. മറ്റു മത്സരാർഥികളിൽ നിന്ന് ഇവർക്കു രണ്ടുപേർക്കും ഒരു വ്യത്യാസമുണ്ടായിരുന്നു.
കൊച്ചി ∙ ഒന്നിനു പുറകേ ഒന്നായി മൂന്ന് മീറ്റ് റെക്കോർഡുകൾ ! സംസ്ഥാന സ്കൂൾ കായികമേളയിലുടെ ഒന്നാം ദിനം മുതൽ നീന്തൽ കുളം അടക്കിവാണ എം. തീർഥു സാമവേദ്, ഹാട്രിക് മീറ്റ് റെക്കോർഡുകളുമായി അമ്മയ്ക്കൊപ്പം സ്വന്തം നാടായ ആന്ധ്രയിലെ വിജയവാഡയിലേക്കു തിരിച്ചു. ഇന്നലെ നടന്ന ജൂനിയർ ബോയ്സ് 400 മീറ്റർ ഇൻഡിവിജ്വൽ മെഡ്ലെയിലാണ് 2022ലെ റെക്കോർഡ് മറികടന്നത്. 4 മിനിറ്റ് 50.60 സെക്കൻഡാണ് പുതിയ റെക്കോർഡ്. തിരുവനന്തപുരം തുണ്ടത്തിൽ എംവി എച്ച്എസ്എസിലെ താരം അച്ഛന്റെ ആകസ്മിക മരണത്തിന്റെ ദുഃഖത്തിനിടെയാണു മത്സരങ്ങളിൽ പങ്കെടുത്തത്. ജൂനിയർ ബോയ്സ് 400, 800 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗങ്ങളിലാണ് ആദ്യ രണ്ടു മീറ്റ് റെക്കോർഡുകൾ തീർഥു സാമദേവ് മറികടന്നത്.
കൊച്ചി∙ ഏഴു മീറ്റ് റെക്കോർഡുകൾ പിറന്ന നീന്തൽ മത്സരങ്ങളിലെ സർവാധിപത്യത്തോടെ സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ജില്ല കുതിപ്പു തുടരുന്നു. 825 പോയിന്റുള്ള തിരുവനന്തപുരത്തിന്റെ നേട്ടം ഇതു വരെ 96 സ്വർണം, 74 വെള്ളി, 83 വെങ്കലം.
കായിക മത്സരങ്ങളുടെ ലോക മഹോത്സവം പാരിസിൽ തകർത്താടുകയാണ്. കായിക താരമായില്ലെങ്കിലും ശാരീരികമായും മാനസികമായും ഒട്ടേറെ ഗുണങ്ങൾ ഓരോ കായിക ഇനങ്ങളും നൽകുന്നുണ്ട്. ശരീരത്തിന്റെ ആരോഗ്യം നിലനിർത്താനും കടുതൽ ഊർജത്തോടെ ഓരോ ദിവസവും മുന്നോട്ടുപോകാനും കായിക വ്യായാമങ്ങൾ സഹായിക്കും. ശരീരം ബാഡ് ആക്കേണ്ട;
പാരിസ്∙ അച്ചടക്കമില്ലാത്തതിന്റെ പേരിൽ പാരഗ്വായുടെ വനിതാ താരത്തെ ഒളിംപിക്സ് വില്ലേജിൽനിന്നു പുറത്താക്കി. 20 വയസ്സുകാരിയായ നീന്തൽ താരം ലുവാന അലോന്സോയ്ക്കാണ് മോശം സ്വഭാവത്തിന്റെ പേരിൽ വില്ലേജിൽ നടപടി നേരിടേണ്ടിവന്നത്. ജൂലൈ 27ന് നടന്ന 100 മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ
ഇന്നത്തെ ഒളിംപിക് മത്സരങ്ങളുടെ ഏറ്റവും ജനപ്രിയമായ മത്സരയിനങ്ങളാണ് നീന്തൽ മത്സരങ്ങൾ. മൈക്കൽ ഫെൽപ്സ്, മാർക് സ്പിറ്റ്സ് തുടങ്ങി എത്രയോ മഹാതാരങ്ങൾ നീന്തൽക്കുളങ്ങളിൽ ആവേശത്തിര തീർത്ത കാഴ്ച നാം കണ്ടു. ഒളിംപിക്സിന് ഒരു പ്രാചീന വകഭേദമുണ്ടെന്ന് അറിയാമല്ലോ. ബിസി എട്ടാം നൂറ്റാണ്ടുമുതൽ നാലാം നൂറ്റാണ്ട്
സൗദി അറേബ്യയിൽ നിന്നുള്ള 17 വയസ്സുകാരിയായ മഷായേൽ അൽ അയ്ദ്, പാരിസ് ഒളിംപിക്സിൽ വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈൽ ഹീറ്റ്സിൽ മത്സരിച്ചപ്പോൾ പുതിയ ചരിത്ര പിറവിക്കാണ് കായിക ലോകം സാക്ഷ്യം വഹിച്ചത്.
പാരിസ്∙ പാരിസ് ഒളിംപിക്സ് പ്രമാണിച്ച് 1.4 ബില്യൻ യൂറോ ചെലവഴിച്ച് വൃത്തിയാക്കിയ സീൻ നദിയിലെ മലിനീകരണം വീണ്ടും രൂക്ഷമായതിനെ തുടർന്ന് നീന്തൽ പരിശീലനം റദ്ദാക്കി. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള സീൻ നദിയിൽ വീണ്ടും മലിനജലം നിറഞ്ഞത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നദി വൃത്തിയാക്കാനുള്ള ശ്രമങ്ങൾ
നീന്തൽക്കുളത്തിലെ നൂറ്റാണ്ടിന്റെ പോരാട്ടത്തിൽ വിജയം ഓസ്ട്രേലിയയുടെ ആരിയാൻ ടിറ്റ്മസിന്. വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈലിൽ ആരിയാനു ശക്തമായ വെല്ലുവിളി ഉയർത്തുമെന്നു കരുതപ്പെട്ടിരുന്ന അമേരിക്കയുടെ കെയ്റ്റി ലെഡക്കി മൂന്നാം സ്ഥാനത്തായി. നീന്തൽക്കുളത്തിലെ മികവിന്റെ ലിറ്റ്മസ് പരീക്ഷയാകുമെന്നു വിലയിരുത്തപ്പെട്ട മത്സരത്തിൽ കാനഡയുടെ കൗമാരതാരം സമ്മർ മക്കിന്റോഷിനാണു വെള്ളി.
Results 1-10 of 124