ഒരാളുടെ ആത്മവിശ്വാസത്തെ അപ്പാടെ ബാധിക്കാനും അയാളുടെ സാമൂഹിക ജീവിതംതന്നെ താറുമാറാക്കാനും ഇടയുള്ള ആരോഗ്യപ്രശ്നമാണ് വായ്നാറ്റം. 90 ശതമാനം കേസുകളിലും വായക്കുള്ളിൽ (intra-oral) തന്നെയുള്ള പ്രശ്നങ്ങളാണ് വായ്നാറ്റത്തിനു കാരണമാവുന്നത്. വായിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണപദാർഥങ്ങൾ പല്ലിലും നാവിലും ബാക്ടീരിയകളുടെ സാന്നിധ്യം സൃഷ്ടിക്കും. ബാക്ടീരിയകൾ ഭക്ഷണപദാർഥദിവസവും നന്നായി ബ്രഷ് ചെയ്യാതിരുന്നാലോ പല്ലുകളുടെ ഇട വൃത്തിയാക്കാതിരുന്നാലോ അല്ലെങ്കിൽ ഭക്ഷണത്തിനു ശേഷം വായ ശുചിയാക്കാതിരുന്നാലോ ഭക്ഷണാവശിഷ്ടങ്ങൾ വായിൽ തങ്ങാനിടയാവും. ദിവസവും നന്നായി ബ്രഷ് ചെയ്യാതിരുന്നാലോ പല്ലുകളുടെ ഇട വൃത്തിയാക്കാതിരുന്നാലോ അല്ലെങ്കിൽ ഭക്ഷണത്തിനു ശേഷം വായ ശുചിയാക്കാതിരുന്നാലോ ഭക്ഷണാവശിഷ്ടങ്ങൾ വായിൽ തങ്ങാനിടയാവും. ദന്തശുചിത്വം പാലിക്കാതിരുന്നാൽ പല്ലുകളിൽ ബാക്ടീരിയകൾ പ്ലേക്ക് പാട സൃഷ്ടിക്കുകയും അത് മോണയ്ക്ക് അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യും. പ്ലേക്ക് പല്ലിനും മോണയ്ക്കുമിടയിലേക്ക് വളരാനുള്ള സാഹചര്യവുമുണ്ടായേക്കാം. നാക്കിന്റെ ഉപരിതലത്തിലും ബാക്ടീരിയകൾ വളർന്നേക്കാം. ഇത് ദുർഗന്ധത്തിനു കാരണമാവുന്നു.