ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഈ കോവിഡ് കാലത്ത് മാസ്ക് ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നമുക്കറിയാം. എന്നാൽ മാസ്കിന്റെ തുടർച്ചയായതും ദീർഘകാലവുമായ ഉപയോഗം ‘‘മാസ്ക് മൗത്ത്’’ എന്ന അവസ്ഥയിലേക്കു നയിക്കാം. മാസ്ക് ധരിക്കലുമായി ബന്ധപ്പെട്ടുണ്ടാകുന്ന വായ്നാറ്റം, മോണരോഗം, ദന്തക്ഷയം തുടങ്ങിയ പ്രശ്നങ്ങളെയാണ് മാസ്ക് മൗത്ത് എന്നു പറയുന്നത്

മാസ്കിന്റെ ഉപയോഗത്താൽ വായിൽ കൂടി ഉള്ള ശ്വസനം കൂടുതലാകുന്നുണ്ട്. ഇതു മൂലം ഉമിനീരിന്റെ അളവു കുറയുകയും അതിനെത്തുടർന്നു വായ വരൾച്ച ഉണ്ടാകുകയും ചെയ്യുന്നു. തൽഫലമായി ഭക്ഷണവശിഷ്ടങ്ങളുടെ സ്വതവേ ഉള്ള നീക്കം, ദന്തക്ഷയത്തിനു എതിരെയുള്ള പ്രതിരോധം എന്നിവ കുറയുന്നത് മാസ്ക് മൗത്തിനു പ്രധാന കാരണമാകും. മാസ്ക് ധരിക്കുമ്പോൾ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് വായയ്ക്കുള്ളിൽ തങ്ങി നിൽക്കാൻ കാരണമാകുകയും അതു വായ്ക്കുള്ളിൽ അസിഡിറ്റി കൂട്ടി പല്ലുകൾ കേടു വരുത്തുവാനും, മോണരോഗത്തിനും കാരണം ആകുന്നു.

മാസ്ക് ധരിച്ചു തുടങ്ങിയ ശേഷം പലരിലും ദിവസേന കുടിക്കുന്ന വെള്ളത്തിന്റെ അളവു കുറയുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇതും വായ വരൾച്ചക്കും തുടർന്ന് വായ്നാറ്റം പോലുള്ള പ്രശ്നങ്ങളിലേക്കും നയിക്കും.

കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ടുള്ള മാനസിക-സാമൂഹിക പ്രശ്നങ്ങളാൽ, തുടർന്ന് വന്നിരുന്ന പൊതു ശരീരശുചിത്വകാര്യങ്ങളിൽ ശ്രദ്ധ കുറയുന്നുണ്ട്. അതുമൂലം രണ്ടുനേരമുള്ള പല്ലു തേയ്ക്കൽ, ഭക്ഷണം കഴിച്ചാൽ ഉടനെയുള്ള വായ വൃത്തിയാക്കൽ എന്നിവയിൽ ശ്രദ്ധക്കുറവ് വരുന്നത് കാരണം മോണരോഗങ്ങളും അനുബന്ധിച്ചുള്ള വായ്നാറ്റവും ഉണ്ടാകുന്നു. കൂടാതെ പതിവ് ദന്ത പരിശോധനയും ചികിത്സയും കോവിഡുകാലത്ത് വേണ്ടവിധം നടക്കാത്തതുമൂലവും വിവിധങ്ങളായ ദന്തരോഗ സാധ്യത കൂടിയതും ഈ പ്രശ്നങ്ങൾ വർധിക്കാൻ കാരണമായിട്ടുണ്ട്. ഇതിനു പുറമെ മാസ്ക് ഉപയോഗിക്കുമ്പോൾ അതുവരെ അനുഭവപ്പെടാതിരുന്ന വായനാറ്റം ശ്രദ്ധിച്ചു തുടങ്ങുന്നവരുമുണ്ട്.

മാസ്ക് മൗത്തും വായ്നാറ്റവും തടയാം

സമൂഹത്തിൽ കോവിഡ് 19രോഗത്തിന്റെ വ്യാപനം കുറയ്ക്കേണ്ടതു നമ്മൾ ഓരോരുത്തരുടെയും കടമ ആയതിനാൽ, മേൽപ്പറഞ്ഞ ഏതെങ്കിലും അവസ്‌ഥ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയാലും മാസ്കിന്റെ ഉപയോഗം കർശനമായി തുടരണം. പകരം താഴെ പറയുന്ന പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാം

∙ ദിവസേന അഞ്ചു മിനിറ്റ് എടുത്ത് ചുരുങ്ങിയതു രണ്ട് നേരം എങ്കിലും നിർബന്ധമായും പല്ല് തേയ്ക്കുക.

∙എന്ത് ഭക്ഷണം കഴിച്ചാലും നല്ലപോലെ വെള്ളം ഉപയോഗിച്ചു വായ കഴുകുക. വായവരൾച്ച ഉണ്ടാക്കാത്ത മൗത്ത് വാഷ് ദന്തഡോക്ടറുടെ നിർദ്ദേശം അനുസരിച്ചു ഇടയ്ക്ക് ഉപയോഗിക്കുന്നതും നല്ലത് ആണ്.

∙ ഷുഗർ ഫ്രീ ചൂയിങ് ഗം ഉപയോഗിക്കുന്നത് വായനാറ്റം ഒഴിവാക്കാനും വായ വൃത്തിയായി സൂക്ഷിക്കുന്നതിനും നല്ലതാണ്.

∙ ഡെന്റൽ ഫ്ലോസ്, ഇന്റർ ഡെന്റൽ ബ്രഷുകൾ എന്നിവ ഉപയോഗിച്ചു പല്ലുകൾക്ക് ഇടയിലെ ഭക്ഷണ അവശിഷ്ടങ്ങൾ നീക്കം ചെയ്യുക

∙ ധാരാളം വെള്ളം കുടിക്കുക, വായവരൾച്ചയ്ക്ക് കാരണം ആകുന്ന മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക

∙പല്ലുകളുടെ നിറവ്യത്യാസം, മോണയിൽ നിന്നും രക്തം വരുക, വേദന എന്നിവ അനുഭവപ്പെടുന്നെങ്കിൽ ദന്തഡോക്ടറുടെ നിർദ്ദേശം തേടുക.

∙വൃത്തിയുള്ള മാസ്ക് ഉപയോഗിക്കുക, കൃത്യമായ ഇടവേളകളിൽ മാസ്ക് മാറ്റുകയോ, കഴുകി ഉപയോഗിക്കുകയോ ചെയ്യുക.

∙ ദന്ത-മോണ ജന്യ രോഗങ്ങൾ നമ്മുടെ രോഗപ്രതിരോധ ശേഷി കുറക്കാൻ കാരണമാകും. അതുകൊണ്ട് കൃത്യമായി മാസ്ക് ഉപയോഗിക്കുന്നതിനോടൊപ്പം നമ്മുടെ വായയുടെ ആരോഗ്യവും സംരക്ഷിക്കുക.

(തിരുവനന്തപുരം ഊന്നിൻമൂട് സ്മൈൽ ഡിസൈൻ ഓർതോഡോൺ‌ന്റിക് സെന്ററിലെ കൺസൾട്ടന്റ് ഓർത്തോഡോൺ‌ന്റിസ്റ്റ് ആണ് ലേഖകൻ)

English Summary : Mask mouth problem and Bad breath

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com