ADVERTISEMENT

മല്ലപ്പള്ളി ∙ പാറ ഉൽപന്നങ്ങൾക്ക് മുകളിൽ മൂടിയില്ലാതെ ടിപ്പർലോറികൾ ഓടുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നതായി പരാതി. മൂടിയില്ലാതെ ടൗണിൽകൂടി പോകുന്ന ടിപ്പർലോറികളുടെ അനുദിനം വർധിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കൂറ്റൻ ടിപ്പർലോറികൾ ഉൾപ്പെടെയാണ് നിയമലംഘനം നടത്തുന്നത്. തിരക്കുള്ള സമയങ്ങളിൽ ടൗണിൽകൂടി എത്തുന്ന ഇത്തരം വാഹനങ്ങളുടെ എണ്ണമേറെയാണ്.

സ്കൂൾ പ്രവൃത്തിദിവസങ്ങളിലും ചട്ടലംഘനങ്ങൾ നടത്തുന്നവരുണ്ട്. വീതി കുറവായ ഗ്രാമീണ റോഡുകളിൽകൂടിയുള്ള ടിപ്പറുകളുടെ ഓട്ടം ഇരുചക്രവാഹനക്കാരെയും കാൽനടക്കാരെയും അപകടഭീതിയിലാക്കുന്നതായി പരാതിയുണ്ട്. നിയമങ്ങൾ കാറ്റിൽപറത്തി അധികൃതരുടെ മുന്നിലൂടെ വാഹനങ്ങൾ പോയാലും നടപടിയെടുക്കുന്നില്ലെന്നാണ് ചെറുകിട വാഹനയാത്രക്കാരുടെ ആക്ഷേപം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com