Activate your premium subscription today
Sunday, Apr 20, 2025
പഠനത്തിൽ താൽപര്യം കാട്ടാതെ, മാർക്ക് കുറഞ്ഞതോടെയാണ് മാതാപിതാക്കൾ ആ യുവാവിനെ കൗൺസലിങ്ങിനു കൊണ്ടുവന്നത്. അമോട്ടിവേഷൻ അവസ്ഥയിലാണ് യുവാവെന്നു മനസ്സിലായി. വസ്ത്രധാരണത്തിൽപോലും തികഞ്ഞ അശ്രദ്ധ. കഞ്ചാവും രാസലഹരിയും ഉപയോഗിച്ചതിന്റെ ഫലം. എന്നാൽ, വീട്ടുകാർക്ക് ഇതു വിശ്വസിക്കാൻ കഴിഞ്ഞില്ല. ഏറെ പണിപ്പെട്ടാണ് കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്. ദുശ്ശീലത്തെക്കാൾ ഇതു രോഗാവസ്ഥയാണെന്നു മനസ്സിലാക്കണം. ലഹരി ഉപയോഗിക്കുന്നതു രോഗമല്ലെങ്കിലും ആസക്തി രോഗമാണ്. ആസക്തി വളർന്നാൽ ഇച്ഛാശക്തി ഇല്ലാതാകും. വളരെ ബുദ്ധിമാനാണെങ്കിലും ലഹരിയുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കാൻ ശേഷിയില്ലാതാകും. ഈ അവസ്ഥയിൽനിന്നു രക്ഷപ്പെടാൻ ഔഷധങ്ങളും മോചനകേന്ദ്രത്തിൽ താമസിച്ചുള്ള ചികിത്സയും ആവശ്യമാണ്. യുവാവിന് ലഹരിമുക്തിക്കു നാലഞ്ച് ആഴ്ചകൾ വേണ്ടിവന്നു. ലഹരിയിൽനിന്നു മാറി നിൽക്കാനുള്ള മോട്ടിവേഷൻ നൽകി. അതിനു ശേഷമാണ് പുനരധിവാസം എന്ന ഘട്ടത്തിലേക്കു പോയത്. എന്നാൽ, പഠനസ്ഥലത്തേക്കു പോകുമ്പോൾ വീണ്ടും ആസക്തി ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അങ്ങനെ വരാതിരിക്കാൻ കാര്യമായ ശ്രദ്ധവേണം. ലഹരിയിൽനിന്നു മോചനം നേടിയവരുടെ കൂട്ടായ്മയൊക്കൈ ഇതിനു സഹായിക്കും. കുറ്റപ്പെടുത്താതെയും മുൻവിധികളില്ലാതെയും യുവാവിനെ പിതാവ്
ലഹരി ഉപയോഗം ഒരു മനുഷ്യനെ എങ്ങനെ നശിപ്പിക്കുമെന്ന് അറിയുമോ? ആന്തരികാവയവങ്ങളെ മോശമായി ബാധിക്കുകയും മാരക രോഗങ്ങൾക്ക് അടിമപ്പെടുകയും ചെയ്യുന്ന എത്രയോ ആളുകളാണ് ഉദാഹരണമായി നമുക്ക് ചുറ്റുമുള്ളതല്ലേ. ലഹരി ഉപയോഗം ഉപേക്ഷിക്കാത്ത പക്ഷം പലപ്പോഴും മരണത്തിനു കീഴടങ്ങേണ്ടി വന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. പൊരുതി
കൗമാരക്കാരിലും യുവാക്കളിലും പുകവലിയും അനുബന്ധ ലഹരിപദാർഥങ്ങളുടെ ഉപയോഗവും വർധിച്ചു വരികയാണ്. ഇതേത്തുടര്‍ന്ന് പല ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണവും ക്രമാതീതമായി കൂടി. ഭാവി തലമുറയെ മുഴുവനായി ബാധിക്കുന്ന ഈ പ്രശ്നത്തിന്റെ ആഴം മനസ്സിലാക്കി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. ലോകം മുഴുവൻ
പുതിയ തുടക്കങ്ങളുടെയും പുതു തീരുമാനങ്ങളുടെയും സമയം കൂടിയാണ് പുതുവര്‍ഷം. പല നല്ല ശീലങ്ങള്‍ തുടങ്ങാനും പല ദുശ്ശീലങ്ങളും നിര്‍ത്താനും പറ്റിയ സമയം. കൂട്ടത്തില്‍ മദ്യപാനം നിര്‍ത്തിയേക്കാമെന്നോ പരിമിതപ്പെടുത്തിയേക്കാമെന്നോ തീരുമാനിച്ചിട്ടുള്ളവരും ഉണ്ടാകാം. ഇതിന്റെ മുന്നോടിയായി ഒരു മാസത്തേക്ക് മദ്യം
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ താഴെപ്പറയുന്ന 6 ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും കാണുന്നുണ്ടെങ്കിൽ ചികിത്സ ആവശ്യമുള്ള മദ്യോപയോഗരോഗം ഉണ്ട് എന്ന് മനസ്സിലാക്കാം. 1. രാവിലെ മുതൽ വൈകിട്ടു വരെ തുടർച്ചയായി മദ്യത്തെക്കുറിച്ചു ചിന്തിച്ചിരിക്കുന്ന അവസ്ഥ. മദ്യം (Alcohol) ഉപയോഗിക്കാനുള്ള ആസക്തി തീവ്രമായിരിക്കും.
ചുറ്റിലും നിരവധി ചതിക്കുഴികളാണ് കുട്ടികളെ കാത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ കടുത്ത ആശങ്കയിലൂടെയാണ് മാതാപിതാക്കൾ കടന്നു പോകുന്നത്. ലഹരി സംഘങ്ങൾ കുട്ടികളെ പലവിധത്തിൽ ദുരുപയോഗം ചെയ്യുന്ന വാർത്തകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പുറത്തു വരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ മാതാപിതാക്കൾ കൂടുതൽ
തിളക്കം എന്ന സിനിമയിൽ നടൻ ദിലീപ് തന്റെ അളിയനായ സലിം കുമാർ കൊടുത്ത കഞ്ചാവ് വലിച്ചു അനായാസമായി ഇംഗ്ലീഷ് സംസാരിക്കുന്നതു എല്ലാവരെയും ഒത്തിരിയേറെ ചിരിപ്പിച്ച ഒരു രംഗമായിരുന്നു. എന്നാൽ യഥാർഥത്തിൽ കഞ്ചാവ് എന്ന ഈ ലഹരിവസ്തുവിന്റെ മുഖം അത്ര തന്നെ രസകരമല്ല. സോഷ്യൽ മീഡിയയിലും മറ്റു മാധ്യമങ്ങളിലും എല്ലാം
മകന്റെ കൂട്ടുകാരിൽ ഒരാൾ പുകവലിക്കുന്നതു കണ്ടു. കൗമാരപ്രായക്കാരിൽ ലഹരി ഉപയോഗം എങ്ങനെയാണ് തിരിച്ചറിയുന്നത്? ലഹരി ഉപയോഗിക്കുന്നുവെങ്കിൽ എങ്ങനെയാണ് അതിനോടു പ്രതികരിക്കേണ്ടത്?...
ലഹരിയുടെ ഉപയോഗം വിനാശകരമായി വേരാഴ്ത്തിയിരിക്കുകയാണ് സമൂഹത്തിൽ. സമൂഹത്തെ, വ്യക്തിയെ, ആരോഗ്യത്തെ ലഹരി എങ്ങനെ ദോഷകരമായി ബാധിക്കും എന്നറിയാം. ഉപയോഗവും വിപണനവും എത്ര വലിയ ശിക്ഷയ്ക്ക് അർഹമാണെന്ന് മനസ്സിലാക്കാം. ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും നിയമപ്രകാരം വലിയ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്....
ഒരു നിമിഷത്തെ ലഹരിക്കു വേണ്ടി വിവിധ വസ്തുക്കൾ ഉപയോഗിക്കുന്നവർ നേരിടേണ്ടി വരുന്നതു വലിയ ആരോഗ്യ പ്രശ്നങ്ങൾ. രാസലഹരി വസ്തുക്കളുടെ ഉപയോഗം ശാരീരിക പ്രശ്നങ്ങൾക്കു പുറമേ മാനസികാരോഗ്യത്തെയും ബാധിക്കും. ആരോഗ്യം ക്ഷയിച്ചു തുടങ്ങുമ്പോഴാണു പലപ്പോഴും തിരിച്ചറിയുന്നതെന്നു മാത്രം. തുടർച്ചയായി എംഡിഎംഎ
Results 1-10 of 18
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.