നിങ്ങളുടെ കുട്ടിയുടെ സ്വഭാവത്തിൽ ഈ ആറ് മാറ്റങ്ങളുണ്ടോ? അവർ അപകടത്തിലാണ്, രക്ഷിക്കാൻ എന്തു ചെയ്യണം?

Mail This Article
പഠനത്തിൽ താൽപര്യം കാട്ടാതെ, മാർക്ക് കുറഞ്ഞതോടെയാണ് മാതാപിതാക്കൾ ആ യുവാവിനെ കൗൺസലിങ്ങിനു കൊണ്ടുവന്നത്. അമോട്ടിവേഷൻ അവസ്ഥയിലാണ് യുവാവെന്നു മനസ്സിലായി. വസ്ത്രധാരണത്തിൽപോലും തികഞ്ഞ അശ്രദ്ധ. കഞ്ചാവും രാസലഹരിയും ഉപയോഗിച്ചതിന്റെ ഫലം. എന്നാൽ, വീട്ടുകാർക്ക് ഇതു വിശ്വസിക്കാൻ കഴിഞ്ഞില്ല. ഏറെ പണിപ്പെട്ടാണ് കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്. ദുശ്ശീലത്തെക്കാൾ ഇതു രോഗാവസ്ഥയാണെന്നു മനസ്സിലാക്കണം. ലഹരി ഉപയോഗിക്കുന്നതു രോഗമല്ലെങ്കിലും ആസക്തി രോഗമാണ്. ആസക്തി വളർന്നാൽ ഇച്ഛാശക്തി ഇല്ലാതാകും. വളരെ ബുദ്ധിമാനാണെങ്കിലും ലഹരിയുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കാൻ ശേഷിയില്ലാതാകും. ഈ അവസ്ഥയിൽനിന്നു രക്ഷപ്പെടാൻ ഔഷധങ്ങളും മോചനകേന്ദ്രത്തിൽ താമസിച്ചുള്ള ചികിത്സയും ആവശ്യമാണ്. യുവാവിന് ലഹരിമുക്തിക്കു നാലഞ്ച് ആഴ്ചകൾ വേണ്ടിവന്നു. ലഹരിയിൽനിന്നു മാറി നിൽക്കാനുള്ള മോട്ടിവേഷൻ നൽകി. അതിനു ശേഷമാണ് പുനരധിവാസം എന്ന ഘട്ടത്തിലേക്കു പോയത്. എന്നാൽ, പഠനസ്ഥലത്തേക്കു പോകുമ്പോൾ വീണ്ടും ആസക്തി ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അങ്ങനെ വരാതിരിക്കാൻ കാര്യമായ ശ്രദ്ധവേണം. ലഹരിയിൽനിന്നു മോചനം നേടിയവരുടെ കൂട്ടായ്മയൊക്കൈ ഇതിനു സഹായിക്കും. കുറ്റപ്പെടുത്താതെയും മുൻവിധികളില്ലാതെയും യുവാവിനെ പിതാവ്