Activate your premium subscription today
സ്ഥലജലഭ്രമം എന്ന പദം മഹാഭാരതകഥയിലൂടെ പ്രസിദ്ധി നേടി. പാണ്ഡവർക്ക് അവകാശപ്പെട്ടതു ഖാണ്ഡവപ്രസ്ഥമെന്ന തരിശുഭൂമി മാത്രമെന്നു കൗശലത്തോടെ പറഞ്ഞ്, ധൃതരാഷ്ട്രരും കൗരവരും ചേർന്ന് അവരെ ചതിച്ചു. പക്ഷേ കഠിനപ്രയത്നംവഴി യുധിഷ്ഠിരനും സഹോദരന്മാരും അതിനെ ഐശ്വര്യപൂർണമായ ഇന്ദ്രപ്രസ്ഥമാക്കി. മയൻ എന്ന അസുരശില്പി അതിമനോഹരമായ സൗധങ്ങൾ പണിഞ്ഞുകൊടുത്തു. സമൃദ്ധിയുടെ കൊടുമുടിയിലെത്തിയ അവർ നിരവധി രാജാക്കന്മാരെ ക്ഷണിച്ച് ആഘോഷത്തോടെ രാജസൂയം നടത്തി. അവിടെയെത്തിയ ദുര്യോധനൻ ഇതെല്ലാം കണ്ടു കണ്ണുമഞ്ഞളിച്ച്, അസൂയയുടെ കൊടുംതീയിൽപ്പെട്ടു. സ്ഫടികത്തെ വെല്ലുന്ന തിളക്കമുള്ള രാജമന്ദിരത്തിൽ വെള്ളമില്ലാത്തിടത്തു വെള്ളമുണ്ടെന്നു തോന്നി, വസ്ത്രമുയർത്തിനടന്നു. വെറും തറയെന്നു കരുതി കുളത്തിലേക്കു കാൽവഴുതി മറിഞ്ഞുവീണ് പരിഹാസ്യനായി. ഭീമസേനൻ കൈയടിച്ചു പൊട്ടിച്ചിരിച്ചു. മുകൾ നിലയിൽനിന്ന ദ്രൗപദി ‘അന്ധന്റെ മകൻ അന്ധൻ’ എന്നു പരിഹസിച്ച് ആർത്തുവിളിച്ചു വൈരത്തിന്റെ കടുത്ത മാനസികാവസ്ഥ മൂലം ദുര്യോധനനു
മഹാനഗരത്തിലെ ഫുട്പാത്തിൽനിന്നുകൊണ്ട് തൊട്ടുമുൻപിലുള്ള വലിയ ചെരിപ്പുകടയിലെ കണ്ണാടിക്കൂട്ടിലേക്കു കണ്ണുനട്ടു നിൽക്കുകയാണ് അച്ഛനില്ലാത്ത അഞ്ചുവയസ്സുള്ള തെരുവുബാലൻ. മുഷിഞ്ഞ വസ്ത്രവും നഗ്നപാദങ്ങളുമായി നിൽക്കുന്ന കുട്ടി തണുപ്പത്തു കുറേശ്ശെ വിറയ്ക്കുന്നുമുണ്ട്. അമ്മ കൂലിപ്പണിക്കു പോകുമ്പോൾ അവനും മൂന്നു സഹോദരങ്ങളും തെരുവുകളിൽ അലഞ്ഞുനടക്കും. അതുവഴി വന്ന അറുപതുകാരിക്കു ബാലന്റെ നിൽപ്പിൽ കൗതുകം തോന്നി. ‘‘മോനേ, നീ എന്തു നോക്കി നിൽക്കുകയാണ്?’’ ‘‘എനിക്ക് ഒരു ജോഡി ഷൂസ് തരണേയെന്നു ദൈവത്തോടു പ്രാർഥിക്കുകയാണ്’’ പുഞ്ചിരിച്ചുകൊണ്ട് അവർ കുട്ടിയെ കൈപിടിച്ചു കടയ്ക്കുള്ളിലേക്കു കൊണ്ടുപോയി. സെയിൽസ്മാനോട് ഒരു ടവൽ വാങ്ങി, കുട്ടിയുടെ കാൽ കഴുകിത്തുടച്ചു.
ശ്രീബുദ്ധൻ അറിഞ്ഞ ‘നിർവാണ’ സത്യത്തിൽ ചുഴലിദീനമായിരുന്നെങ്കിലോ? ഋഷിമാർ ഉദ്ഘോഷിക്കുന്ന ‘ആത്മസാക്ഷാത്കാരം’ തലച്ചോറിന്റെ ചില ആകസ്മിക ഉത്തേജനങ്ങൾ മാത്രമാണെങ്കിൽ...? കേവല സംശയങ്ങളല്ല– ശാസ്ത്രലോകം 2 നൂറ്റാണ്ടായി ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്ന ചോദ്യങ്ങളാണിവ.
കോഴിക്കോട് ∙ ഒട്ടും സുരക്ഷയില്ലാതെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം. സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നതുള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം അഞ്ചുമാസം കഴിഞ്ഞിട്ടും നടപ്പായില്ല. - No Security Measures | Kuthiravattom Mental Care Centre | Kerala Government | Manorama News
ഒരിക്കൽ കോളജ് കുട്ടികളുമായുള്ള ഒരു മുഖാമുഖത്തിനിടെ ഒരു കുട്ടി ചോദിച്ചു: ‘സാർ, എന്താണീ മനസ്സ് എന്നു പറയുന്നത്?’. ഞാൻ പറഞ്ഞു: ‘സിഗ്മണ്ട് ഫ്രോയ്ഡ് മുതലുള്ളവരൊക്കെ അന്വേഷിച്ചിട്ടും വ്യക്തമായ ഉത്തരം കിട്ടാത്ത കാര്യമാണ് ഈ എന്നോടു ചോദിക്കുന്നത്’. പതിവായി നമ്മൾ പറയാറുള്ളത്, ശരീരം നമ്മുടെ
ആന്റിസോഷ്യൽ വ്യക്തിത്വങ്ങൾ, സൈക്കോസിസ്, ലഹരിക്ക് അടിമപ്പെട്ടവർ എന്നിവരാണ് കൊലപാതകങ്ങൾ പോലെയുള്ള ക്രൂരമായ കുറ്റകൃത്യങ്ങൾ കൂടുതലായി ചെയ്യുന്നത്. ദേഷ്യം വരുമ്പോൾ സ്വയം അപകടപ്പെടുത്താൻ ശ്രമിക്കുക, ഒരുപാട് പ്രിയപ്പെട്ടവരെ അല്ലെങ്കിൽ സ്വന്തക്കാരെപ്പോലും ഉപദ്രവിക്കുക, സാധനങ്ങൾ നിലത്തെറിഞ്ഞു പൊട്ടിക്കുക എന്നിവ ചെയ്യുന്നത് വൈകാരിക നിയന്ത്രണക്കുറവുള്ള വ്യക്തിത്വ വൈകല്യമുള്ളവരാണ്. ഇമോഷനലി അൺസ്റ്റേബിൾ പഴ്സനാലിറ്റി ഡിസോർഡർ ഇംപൾസീവ് ടൈപ്പ് എന്നാണ് മനഃശാസ്ത്രപരമായി ആ അവസ്ഥയെ നിർവചിക്കുന്നത്.
Results 1-6