Activate your premium subscription today
Friday, Apr 18, 2025
ഞങ്ങൾ മൂന്നു മക്കളുടെ അമ്മയുടെ ജീവിതത്തിലെ അവസാനദിനങ്ങളാണ് ഇതെഴുതാനിരിക്കുമ്പോൾ ഓർമവന്നത്. 2013 ഓഗസ്റ്റിൽ 84-ാം വയസ്സിലാണ് അമ്മ മരിച്ചത്. മരിക്കുന്നതിനു നാലു ദിവസം മുൻപ് രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായി താഴ്ന്ന് അമ്മയ്ക്ക് ഒരുതരം തുടർഅപസ്മാരം പിടിപെടുകയും കോമയിലാവുകയും ചെയ്തു. അമ്മ ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള എല്ലാവഴിയും അടഞ്ഞെന്ന് ഡോക്ടർ ഞങ്ങളോടു പറഞ്ഞു. ജീവൻ കൃത്രിമമായി നിലനിർത്തിയിരുന്ന ഉപകരണങ്ങൾ മാറ്റി അമ്മയെ മരിക്കാൻ അനുവദിക്കാമെന്നു ഞങ്ങൾ മക്കൾ ഒപ്പിട്ടു നൽകി. എന്നാൽ, സത്യത്തിൽ അതു തീരുമാനിക്കാനുള്ള അവകാശം അമ്മയുടെ മക്കൾക്കല്ല, അമ്മയ്ക്കു തന്നെയല്ലേ വേണ്ടിയിരുന്നത് എന്നാലോചിച്ചു പോയത് അമ്മയുടെ മരണത്തിനും അഞ്ചു വർഷത്തിനു ശേഷം, 2018ൽ കോമൺ കോസ് (പൊതുതാൽപര്യം) എന്ന റജിസ്റ്റേഡ് സൊസൈറ്റി നൽകിയ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഐതിഹാസിക വിധിയെത്തുടർന്നാണ്. പാശ്ചാത്യരാജ്യങ്ങളിൽ പ്രചാരത്തിലുള്ള ലിവിങ് വിൽ എന്ന സംഗതിയെപ്പറ്റി സുപ്രീം കോടതിയുടെ ആ വിധിയിലൂടെയാണ് നമ്മളധികം പേരും ആദ്യമായി കേൾക്കുന്നത്. അമ്മ മരിച്ചിട്ട് 12 വർഷമാകുന്നു; സുപ്രീം കോടതി വിധി വന്നിട്ട് 7 വർഷവും.
കൊല്ലം ∙ ഡൽഹി ആസ്ഥാനമായ സെൻട്രൽ ഭാരത് സേവക് സമാജിന്റെ ആതുര മേഖലയിലെ സംഭാവനകൾക്കുള്ള ദേശീയ പുരസ്കാരം നേടി മൈനാഗപ്പള്ളി സ്വദേശി ഡോ. സയിദ് ഷിറാസ്. നിലവിൽ കൊല്ലം ജില്ലാ ആയുർവേദ ആശുപത്രിയിൽ പാലിയേറ്റീവ് പ്രൊജക്ട് മെഡിക്കൽ ഓഫിസറാണ്. പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്റു 1952 ൽ കേന്ദ്ര സർക്കാറിന്റെ
പെരിയ ∙ വേദനിക്കുന്നവരുടെ മുഖത്തു വിരിയുന്ന ആശ്വാസപ്പുഞ്ചിരി മാത്രം പ്രതിഫലമായി കൈപ്പറ്റി മടങ്ങുന്നവർ. ചികിത്സിച്ചു ഭേദമാകാത്ത മാരകരോഗങ്ങളാൽ കിടപ്പിലായി ദുരിതമനുഭവിക്കുന്നവർക്ക് ജില്ലയിലെ പാലിയേറ്റീവ് നഴ്സുമാരും വൊളന്റിയർമാരും ഒരുക്കുന്നത് സാന്ത്വന സ്പർശത്തിന്റെ സ്നേഹലോകം. അതിരില്ലാത്ത കരുതലിന്റെ,
കാഞ്ഞങ്ങാട് ∙ എല്ലാവരും എഴുന്നേൽക്കുന്നതിനും മുൻപേ, അതിരാവിലെ നഗരത്തിൽ ഓടിത്തുടങ്ങുന്ന ഒരു വാഹനമുണ്ട്. അതിന്റെ ഡ്രൈവിങ് സീറ്റിൽ ഗോകുലാനന്ദൻ മോനാച്ചയും പിന്നിൽ നഴ്സ് മിനി ജോസഫുമുണ്ടാകും. വേദനയാൽ ദുരിതമനുഭവിക്കുന്ന മനുഷ്യരെത്തേടിയുള്ള ഇവരുടെ ഈ യാത്രയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇരുവരും ചേർന്ന്
‘ഞങ്ങളുടെ സ്ഥിതി ദയനീയമാണ്. പരമ്പരയിൽ ഞങ്ങളുടെ പ്രശ്നങ്ങൾകൂടി ഉൾപ്പെടുത്തണം. പക്ഷേ, എന്റെ പേരു പറയരുത്. പിന്നെ കരാർ പുതുക്കി നൽകില്ല. ഉള്ള തൊഴിലും വല്ലപ്പോഴും കിട്ടുന്ന ശമ്പളവും ഇല്ലാതാകും’. മനോരമ ഓഫിസിലേക്കു വിളിച്ച പാലിയേറ്റീവ് കെയർ നഴ്സിന്റെ വാക്കുകൾ. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ സാന്ത്വന പരിചരണത്തിനു നിയമിക്കപ്പെട്ട 1200 കരാർ പാലിയേറ്റീവ് കെയർ നഴ്സുമാരുടെ പ്രതിനിധിയാണ് വിളിച്ചത്. വീടുകളിൽച്ചെന്നു കിടപ്പുരോഗികളെ പരിചരിക്കുകയാണു പ്രധാനജോലി. ‘‘കിടക്കയിൽ മലമൂത്രവിസർജനം ചെയ്യുന്നവരെയും കിടന്നു ദേഹം പൊട്ടിപ്പഴുത്തവരെയുമെല്ലാം മടി കൂടാതെ പരിചരിക്കാറുണ്ട്. സ്വന്തം വീട്ടുകാർ തൊടാൻ മടിക്കുന്നവരാണു പലരും. പകർച്ചവ്യാധികൾക്കു നടുവിലാണു ഞങ്ങളുടെ ജീവിതം. ന്യുമോണിയ, പകർച്ചപ്പനികൾ എന്നിവ എപ്പോൾ വേണമെങ്കിലും പിടിപെടാം. ഞങ്ങൾ കിടപ്പായാൽ വരുമാനമില്ലെന്നതാണു സ്ഥിതി.’ മറ്റൊരു പാലിയേറ്റീവ് കെയർ നഴ്സിന്റെ വാക്കുകൾ. അർഹമായ അവധിപോലും പലപ്പോഴും എടുക്കാൻ കഴിയില്ല. മാസം 8 ദിവസം മാത്രം ചെയ്യേണ്ടിയിരുന്ന ഹോം കെയർ (വീടുകളിൽ പോയുള്ള പരിചരണം) ഈയിടെ 20 ദിവസമാക്കി ഉയർത്തി. ഇതു പൂർത്തിയാക്കിയില്ലെങ്കിൽ ശമ്പളം വെട്ടിക്കുറയ്ക്കും.
ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ളതു കേരളത്തിലാണെന്നാണു പൊതുധാരണ. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ചിട്ടുള്ളവർക്കു കണക്കുകളുടെയൊന്നും ആവശ്യമില്ലാതെതന്നെ അതു കണ്ടറിയാൻ സാധിക്കും. കണക്കുകൾ വേണമെന്നുള്ളവർക്കു കേന്ദ്ര സർക്കാരിന്റെ ഭാഗമായ നിതി ആയോഗ് പ്രസിദ്ധീകരിച്ച നാഷനൽ മൾട്ടിഡൈമെൻഷനൽ പോവർട്ടി ഇൻഡക്സ് - എ പ്രോഗ്രസ് റിവ്യൂ 2023 നോക്കാം. പോഷകാഹാരലഭ്യത, വിദ്യാഭ്യാസം, ശുചിത്വസൗകര്യങ്ങൾ തുടങ്ങി 12 കാര്യങ്ങളിലൂന്നി നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേയാണ് ഈ സൂചികയുടെ അടിസ്ഥാനം. ഈ അളവുകോലുകളിലത്രയും അഭിമാനകരമായ നേട്ടങ്ങളോടെയാണ് പട്ടിണിക്കണക്കിൽ കേരളം ഏറ്റവും പിന്നിലും ഏറെപ്പിന്നിലും നിൽക്കുന്നത്. സന്തോഷം. പക്ഷേ, വേറൊരുതരം ദാരിദ്ര്യം കേരളത്തിന്റെ ശാപമാണെന്ന് ഒരു നേത്രരോഗ വിദഗ്ധൻ ഈയിടെ പറഞ്ഞുകേട്ടു. അനിയന്ത്രിത പ്രമേഹം മൂലം കാലക്രമേണ കാഴ്ച നഷ്ടപ്പെടുന്നവരുടെ കാര്യം സൂചിപ്പിച്ചപ്പോഴാണ് അദ്ദേഹം ഇതു പറഞ്ഞത്. ജനസംഖ്യയുടെ 17 ശതമാനത്തിനടുത്ത് പ്രമേഹ രോഗികളുള്ള ഇന്ത്യയ്ക്കു ലോകത്തിന്റെ പ്രമേഹ തലസ്ഥാനമെന്ന പേരുണ്ടല്ലോ. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമെന്നു കേരളത്തെയും വിളിക്കാം. ചെറുസംസ്ഥാനമായ
ചികിത്സ കൊണ്ട് രോഗം ഭേദമാകാത്ത അവസ്ഥയിലാണ് പാലിയേറ്റിവ് കെയർ നൽകേണ്ടത് എന്ന തെറ്റായ ചിന്ത സമൂഹത്തിനുണ്ടെന്ന് തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാലിയം ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എമിററ്റസ്സായ ഡോ. രാജഗോപാൽ പറഞ്ഞു.
കോഴിക്കോട് ∙ കരുതലിനും കരുണയ്ക്കും നിറമുണ്ടോ? ഉണ്ടെങ്കിൽ അതു പിങ്കായിരിക്കുമെന്നു സാക്ഷ്യം പറയും പിങ്ക് പാലിയേറ്റീവിലെ പ്രവർത്തകരെ ഒരു വട്ടമെങ്കിലും പരിചയപ്പെട്ടിട്ടുള്ള ആരും. കോഴിക്കോട്ടെ പിങ്ക് പാലിയേറ്റീവിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട് – ഡോക്ടർ മുതൽ ആംബുലൻസ് ഡ്രൈവർ വരെ എല്ലാവരും സ്ത്രീകളാണ്.
സാന്ത്വന പരിചരണാവശ്യം ഏതൊരാളുടെയും ജീവിതത്തിൽ ഏതൊരു ഘട്ടത്തിലും കടന്നു വന്നേക്കാം. തനിക്കോ കുടുംബാംഗങ്ങൾക്കോ ബന്ധുക്കൾക്കോ സംഭവിക്കുന്ന രോഗാവസ്ഥകൾ ദീർഘകാല പരിചരണ ആവശ്യത്തിലേക്കോ സാന്ത്വന പരിചരണത്തിലേക്കോ നയിച്ചേക്കാം. സാന്ത്വന പരിചരണത്തെപ്പറ്റി മുൻകൂട്ടിയുള്ള അറിവ് ഇതാവശ്യമായി വരുമ്പോൾ അതുമായി
പുത്തനത്താണി∙ സാന്ത്വനവഴിയിൽ 8 വർഷം പിന്നിട്ട് കന്മനം പാറക്കൽ എനർജി പാലിയേറ്റീവ് ആൻഡ് ഫിസിയോതെറപ്പി സെന്റർ. വളവന്നൂർ, കൽപകഞ്ചേരി, തിരുനാവായ പഞ്ചായത്തുകളിലെ 19 വാർഡുകളിലെ രോഗികൾക്ക് സാന്ത്വനമേകുകയാണ് ഈ സെന്റർ. കിടപ്പിലായ രോഗികളെ ഡോക്ടറും നഴ്സും വൊളന്റിയർമാരും ഉൾപ്പെടെയുള്ള പാലിയേറ്റീവ് ടീം
Results 1-10 of 28
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.