Activate your premium subscription today
മുൻപു ചെന്നൈയിൽ പോകുമ്പോൾ ഒരു പടത്തിനു 10 ദിവസം ചെലവഴിക്കുകയാണു രീതി. ആ 10 ദിവസവും പുറത്തിറങ്ങാറില്ല. അതു കഴിയുമ്പോഴേക്കും ഭരതൻ, പത്മരാജൻ തുടങ്ങി ആരുടെയെങ്കിലും അടുത്ത പാട്ടിനു കരാറായിരിക്കും. വീണ്ടും അകത്തിരിക്കും. അതുകൊണ്ടുതന്നെ എനിക്ക് ഈ വീട്ടിലിരിപ്പു പ്രയാസമില്ല. ലോക്ഡൗൺ മാനദണ്ഡങ്ങൾ പൂർണമായും
കോവിഡ് 19 പഠിപ്പിച്ചതു പരിമിതികൾ തിരിച്ചറിഞ്ഞു ജീവിക്കാനാണ്. പരിമിതികളോടു പൊരുത്തപ്പെടാൻ നാം പഠിച്ചു. ഇത്തരം ഏതു ഘട്ടത്തിലും നമ്മുടെ മനസ്സും ശരീരവും അത്തരം സാഹചര്യങ്ങളോടു പൊരുത്തപ്പെടുമെന്നതു വലിയ പാഠമാണ്. പ്രളയസമയത്തു നാം പഠിച്ച രീതിയിൽ ഒത്തൊരുമയോടെ ജീവിക്കാനും, ഉള്ളതു പങ്കിടാനും നാം പഠിച്ചു.
വിദൂര സ്വപ്നങ്ങളിൽപ്പോലും വിഭാവനം ചെയ്യാത്ത സംഭവങ്ങൾ യാഥാർഥ്യമായി മാറിയ കാലഘട്ടത്തിലൂടെയാണു നാം കടന്നുപോകുന്നത്. എത്രയും പെട്ടെന്ന് ഇതവസാനിക്കണേ എന്നു പ്രാർഥിക്കുന്നു. ചൈനയിലെ വുഹാനിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ കൊച്ചി തുറമുഖം വേണ്ടത്ര മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. കയ്യുറകളും
നെട്ടൂരിലെ അതിഥിത്തൊഴിലാളികളെ ലോക്ഡൗണിനെപ്പറ്റി ബോധവത്കരിക്കാൻ ശ്രമിച്ചപ്പോഴാണു ഭാഷ പ്രശ്നമായത്. ഹിന്ദി കേട്ടാൽ മനസ്സിലാകുമെങ്കിലും സംസാരിക്കാനാവില്ല. പരിഭാഷകരെ വച്ചാൽ, ഞാനുദ്ദേശിക്കുന്ന രീതിയിൽ അവർ സംസാരിച്ചില്ലെങ്കിലോ? ഈ പ്രശ്നം ഭർത്താവ് രവിശങ്കറുമായി ചർച്ച ചെയ്തു. തീരരക്ഷാ സേന ഡപ്യൂട്ടി
ഞാൻ ഓട്ടക്കാരനാണ്-പ്രസംഗങ്ങൾ, പൗരാവകാശ സമരങ്ങൾ, ചാനൽ ചർച്ചകൾ, അങ്ങനെയങ്ങനെ...വിശ്രമമില്ല. വീട്ടിലടങ്ങുന്ന ജാതിയല്ല. അതിനിടയിലാണു കൊറോണക്കാലം വീണു കിട്ടിയത്. ഒരു ബദ്ധപ്പാടുമില്ല. എങ്ങും പോകാനില്ല; ആരും വരാനില്ല. വേണ്ടത്ര ഉറങ്ങാം. നേരു പറഞ്ഞാൽ ‘വീട്ടുതടങ്കലി’നെപ്പറ്റി ആദ്യമൊക്കെ സന്തോഷമായിരുന്നു.
ഏകാന്തത എന്നെ ബോറടിപ്പിക്കുന്നില്ല. ലോക്ഡൗണിൽ ഞാനൊരു തീരുമാനമെടുത്തു–ഇനി പരമാവധി നാട്ടിൽ ഉൽപാദിപ്പിച്ച സാധനങ്ങളേ വാങ്ങൂ. പച്ചക്കറികളും മറ്റും കൊടുക്കൽ വാങ്ങലിലൂടെ ലഭിക്കും. ലോക്ഡൗണിൽ ഞാനൊരു തീരുമാനമെടുത്തു–ഇനി പരമാവധി നാട്ടിൽ
പലർക്കും അസ്വസ്ഥതകളാൽ എഴുതാനാകുന്നില്ലെന്നാണു പറയുന്നത്. എന്നാൽ എനിക്ക്് എഴുതാൻ സാധിക്കുന്നുണ്ട്. എത്രകാലം അതു സാധിക്കുമെന്ന് അറിയില്ല. ലോക്ഡൗണിലെ ഈ കാലം ഡൽഹിയിലെ വീട്ടിൽ ഭാര്യയ്ക്കൊപ്പമാണ്. പ്രധാന മാറ്റം യാത്രകൾ മുടങ്ങിയെന്നതാണ്. മുടങ്ങാതിരുന്ന നടത്തവും നിലച്ചു. പകരം വീടിനകത്തു നിന്നു ചെയ്യാവുന്ന
ഞാൻ കാക്കനാട്ടെ ഫ്ലാറ്റിൽ ലോക്കാണ്. ആദ്യ രണ്ടാഴ്ച ജോലിയില്ലാതെ ഇരിക്കാൻ സുഖമായിരുന്നു. പിന്നെ ബോറടിച്ചു തുടങ്ങി. ഭാര്യ അഗ്സീറ്റനയ്ക്കും മക്കളായ ഇവാൻ, ജുവാന, ജെക്ക്, ലൂക്ക് എന്നിവർക്കൊപ്പമാണു ലോക്ഡൗൺ ദിനങ്ങൾ. വീട്ടിൽ കാണാൻ കിട്ടില്ലെന്ന അഗസ്റ്റീനയുടെ പരാതിക്കു കുറവുണ്ടെങ്കിലും എത്രയെന്നു വച്ചാണു
ഏറെക്കാലമായി എഴുതാൻ കാത്തുവച്ച നോവൽ പൂർത്തിയാക്കാൻ ലോക്ഡൗൺ പ്രയോജനപ്പെടുത്താമെന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ ഈ നിശബ്ദത എഴുത്തിനു ചേർന്നതല്ല. അതിനു വലിയ സ്വാതന്ത്ര്യം വേണം. അത് ഈ അവസ്ഥയിലില്ല. ഇന്ന് ഏതാണു ദിവസം എന്നു ചോദിക്കുന്ന അവസ്ഥയിലേക്കെത്തിയിരിക്കുന്നു നാം. കെട്ടിക്കിടക്കുന്ന കാലം.
40 വർഷമായി അടുക്കിപ്പെറുക്കി വയ്ക്കാതെ കിടക്കുന്ന പുസ്തകങ്ങൾ ക്രമീകരിക്കാനൊരു ശ്രമമാണ് ഈ ലോക്ഡൗണിൽ ഞാൻ നടത്തുന്നത്. എന്റെ ഭാര്യ പണ്ടു പറഞ്ഞതുപോലെ, ഈ ജീവിതകാലത്ത് അതു പൂർത്തിയാക്കാനാകില്ലെന്ന് അറിയാമെങ്കിലും. ചില പുസ്തകം കണ്ടുപിടിക്കാൻ ശ്രമിക്കുന്നതു മണിക്കൂറുകൾ നീണ്ട പ്രയത്നമാണ്. അതു തലവേദനയിലാണ്
Results 1-10 of 20