ADVERTISEMENT

പലർക്കും അസ്വസ്ഥതകളാൽ എഴുതാനാകുന്നില്ലെന്നാണു പറയുന്നത്. എന്നാൽ എനിക്ക്് എഴുതാൻ സാധിക്കുന്നുണ്ട്. എത്രകാലം അതു സാധിക്കുമെന്ന് അറിയില്ല. ലോക്ഡൗണിലെ ഈ കാലം ഡൽഹിയിലെ വീട്ടിൽ ഭാര്യയ്ക്കൊപ്പമാണ്. പ്രധാന മാറ്റം യാത്രകൾ മുടങ്ങിയെന്നതാണ്. മുടങ്ങാതിരുന്ന നടത്തവും നിലച്ചു. പകരം വീടിനകത്തു നിന്നു ചെയ്യാവുന്ന ചെറിയ വ്യായാമങ്ങൾ ചെയ്യുന്നു. നടത്തം നിലച്ചതോടെ യോഗ പുനരാരംഭിച്ചു.

മറ്റൊരു പ്രധാന പദ്ധതി ഏറ്റെടുത്തതു നടപ്പാക്കി വരികയാണ്–ഭക്ത കവിതകളുടെ പരിഭാഷ. കബീറിന്റെ കവിതകളാണു പരിഭാഷപ്പെടുത്തിത്തുടങ്ങിയത്. 20 എണ്ണം പൂർത്തിയാക്കി. 50 എണ്ണമാകുമ്പോൾ ഇതൊരു പുസ്തകമാക്കി ഇറക്കാമെന്നാണു കരുതുന്നത്. അതിനുശേഷം മറ്റു കവികളുടെ കൃതികൾ കൂടി പരിഭാഷപ്പെടുത്തി ഇതൊരു പരമ്പരയാക്കണം. 

പംക്തിയെഴുത്തും മറ്റു വായനയും നടക്കുന്നു. കവിത, നോവൽ, ദാർശനികം, രാഷ്ട്രീയം എന്നിങ്ങനെ എന്റെ മുൻഗണനകളിലൂടെ പുസ്തക വായനയിലേക്കു കടന്നു കഴിഞ്ഞു.

ഒട്ടേറെപ്പേരാണ് ഇന്ത്യയ്ക്കകത്തു നിന്നും പുറത്തു നിന്നും സഹായം തേടി വിളിക്കുന്നത്. ഖത്തർ, ദുബായ് എന്നിവിടങ്ങളിൽ നിന്നെല്ലാം അത്തരം ദയനീയ കോളുകൾ വരുന്നു. സർക്കാർ സഹായമൊന്നും ലഭിക്കുന്നില്ലെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഈ കോളുകൾ.

English Summary: K. Sachidanandan about his lock down days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com