Activate your premium subscription today
കടുവകളെപ്പോലെ പാമ്പുകൾക്കും അതിർത്തികൾ ഉണ്ടോ? ഒരാളുടെ സ്ഥലത്ത് മറ്റൊരാൾ വന്നാൽ തമ്മിലടിക്കുമോ? കഴിഞ്ഞ ദിവസങ്ങളിൽ ആൺപാമ്പുകൾ തമ്മിലടിക്കുകയും വനംവകുപ്പിന്റെ സ്നേക് റെസ്ക്യൂ ടീമെത്തി ഇരുവരെയും രണ്ട് ഭാഗത്തേക്ക് മാറ്റിയതും ചർച്ചയായിരുന്നു.
കൊഴിഞ്ഞാമ്പാറ (പാലക്കാട്) ∙ എട്ടു വയസ്സുകാരി സന അസ്ബിയ ഇന്നലെ ചിറ്റൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പ്രസംഗം, കയ്യെഴുത്തുമത്സരം എന്നീ ഇനങ്ങളിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ വേദിയിൽ അവളുടെ സ്വരം മുഴങ്ങിയില്ല, കടലാസിൽ അവളുടെ അക്ഷരഭംഗി പതിഞ്ഞില്ല. പുറമ്പോക്കിലെ ഷീറ്റിട്ട ഒറ്റമുറി വീട്ടിൽ ഉമ്മൂമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന സന നേരംപുലരും മുൻപേ പാമ്പുകടിയേറ്റു മരിച്ചു.
കൊഴിഞ്ഞാമ്പാറ (പാലക്കാട്)∙ മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി - സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 1.30ന് വണ്ണാമട മൂലക്കടയിലാണ് സംഭവം.
മണ്ണാർക്കാട്∙ ഷൂസ് ധരിക്കുന്നതിനിടെ യുവാവിന് പാമ്പുകടിയേറ്റു. ചങ്ങലിരി പറമ്പുള്ളി ചേപ്പുള്ളി വീട്ടിൽ കരീമിനാണ് (46) കടിയേറ്റത്. കരീമിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. വെള്ളിയാഴ്ച രാവിലെ പ്രഭാത സവാരിക്ക് പോകാനായി ഷൂസ് ധരിക്കുന്നതിനിടെയാണ് കടിയേറ്റത്. ഷൂസ് വീടിന് പുറത്താണ് വച്ചിരുന്നത്.
നീലേശ്വരം (കാസർകോട്)∙ രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയ്ക്കു ക്ലാസ് മുറിയിൽനിന്ന് പാമ്പുകടിയേറ്റു. പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിനി വിദ്യയ്ക്കാണു (46) കടിയേറ്റത്. ഉടൻ തന്നെ നീലേശ്വരം സിഎച്ച്സിയിൽ പ്രവേശിപ്പിച്ചു.
പച്ചക്കറിക്കടയിലെ ചാക്കുകൾക്കിടയിൽ നിന്ന് പാമ്പിന്റെ കടിയേറ്റ് 17കാരൻ മരിച്ചത് രണ്ടു ദിവസം മുൻപാണ്. സംഭവത്തെപ്പറ്റി മഞ്ചേരി മെഡിക്കല് കോളേജിലെ ഫോറന്സിക് സര്ജൻ ലെവിസ് വസീമിന്റെ കുറിപ്പ് ജനശ്രദ്ധയാകർഷിക്കുന്നു. കുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും തടസ്സമായത് മറ്റ് പല ഘടകങ്ങളാണെന്നുമാണ്
മഴക്കാലത്ത് പാമ്പുകൾ ഉൾപ്പെടെയുള്ളവ മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്ക് എത്താറുണ്ട്. ഹെൽമറ്റിലും ഷൂവിലുമെല്ലാം കയറിപറ്റുകയും മനുഷ്യനെ ആക്രമിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ നിരവധി സംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിക്കാറുണ്ട്. അടുത്തിടെ രാജസ്ഥാനിലും സമാന സംഭവമുണ്ടായി.
പാലക്കാട് ∙ 10 മാസം പ്രായമായ കുഞ്ഞിന്റെ ചികിത്സയ്ക്കായി ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിയ യുവതിയെ പാമ്പു കടിച്ചെന്ന സംശയത്തെത്തുടർന്നു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, പാമ്പു കടിച്ചിട്ടില്ലെന്നാണു ജില്ലാ ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്. പുതുനഗരം കരിപ്പോട് അടിച്ചിറ ചട്ടിക്കാടൻപാടം സ്വദേശി സി.എം.ഗായത്രിയാണു (27) ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ചിറ്റൂർ ആശുപത്രിയിലെ വാർഡിൽ കുഞ്ഞു കിടന്നിരുന്ന കട്ടിലിനു താഴെ വൃത്തിയാക്കാൻ ഭിത്തിയിൽ ചാരിവച്ച ചൂൽ എടുത്തപ്പോൾ ഗായത്രിയുടെ ഇടതു കൈപ്പത്തിയുടെ മുകളിലേക്കു പാമ്പു ചാടുകയായിരുന്നു.
പാമ്പുകൾക്ക് പകയുണ്ടെന്ന് പൊതുവേ പറയപ്പെടാറുണ്ട്. എന്നാൽ തീയതിയും സമയവുമൊക്കെ നോക്കി പാമ്പുകൾ കടിക്കാൻ എത്തുമോ? അതും ഒന്നും രണ്ടും അല്ല ഏഴു തവണ. തനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടെന്ന വിചിത്ര അവകാശവാദവുമായി എത്തിയിരിക്കുകയാണ് ഉത്തർപ്രദേശിലെ ഫത്തേപൂർ സ്വദേശിയായ ഒരു 24 കാരൻ.
പെരുമ്പിലാവ് ∙ ജനവാസമേഖലകളിൽ പാമ്പുകളുടെ സാന്നിധ്യം കൂടിയതോടെ മുന്നറിയിപ്പുമായി പാമ്പു സംരക്ഷകർ. രാത്രി സമയങ്ങളിൽ വീടിന്റെ പുറത്തേക്ക് ഇറങ്ങുമ്പോൾ ജാഗ്രത പുലർത്തണമെന്നു ഇവർ പറയുന്നു. പാമ്പ് സംരക്ഷകൻ രാജൻ പെരുമ്പിലാവ് ഈ മാസം മാത്രം 14 പാമ്പുകളെ പിടികൂടി കാട്ടിൽ വിട്ടു. പ്രബീഷ് ഗുരുവായൂർ പിടികൂടിയത്
Results 1-10 of 188