Activate your premium subscription today
Sunday, Apr 20, 2025
മാനന്തവാടി∙ പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽനിന്നു ബീറ്റ് ഫോറസ്റ്റ് ഓഫിസർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പിന്നിൽനിന്നു പാഞ്ഞെത്തി അടിച്ചുവീഴ്ത്തിയ കടുവ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജയസൂര്യയുടെ മുകളിലേക്ക് വീണെങ്കിലും സാരമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കടുവ പിന്നിലൂടെ വന്ന് പെട്ടെന്ന് ആക്രമിക്കുകയായിരുന്നെന്ന് ജയസൂര്യ പറഞ്ഞു.
മാനന്തവാടി ∙ വയനാട് ഗവ. മെഡിക്കൽ കോളജിലെ മൾട്ടി പർപ്പസ് കെട്ടിടം അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നും ഇത് ഗുരുതരമായ വീഴ്ച ആണെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. കെട്ടിട നിർമാണത്തിൽ വൻ അപാകതകളുണ്ട്. നാളിതുവരെ നഗരസഭയിൽ കെട്ടിട നമ്പറിനായി അപേക്ഷ പോലും നൽകിയിട്ടില്ല. നമ്പർ പോലും ലഭിക്കാതെയാണ് രോഗികളെ പ്രവേശിപ്പിക്കുന്നത്. കെട്ടിട നമ്പർ
മാനന്തവാടി ∙ 45 കോടിയിലേറെ രൂപ മുടക്കി നിർമിച്ച വയനാട് മെഡിക്കൽ കോളജിന്റെപുതിയ ബഹുനില കെട്ടിടം രോഗികൾക്കും ജീവനക്കാർക്കും ബാധ്യതയാകുന്നു. ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചതും പല ശുചിമുറികളും നോക്കുകുത്തിയായി മാറിയതും രോഗികളെ വലയ്ക്കുകയാണ്. നിർമാണത്തിലെ അപാകതയാണ് പ്രശ്നങ്ങൾക്കു കാരണം എന്നതിനാൽ
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ വടക്കൻ ജില്ലകളിൽ 25നും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മാനന്തവാടി ∙ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ വയനാട് ഗവ മെഡിക്കൽ കോളജ് പ്രവർത്തനം തുടങ്ങിയെങ്കിലും മെഡിക്കൽ കോളജ് ഓഫിസിലെത്താൻ ഇന്നും നല്ല വഴിയില്ല. ആശുപത്രിയുടെ പ്രധാന കവാടം കടന്ന് മോർച്ചറിയുടെ മുന്നിലൂടെയാണ് മെഡിക്കൽ കോളജ് ഓഫിസ് പ്രവർത്തിക്കുന്ന നഴ്സിങ് കോളജിനായി നിർമിച്ച ബഹുനില
മാനന്തവാടി ∙ വയനാട് ഗവ. മെഡിക്കൽ കോളജിൽ മതിയായ ചികിത്സ കിട്ടാതെ മരിച്ച ബിജു വർഗീസിന്റെ കുടുംബം വള്ളിയൂർക്കാവിൽ ഇന്നലെ രാത്രി വേറിട്ട പ്രതിഷേധം നടത്തി. വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കുക, മെച്ചപ്പെട്ട ചികിത്സ ഉറപ്പ് വരുത്തുക, ബിജു വർഗീസിന്റെ മരണത്തിന് മറുപടി പറയുക– ബിജു വർഗീസിന്റെ കുടുംബം
മാനന്തവാടി ∙ മെഡിക്കൽ കോളജിന്റെ ബോർഡിൽ പെയിന്റടിച്ച് ഒറ്റയാൾ പ്രതിഷേധം നടത്തിയ സംഭവത്തിൽ ജാമ്യം ലഭിച്ച ഷോബിൻ സി. ജോണിയും മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്ത്. ചികിത്സാപിഴവിന് കാരണമായവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും ജില്ലാ ആശുപത്രി
മാനന്തവാടി ∙ വയനാട് ഗവ മെഡിക്കൽ കോളജ് ആശുപത്രിയുടെ ബോർഡിൽ പെയിന്റടിച്ച് യുവാവിന്റെ പ്രതിഷേധം. ഒഴക്കോടി സ്വദേശി ഷോബിൻ സി. ജോണിയാണു പ്രതിഷേധിച്ചത്. മാനന്തവാടി പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു നീക്കി. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഫെബ്രുവരി 29നു രാവിലെ 4ന് ഷോബിന്റെ അളിയൻ
മാനന്തവാടി ∙ വളരെ വിരളമായി മാത്രം വരുന്ന ഐസൊലേറ്റഡ് സ്പ്ലിനിക് ഹൈഡാറ്റഡ് സിസ്റ്റ് എന്ന രോഗം ബാധിച്ച ആസാം സ്വദേശിനിയുടെ വയറ്റിൽ നിന്ന് 3 കിലോയോളം തൂക്കമുള്ള മുഴ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സർജറി വിഭാഗം തലവൻ ഡോ. എം.ആർ. രാജേഷ്, അസോ പ്രഫ. ഡോ. ജയൻ
മാനന്തവാടി∙ പനവല്ലി കാൽവരി എസ്റ്റേറ്റിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്കു പരുക്ക്. കൂളിവയൽ മേടപറമ്പിൽ സ്വദേശി ബീരാനാണ് (72) പരുക്കേറ്റത്.മുഖത്ത് പരുക്കേറ്റ ബീരാനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരക്കച്ചവടവുമായി ബന്ധപ്പെട്ടാണ് ബീരാൻ എസ്റ്റേറ്റിൽ എത്തുന്നത്. മരങ്ങളുടെ
Results 1-10 of 43
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.