Activate your premium subscription today
ഇന്ത്യയിലേക്കു ചരക്കെത്തിക്കാൻ രാജ്യത്തിനു പുറത്തെ വൻതുറമുഖങ്ങളെ ആശ്രയിക്കുന്നതുകൊണ്ടുമാത്രം വർഷം ഏതാണ്ട് 5000 കോടി രൂപ ചെലവാകുന്നുണ്ടെന്നാണു കണക്ക്. കൊളംബോ തുറമുഖം കൈകാര്യം ചെയ്യുന്ന ആകെ ചരക്കിൽ ഏതാണ്ട് 60% ഇന്ത്യയിലേക്കുള്ളതാണ്. ഇതിന്റെ 30 ശതമാനമെങ്കിലും ആദ്യഘട്ടത്തിൽ വിഴിഞ്ഞത്തിനു ലഭിച്ചേക്കും. ട്രാൻസ്ഷിപ്മെന്റിനായി ഒരു മദർഷിപ് വന്നുപോയാൽ വിഴിഞ്ഞം തുറമുഖത്തിനു കിട്ടാൻ പോകുന്നത് കൈകാര്യച്ചെലവിനത്തിൽ ഒരു കോടി രൂപയുടെ വരുമാനം.
വിഴിഞ്ഞമെന്ന പുരാതന തുറമുഖ നഗരം ഒടുവിൽ പുനർജനിച്ചിരിക്കുന്നു. പഴയ തുറമുഖ നഗരത്തിലേതു പോലെ റോമാക്കാരുടെയും അറബികളുടെയും പായ്ക്കപ്പലുകളല്ല പക്ഷേ ഇനി നങ്കൂരമിടുക. ലോകത്തിലെ ഏറ്റവും വമ്പൻ ചരക്കുകപ്പലുകളുടെ നിരയായിരിക്കും വരും വർഷങ്ങളിൽ വിഴിഞ്ഞത്തെ തേടിയെത്തുക. നൂറ്റാണ്ടുകളുടെ തുറമുഖ പൗരാണിക പെരുമ പറയാനുണ്ട് വിഴിഞ്ഞത്തിന്. ആ പേരും പെരുമയും വീണ്ടും ലോകത്തിനു മുന്നിൽ കൂടുതൽ പ്രൗഢിയോടെ, അഭിമാനത്തോടെ എത്തുകയാണ്. കേന്ദ്ര–കേരള സർക്കാരുകളും അദാനി ഗ്രൂപ്പും ചേർന്ന പൊതു–സ്വകാര്യ പങ്കാളിത്ത പദ്ധതിയായി (പിപിപി) ആരംഭിച്ച വിഴിഞ്ഞം തുറമുഖത്തേക്ക് ചരക്കുകളുമായി സാൻ ഫെർണാണ്ടോ എന്ന ആദ്യ മദർഷിപ്പ് എത്തിയതോടെ എന്തെല്ലാം മാറ്റങ്ങളായിരിക്കും സംഭവിക്കാനൊരുങ്ങുന്നത്? ഇന്ത്യയുടെ, കടൽ വഴിയുള്ള രാജ്യാന്തര ചരക്കുനീക്കത്തിന്റെ മുഖ്യപങ്കും ഇതുവരെ കൊളംബോ, സിംഗപ്പൂർ, യുഎഇയിലെ ജബൽ അലി തുറമുഖങ്ങൾ വഴിയായിരുന്നു. നമ്മുടെ രാജ്യത്തേക്ക് ആവശ്യമുള്ള കണ്ടെയ്നറുകൾ ഈ തുറമുഖങ്ങളിൽ ഇറക്കി, അവിടെനിന്ന് ചെറു കപ്പലുകളിൽ എത്തിക്കുകയായിരുന്നു പതിവ്. എന്നാൽ ഇനി മുതൽ അത് വിഴിഞ്ഞത്തേക്ക് മാറുകയാണ്. സാൻ ഫെർണാണ്ടോ മാത്രമല്ല, ഒട്ടേറെ ലോകോത്തര കമ്പനികളുടെ ചരക്കുകപ്പലുകളും ഇനി വിഴിഞ്ഞത്തേക്ക് വരാനുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ വന്നാൽപ്പോലും ‘നങ്കൂരമിട്ടോളൂ’ എന്നും പറഞ്ഞ് നെഞ്ചുംവിരിച്ച് സ്വാഗതം ചെയ്യും വിഴിഞ്ഞം. കോടിക്കണക്കിനു രൂപയുടെ വരുമാനവും തൊഴിലവസരങ്ങളുമാണ് അതുവഴി കേന്ദ്രത്തിനും കേരള സർക്കാരിനും ലഭിക്കുക. എങ്ങനെയാണ് മദർഷിപ് വിഴിഞ്ഞത്തെത്തിയത്? എന്തെല്ലാമാണ് വിഴിഞ്ഞത്തിന്റെയും മദർഷിപ്പിന്റെയും മറ്റു പ്രത്യേകതകൾ? വിശദമായറിയാം, ഗ്രാഫിക്സിലൂടെ...
യുകെയിൽ എവിടെയാണെങ്കിലും ഒരു വീട് കണ്ടെത്തുക എന്നത് സ്വദേശികൾക്കും വിദേശികൾക്കും ഒരേപോലെ ബുദ്ധിമുട്ടേറിയ കാര്യമാണ്. വർദ്ധിച്ചുവരുന്ന ഭവന വില തന്നെയാണ് പ്രധാന കാരണം. ഇതിനൊപ്പം ജീവിത ചെലവ് വർദ്ധിച്ചത് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം കാണുന്നവർക്ക് ഇരട്ടി പ്രഹരമാണ് നൽകുന്നത്. ഉൾപ്രദേശങ്ങളിൽ പോലും വീട്
എളങ്കുന്നപ്പുഴ∙ഫോർട്ട് കൊച്ചി- വൈപ്പിൻ റൂട്ടിൽ കൊട്ടും കുരവയുമായി കൊച്ചി കോർപറേഷൻ ആരംഭിച്ച റോ-റോ സർവീസിനു ഇന്നു 5 വയസ്സ്. 2 റോ-റോ ഫ്ലോട്ടിങ് ബ്രിഡ്ജ് പോലെ വൈപ്പിൻ - ഫോർട്ടുകൊച്ചി റൂട്ടിൽ സർവീസ് നടത്തുമെന്നു 2018 ഏപ്രിൽ 28 ന് സർവീസ് ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞതു വൃഥാവിലായി. 5-ാം വാർഷികത്തിൽ
നല്ലൊരു ജോലി, ഭാര്യ , വീട്.. ഇതെല്ലാം വിട്ടിട്ടു ജീവിതം ഒരു ഷിപ്പിങ് കണ്ടെയിനറിലേക്ക് മാറ്റുമ്പോൾ ജെയ് ആഡ്ലര് എന്ന മുപ്പതുകാരന് ഇതെന്താ വട്ടാണോ എന്നായിരുന്നു പലരും ചോദിച്ചത്. ഇരുപതടി മാത്രം വലിപ്പമുള്ള കണ്ടെയിനറിലേക്ക് ജെയ് തന്റെ മൂന്നു ബെഡ്റൂം വീട്ടില്‍ നിന്നും മാറിയത്,
ഷിപ്പിങ് കണ്ടെയിനറുകൾ കൊണ്ട് വീടും ഓഫീസും എന്നല്ല എന്തും നിര്‍മ്മിച്ച് നല്‍കുന്നവരാണ് ധാര കബാരിയയും സോണാലി ഫഡ്കെയും. 'സ്റ്റുഡിയോ ആള്‍ട്ടര്‍നെറ്റീവ്സ്' എന്ന ഇവരുടെ സംരംഭം ഇത്തരത്തില്‍ ഉപയോഗശൂന്യമായ കണ്ടയിനറുകള്‍ കൊണ്ടാണ് ആവശ്യക്കാരുടെ ഇഷ്ടാനുസരണം വീടുകള്‍ ,ഓഫീസുകള്‍ എന്നിവ നിര്‍മ്മിച്ച് നല്‍കുന്നത്.
Results 1-6