Activate your premium subscription today
ഒറ്റപ്പാലം∙ ഒഡീഷയിൽ നിന്നു ട്രെയിൻ മാർഗം കഞ്ചാവു കടത്തിയ കേസിൽ യുവതി അറസ്റ്റിലായി. കോഴിക്കോട് കൊടുവള്ളി കരിങ്കമൺകുഴിയിൽ ഖദീജ റിബിനെ (23) ആണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ കയ്യിലുണ്ടായിരുന്ന ബാഗിൽ നിന്നു 2 കിലോ കഞ്ചാവു പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ
തിരൂർ ∙ കഴിഞ്ഞ 25 ദിവസത്തിനുള്ളിൽ തിരുനാവായയ്ക്കും പരപ്പനങ്ങാടിക്കും ഇടയിൽ ട്രെയിൻ തട്ടി മരിച്ചവരുടെ എണ്ണം അഞ്ചായി. ഇതിൽ 4 പേരും ട്രെയിൻ തട്ടിയും ഒരാൾ ട്രെയിനിൽ നിന്നു വീണുമാണ് മരിച്ചത്. കഴിഞ്ഞ 27ന് തിരൂർ – താനൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ താനൂർ സ്വദേശിനിയായ 24 വയസ്സുകാരി ചെന്നൈ മെയിൽ തട്ടി
കാസർകോട്∙ റെയിൽപാളത്തിൽ കല്ലുവച്ച യുവാവിനെയും വന്ദേഭാരതിനുനേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയായ പതിനേഴുകാരനെയും ആർപിഎഫിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ കളനാട് റെയിൽവേ സ്റ്റേഷനടുത്തു പാളത്തിൽ ചെറിയ കരിങ്കല്ലുകൾ വച്ചതിനു പത്തനംതിട്ട പറക്കാട് സ്വദേശി അഖിൽ ജോൺ മാത്യു (22) ആണ്
പുനലൂർ ∙ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ആസ്ഥാന മന്ദിരത്തിന് കരാർ ക്ഷണിക്കുകയും നിർമാണ പ്രവൃത്തിയുടെ കരാർ കൈമാറുകയും ചെയ്തിട്ടും ഭൂമി നിശ്ചയിച്ച് നൽകാത്തത് പ്രശ്നമാകുന്നു. പുനലൂർ റെയിൽവേ സ്റ്റേഷൻ മന്ദിരത്തിന് സമീപം പതിറ്റാണ്ടുകളായി ആർപിഎഫ് ഓഫിസ് ഉണ്ട്.അവിടെ ഉദ്യോഗസ്ഥർക്ക് വിശ്രമിക്കുന്നതിന്
തിരൂർ ∙ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ നീങ്ങുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ യുവതിയെ വലിച്ച് രക്ഷപ്പെടുത്തി ആർപിഎഫ് ഉദ്യോഗസ്ഥൻ. തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാവിലെ 4.58നാണ് സംഭവം. സ്റ്റേഷനിലെത്തിയ തിരുവനന്തപുരം – മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16347) നിർത്തിയെന്നു കരുതി തിരുവനന്തപുരം ബീമാപള്ളി
തലശ്ശേരി∙ റെയിൽവേ സ്റ്റേഷനിൽ വനിതാ ടിക്കറ്റ് ചെക്കിങ് സ്റ്റാഫിനു നേരെ കയ്യേറ്റം; ഒരാൾ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.45ന് ആണ് സംഭവം. കോഴിക്കോട്– കണ്ണൂർ പാസഞ്ചർ ട്രെയിനിൽ തലശ്ശേരി സ്റ്റേഷനിൽ ഇറങ്ങിയ 3 യുവാക്കളോട് സ്റ്റേഷനിലെ ടിക്കറ്റ് പരിശോധക നീതു ടിക്കറ്റ് ആവശ്യപ്പെട്ടു. ടിക്കറ്റ് കാണിക്കാൻ ഇവർ തയാറായില്ല. ടിക്കറ്റ് കാണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇതിൽ ഒരു യുവാവ് ജീവനക്കാരിയെ പിടിച്ചുതള്ളിയെന്നാണ് പരാതി.
തിരൂർ ∙ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് ട്രെയിനിനടിയിലേക്കു കാൽ പോയ വയോധികയെ ആർപിഎഫ് ഉദ്യോഗസ്ഥൻ പ്ലാറ്റ്ഫോമിലേക്കു വലിച്ചുകയറ്റി രക്ഷപ്പെടുത്തി. തിരൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ 18ന് ആണ് സംഭവം നടന്നത്. രാവിലെ 8ന് ഒന്നാം പ്ലാറ്റ്ഫോമിലേക്കു കടന്നുവന്ന എറണാകുളം – പുണെ
ചെന്നൈ ∙ ടിക്കറ്റ് പരിശോധകനെന്ന (ടിടിഇ) വ്യാജേന ട്രെയിനിൽ പരിശോധന നടത്തിയ പാലക്കാട് സ്വദേശിയെ ആർപിഎഫ് പിടികൂടി. താംബരം–നാഗർകോവിൽ അന്ത്യോദയ എക്സ്പ്രസിലെ ജനറൽ കോച്ചിൽ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുകയും പിഴ ഈടാക്കുകയും ചെയ്ത തച്ചനാട്ടുകര സ്വദേശി മണികണ്ഠനെയാണ് (30) അറസ്റ്റ് ചെയ്തത്. ഡിണ്ടിഗൽ
കോട്ടയം ∙ കാഴ്ചപരിമിതിയുള്ള വിദ്യാർഥിയോട് ട്രെയിൻ യാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയ ആർപിഎഫ് ഉദ്യോഗസ്ഥനെതിരെ സ്വമേധയാ കേസെടുത്ത്
പാലക്കാട് ∙ ടിക്കറ്റ് പരിശോധകർക്കെതിരായ അതിക്രമങ്ങൾ തടയാനും ഉത്തരവാദികളെ പിടികൂടുന്നതിനു അതീവജാഗ്രത പുലർത്താനും റെയിൽവേ ഡിവിഷൻ സുരക്ഷാസേനയോടും (ആർപിഎഫ്) റെയിൽവേ പൊലീസിനോടും നിർദേശിച്ചു. പരാതികൾ എത്ര ചെറുതായാലും അതു വിശദമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Results 1-10 of 40