Activate your premium subscription today
തിരുവനന്തപുരം∙ എഡിജിപി എം.ആര്.അജിത്കുമാറിനു ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാര്ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ഇപ്പോഴത്തെ പൊലീസ് മേധാവി എസ്.ദര്വേഷ് സാഹിബ് 2025 ജൂലൈ 1ന് സര്വീസില്നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് അജിത്കുമാറിന് സ്ഥാനക്കയറ്റം നല്കുക
കൊച്ചി∙ വഞ്ചിയൂരില് സിപിഎം ഏരിയാ സമ്മേളനത്തിനു വഴിയടച്ചു വേദി കെട്ടിയ സംഭവത്തില് കടുത്ത നടപടിക്ക് ഹൈക്കോടതി. ഡിജിപി വിശദീകരണം നൽകണമെന്നും വേദിയിൽ ഉണ്ടായിരുന്നവർ ആരൊക്കെ, പ്രസംഗിച്ചത് ആരൊക്കെ തുടങ്ങിയ കാര്യങ്ങൾ ലഭ്യമാക്കണമെന്നും കോടതി അറിയിച്ചു.
തിരുവനന്തപുരം ∙ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും എഡിജിപി എം.ആർ.അജിത്കുമാറിനു ഡിജിപിയാകാൻ തടസ്സമില്ല. തിങ്കളാഴ്ച ചേർന്ന ഐപിഎസ് സ്ക്രീനിങ് കമ്മിറ്റി സ്ഥാനക്കയറ്റത്തിന് അനുമതി നൽകി. ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും വിജിലൻസ് ഡയറക്ടറുമടങ്ങുന്നതാണ് സ്ക്രീനിങ് കമ്മിറ്റി. വരുന്ന ജൂലൈയിലുണ്ടാകുന്ന ഒഴിവിൽ അജിത്കുമാർ ഡിജിപി റാങ്കിലെത്തും.
തിരുവനന്തപുരം∙ പൊലീസ് മെഡലില് അക്ഷരത്തെറ്റ് ഉണ്ടായതു സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോര്ട്ട് സമര്പ്പിച്ചു. വിഷയത്തില് ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്ട്ടില് പറയുന്നു. മെഡല് തയാറാക്കിയ ഏജന്സിക്ക് തെറ്റു പറ്റി. 270 മെഡലുകളില് 246 എണ്ണത്തിലും അക്ഷരത്തെറ്റുണ്ട്. മെഡല് നിര്മിച്ച ഭഗവതി ഇന്ഡസ്ട്രീസ് എന്ന സ്ഥാപനത്തെ കരിമ്പട്ടികയില് പെടുത്തണമെന്നും റിപ്പോര്ട്ടിലുണ്ട്.
തിരുവനന്തപുരം∙ മതാടിസ്ഥാനത്തില് വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതില്, വ്യവസായ ഡയറക്ടര് കെ.ഗോപാലകൃഷ്ണനെതിരെ കുരുക്കു മുറുകുന്നു. സസ്പെന്ഷനിലായ ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് നേതാവ് പരാതി നല്കിയതോടെ വിഷയം കൂടുതല് സങ്കീര്ണമാകും. സമൂഹത്തില് മതസ്പര്ധയുണ്ടാക്കാന് ശ്രമിച്ചതില് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി ജനറല് സെക്രട്ടറി ഫൈസല് കുളപ്പാടം ആണ് ഡിജിപിക്കു പരാതി നല്കിയത്.
തിരുവനന്തപുരം∙ ബിഎസ്എഫ് മേധാവി സ്ഥാനത്തുനിന്ന് കേന്ദ്രസർക്കാർ മടക്കി അയച്ച ഡിജിപി നിതിൻ അഗർവാളിനെ റോഡ് സുരക്ഷാ കമ്മിഷണറായി നിയമിച്ചു. പാക്കിസ്ഥാനിൽനിന്ന് നുഴഞ്ഞുകയറിയ ഭീകരർ കശ്മീരിൽ തുടർച്ചയായി ആക്രമണങ്ങൾ നടത്തിയതോടെയാണ് ബിഎസ്എഫിന്റെ തലപ്പത്തുനിന്ന് നിതിൻ അഗർവാളിനെ കേന്ദ്രസർക്കാർ നീക്കിയത്.
തിരുവനന്തപുരം∙ സ്വർണക്കടത്തിൽ മുസ്ലിം ലീഗ് നേതാവ് എം.കെ.മുനീർ എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ പരാതി. സംസ്ഥാന സെക്രട്ടറി വി.കെ.സനോജാണു ഡിജിപിക്കു പരാതി നൽകിയത്. കൊടുവള്ളി മണ്ഡലത്തിൽനിന്നു ദുബായിലേക്കു പോകുന്നയാളുകൾക്കു സൗജന്യ താമസവും മറ്റും നൽകാൻ നടപ്പാക്കുന്ന
തിരുവനന്തപുരം∙ ഡിജിപി നിധിൻ അഗർവാൾ ഇൗ മാസം കേരളത്തിലേക്ക് തിരിച്ചെത്തുമെന്നുറപ്പായതോടെ പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണിക്ക് കളമൊരുങ്ങി. ബിഎസ്എഫ് ഡയറക്ടർ ആയിരുന്ന നിധിൻ അഗർവാളിന്റെ സേവനം കേന്ദ്രം അവസാനിപ്പിച്ച് കേരളത്തിലേക്ക് അയച്ചിരുന്നുവെങ്കിലും ഇപ്പോൾ അവധിയിലാണ്. ഇൗ മാസം പകുതിയോടെ അവധി തീരും. നിധിൻ അഗർവാൾ കേരളത്തിലെത്തുമ്പോൾ അദ്ദേഹമാകും ഏറ്റവും സീനിയർ ഡിജിപി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുവെന്നാണ് ഗവർണറുടെ കത്തിൽ പറയുന്നത്. മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും ഗവർണർ വിളിപ്പിച്ചരുന്നു. ഇരുവരെയും നേരിട്ട് വിളിപ്പിച്ചത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗവർണർക്ക് കത്തയച്ചിരുന്നു. ഇതിനാണ് ഗവർണറുടെ മറുപടി കത്ത്.
തിരുവനന്തപുരം ∙ കടുത്ത നടപടി ഒഴിവാക്കിക്കൊണ്ട് എഡിജിപി എം.ആർ.അജിത്കുമാറിനെ ബറ്റാലിയൻ മേധാവി എന്ന പ്രധാന തസ്തികയിൽ നിലനിർത്തിയതിൽ ഡിജിപി എസ്.ദർവേഷ് സാഹിബിന് അതൃപ്തി. പറയുന്ന കാര്യങ്ങളിൽ ഉറച്ചുനിൽക്കാതെ പലതും മാറ്റിപ്പറയുന്ന വ്യക്തിയാണ് ഇദ്ദേഹമെന്ന് അന്വേഷണ റിപ്പോർട്ടിൽ ഡിജിപി കുറ്റപ്പെടുത്തിയിട്ടുണ്ട്.
Results 1-10 of 277