Activate your premium subscription today
Tuesday, Apr 1, 2025
കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനി ഉൾപ്പെട്ട മാസപ്പടി ആരോപണ കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി ഉൾപ്പെടെ 7 പേർക്കെതിരെ നൽകിയ പരാതി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെ തുടർന്ന് മാത്യു കുഴൽനാടൻ എംഎല്‍എയും, പൊതുപ്രവർത്തകനായ ഗിരീഷ് ബാബുവും നൽകിയ റിവിഷൻ പെറ്റീഷനുകളാണ് ജസ്റ്റിസ് കെ.ബാബു തള്ളിയത്.
കൊച്ചി ∙ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുൻ മന്ത്രി കൂടിയായ കെ.ബാബു എംഎല്‍എയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ബാബുവിന്റെ ഉടമസ്ഥതയിലുള്ള 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി. നേരത്തെ കണ്ടുകെട്ടിയിരുന്നു.
തിരുവനന്തപുരം ∙ എഡിജിപി എം.ആര്.അജിത് കുമാറിനെതിരെ അന്വേഷണം പൂർത്തിയാക്കാൻ കോടതിയിൽ 45 ദിവസത്തെ സമയം ആവശ്യപ്പെട്ട് വിജിലന്‍സ്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ട് വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ട് ഷിബു പാപ്പച്ചനാണു കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
തിരുവനന്തപുരം ∙ അനധികൃത സ്വത്തുസമ്പാദന ആരോപണത്തിൽ എഡിജിപി: എം.ആർ.അജിത്കുമാറിനെതിരെ തെളിവില്ലെന്ന് വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ട്. അന്തിമ റിപ്പോർട്ട് സർക്കാരിനു നൽകി. വീടുനിർമാണം, ഫ്ലാറ്റ് വാങ്ങൽ, സ്വർണക്കടത്ത് എന്നിവയിൽ അജിത്കുമാർ അഴിമതി നടത്തിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പി.വി.അൻവർ ഉയർത്തിയ ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്.
കോഴിക്കോട് ∙ ലൈസൻസിന് അപേക്ഷിച്ച യുവാവിൽനിന്നു കൈക്കൂലി വാങ്ങുന്നതിനിടെ ഫറോക്ക് നഗരസഭ ക്ലീൻ സിറ്റി മാനേജർ വിജിലൻസ് പിടിയിൽ. ഇ.കെ.രാജീവിനെയാണു വിജിലൻസ് ഡിവൈഎസ്പി കെ.കെ.ബിജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
കൊച്ചി ∙ ഈ മാസം വിരമിക്കാനിരിക്കുന്ന പ്രധാന അധ്യാപകനെതിരെ കള്ളപ്പരാതികൾ നൽകി രണ്ടു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ സ്കൂളിലെ പിടിഎ പ്രസിഡന്റ് ഉൾപ്പെടെ നാലു പേരെ വിജിലൻസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം∙ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിന്റെ പക്കൽനിന്നു പിടിച്ചെടുത്ത വസ്തുക്കൾ വിജിലൻസ് സംഘം കോടതിയിൽ സമർപ്പിച്ചു. 3.07 ലക്ഷം രൂപ, കാർ, മൊബൈൽ ഫോൺ എന്നിവയാണു ഹാജരാക്കിയത്. കൊല്ലം കടയ്ക്കലിലെ പാചകവാതക ഏജൻസി ഉടമയായ എസ്.മനോജ് നൽകിയ 2 ലക്ഷം രൂപയും അലക്സിന്റെ കാറിനുള്ളിൽ കണ്ടെത്തിയ ഒരു ലക്ഷത്തിലേറെ രൂപയുമാണ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (ഒന്ന്) ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്.
തിരുവനന്തപുരം ∙ കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) ഡപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്സ് മാത്യുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരനായ ഗ്യാസ് ഏജന്‍സി ഉടമ എസ്. മനോജ് രംഗത്തെത്തി. അലക്സ് മാത്യുവിനെ തൃപ്തിപ്പെടുത്തി മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് പരാതി
തിരുവന്തപുരം ∙ കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) ഡിജിഎം അലക്സ് മാത്യു വിജിലൻസ് പിടിയിൽ. കൊല്ലം കടയ്ക്കലിലെ ഗ്യാസ് എജൻസി ഉടമ മനോജിന്റെ പരാതിയിലാണ് അറസ്റ്റ്. തിരുവനന്തപുരം കവടിയാറിലെ മനോജിന്റെ വീട്ടിൽ നിന്നാണ് അലക്സ് മാത്യുവിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഉപഭോക്താക്കളെ മറ്റ് ഏജൻസികളിലേക്ക് മാറ്റാതിരിക്കാൻ 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു മനോജിന്റെ പരാതി.
കൊച്ചി∙ സംസ്ഥാന വിജിലൻസ് റജിസ്റ്റർ ചെയ്ത 1.43 കോടി രൂപയുടെ അഴിമതിക്കേസിൽ വില്ലേജ് അസിസ്റ്റന്റ് സജി ജോൺ, ഭാര്യ ബിന്ദു സജി എന്നിവർക്കെതിരെ കേന്ദ്ര കള്ളപ്പണ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം (പ്രോസിക്യൂഷൻ കംപ്ലെയ്ന്റ്) സമർപ്പിച്ചു. റവന്യു ഉദ്യോഗസ്ഥനായ സജി ഔദ്യോഗിക പദവി ദുർവിനിയോഗിച്ചു വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായും ഭാര്യയുടെയും തന്റെയും പേരിൽ ഭൂമിയും വാഹനങ്ങളും നിക്ഷേപങ്ങളും നേടിയതായും കുറ്റപത്രത്തിൽ പറയുന്നു.
Results 1-10 of 830
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.