Activate your premium subscription today
കൊച്ചി ∙ തോട്ടപ്പള്ളി സ്പിൽവേയിലെ കരിമണൽ നീക്കത്തിൽ പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിക്ക് പരിശോധിക്കാമെന്ന് ഹൈക്കോടതി. തോട്ടപ്പള്ളി സ്പിൽവേയിലെ പൊഴിയിൽനിന്ന് ആണവ ധാതുക്കൾ അടങ്ങിയ കരിമണൽ നീക്കം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലാ പഞ്ചായത്തംഗവും ബിജെപി നേതാവുമായ ഷോൺ ജോർജ് നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ചിന്റെ നിർദേശം.
തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനെതിരെ റജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിന് കോടതി മേൽനോട്ടം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു സമർപ്പിച്ച ഹർജി കോടതി തള്ളി. ഹർജി തള്ളിയെങ്കിലും അന്വേഷണ സംഘത്തിനു നിർദേശങ്ങൾ കോടതി നൽകി. ഈ നിർദേശങ്ങളും പാലിക്കാൻ അന്വേഷണ സംഘം പ്രത്യേക ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു...
ന്യൂഡൽഹി∙ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ നിര്‍മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടിസയച്ച് സുപ്രീംകോടതി. എന്നാല്‍ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സജിമോന്റെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല.
സംസ്ഥാന സർക്കാരിനു കീഴിലുള്ള കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ അന്വേഷണവും ഓഡിറ്റും ആവശ്യപ്പെട്ട ഹർജിയിൽ നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) സപ്ലൈകോയ്ക്ക് നോട്ടിസ് അയച്ചു. 2013ലെ കമ്പനി നിയമപ്രകാരമുള്ള അർധ ജുഡീഷ്യറി സംവിധാനമായ എൻസിഎൽടിയുടെ കൊച്ചി ബെഞ്ചാണ് പ്രാഥമിക വാദം കേട്ട് നോട്ടിസ് അയച്ചത്.
കൊച്ചി∙ ദത്തുപുത്രിയുമായി ഒത്തുപോകാനാകാത്ത സാഹചര്യത്തിൽ ദത്തെടുക്കൽ നടപടികൾ റദ്ദാക്കി കിട്ടാൻ തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ റിപ്പോർട്ട് തേടി.
അരിക്കൊമ്പൻ ആനയുടെ നീക്കം നിരീക്ഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ തമിഴ്നാട് സർക്കാരിനോട് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. കേരളത്തിൽ നിന്നു തമിഴ്നാട്ടിലെത്തിയ ആനയുടെ നീക്കങ്ങൾ സംസ്ഥാനം വേണ്ടതു പോലെ നിരീക്ഷിച്ചിട്ടില്ലെന്ന് ഹർജിക്കാരനായ പ്രവീൺ കുമാർ ആരോപിച്ചു. ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുന്നതിനും സാറ്റലൈറ്റ് റേഡിയോ കോളറിന്റെ സഹായത്തോടെ ആനയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വേണ്ട ഉത്തരവു പുറപ്പെടുവിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
കൊച്ചി ∙ 2018 മാർച്ച് 22 മുതൽ കാണാതായ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ടുള്ള ഹേബിയസ് | jesna missing case | habeas corpus petition | high court | jesna maria james | Manorama Online
ന്യൂഡൽഹി∙ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പാപ്പരായി പ്രഖ്യാപിക്കണമെന്ന ഗോ ഫസ്റ്റ് വിമാന കമ്പനിയുടെ ആവശ്യത്തിൽ ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ ഇന്നു വിധി പറയും. തങ്ങൾ പാട്ടത്തിനെടുത്ത 26 വിമാനങ്ങൾ കൈവിട്ടു പോകാതിരിക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഗോ ഫസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
ച്യുയിംഗം ചവച്ചതിന് വിദ്യാർഥികളെ അധ്യാപകൻ മർദിച്ചതായി പരാതി.കോഴിക്കോട് വളയം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ആണ് മർദനമേറ്റത്. മൂന്ന് വിദ്യാർഥികൾ ചികിത്സ തേടി. അകാരണമായി അധ്യാപകൻ മർദിക്കുകയായിരുന്നുവെന്ന് വിദ്യാർഥികളിൽ ഒരാളായ ഷാർബിൽ ഗിരീഷ് മനോരമ ന്യൂസിനോട് പറഞ്ഞു.
Results 1-9