ADVERTISEMENT

ന്യൂഡൽഹി∙ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ നിര്‍മാതാവ് സജിമോന്‍ പാറയിലിന്‍റെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടിസയച്ച് സുപ്രീംകോടതി. എന്നാല്‍ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സജിമോന്‍റെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. സ്റ്റേ ആവശ്യത്തില്‍ മൂന്നാഴ്ചയ്ക്കുശേഷം കേസ് പരിഗണിക്കുമ്പോള്‍ തീരുമാനമെടുക്കാമെന്ന് കോടതി അറിയിച്ചു. 

സ്റ്റേ അനുവദിച്ചില്ലെങ്കില്‍ ഈ കാലയളവില്‍ കടുത്ത നടപടികളുണ്ടാകരുതെന്ന് അന്വേഷണ സംഘത്തിനു നിര്‍ദേശം നല്‍കണമെന്ന് സജിമോനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി വാദിച്ചു. എന്നാല്‍ ഈ ആവശ്യവും കോടതി പരിഗണിച്ചില്ല. എഫ്ഐആറിന്‍റെ പകര്‍പ്പ് നല്‍കുന്നില്ലെന്നും ഇതു കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്നും മുകുള്‍ റോഹ്തഗി വാദിച്ചു. ജസ്റ്റിസുമാരായ വിക്രംനാഥ്, പ്രസന്ന ബി.വി എന്നിവരുടെ ബെഞ്ചാണ് ‌ഹർജി പരിഗണിച്ചത്.

English Summary:

Hema Committee report: Supreme Court Notice to Kerala Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com