Activate your premium subscription today
‘മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും അനേകമുണ്ട്, കാത്തിടേണ്ട മാമക പ്രതിജ്ഞകൾ അനക്കമറ്റു നിദ്രയിൽ ലയിപ്പതിന്നു മുൻപിലായ് എനിക്കതീവ ദൂരമുണ്ടവിശ്രമം നടക്കുവാൻ’. പ്രശസ്ത അമേരിക്കൻ കവി റോബർട്ട് ഫ്രോസ്റ്റിന്റെ (1874 – 1963) ‘സ്റ്റോപ്പിങ് ബൈ വുഡ്സ് ഇൻ ഏ സ്നോയി ഈവനിങ്’ എന്ന ലഘുകവിതയിലെ ഏതാനും വരികൾ കടമ്മനിട്ട രാമകൃഷ്ണൻ മൊഴിമാറ്റിയതാണിത്. The woods are lovely, dark and deep, But I have promises to keep, And miles to go before I sleep ഏകാന്തപഥികനായ കവി മഞ്ഞുപെയ്യുന്ന സായംസന്ധ്യയിൽ ചേതോഹരമായ വനത്തിനരികെയെത്തുന്നു. അതിന്റെ ശാന്തതയിലേക്കാണോ, തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ തിരക്കിട്ട ജീവിതത്തിലേക്കാണോ പോകേണ്ടതെന്ന സംഘർഷം മനസ്സിലുണ്ടാകുന്നു.
നമ്മുടെ ഫോണിലും വാഹനങ്ങളിലുമൊക്കെയുള്ള ജിപിഎസിലെ ശബ്ദം ആരുടേതെന്ന് അറിയാമോ? ചിലരെങ്കിലും ‘ഗൂഗിൾ ചേച്ചി’ എന്നു വിളിക്കുന്ന ആ വഴികാട്ടിയാണ് കാരൻ ജേക്കബ്സൺ. പരിചയമില്ലാത്ത വഴിയാണെങ്കിലും ഗൂഗിൾ മാപ്പിട്ട് മുന്നോട്ടുപോകാൻ ധൈര്യം തരുന്ന സ്ത്രീശബ്ദം. ആഗ്രഹിച്ചത് പാട്ടുകാരിയാകാൻ ഓസ്ട്രേലിയയിലെ മാക്കേയിൽ
മനുഷ്യർ അങ്ങനെയാണ്. പറയത്തക്ക യാതൊരു പ്രയോജനവുമില്ലാത്തതാണെങ്കിലും സൗന്ദര്യമുണ്ടെന്ന ഒറ്റക്കാരണംകൊണ്ട് തത്തയെ നാം പുകഴ്ത്തും. പല തരത്തിലും നമ്മെ സഹായിക്കുന്ന കഴുതയെ ഒരു കാരണവുമില്ലാതെ ഇകഴ്ത്തും. കഴുതയോട് അനീതി കാട്ടുന്ന ചില കഥകൾ കേൾക്കുക. അധ്യാപകൻ: പരന്ന പാത്രത്തിൽ പാലും മറ്റൊന്നിൽ വെള്ളവും വച്ചിട്ട്, കഴുതയെ അങ്ങോട്ടു വിട്ടാൽ കഴുത ഏതു കുടിക്കും വിദ്യാർഥി: വെള്ളം അധ്യാപകൻ: എന്തുകൊണ്ട്? വിദ്യാർഥി: അതു കഴുതയായതുകൊണ്ട്. വിശന്നുവിഷമിക്കുന്ന കഴുതയുടെ ഇരുവശത്തും ഓരോ കെട്ട് പച്ചപ്പുല്ല് വച്ചാൽ അത് എന്തു ചെയ്യും? ആദ്യം ഇടതുവശത്തെ പുൽക്കെട്ടിലേക്കു തിരിയും. അപ്പോൾ തോന്നും വലത്തെ കെട്ടാണു നല്ലതെന്ന്. അതിലേക്കു തിരിയുമ്പോൾ തോന്നും, ഇടത്തേതാണു മെച്ചമെന്ന്. അങ്ങനെ മാറിമാറി ഇരുവശങ്ങളിലേക്കും കഴുത്തു തിരിച്ച് ഒരു വശത്തെയും പുല്ലു തിന്നാതെ കഴുത പട്ടിണികിടന്നു ചാകും. ഒരാൾ നീണ്ട കയറിന്റെ രണ്ടറ്റത്തും ഓരോ കഴുതയെ കെട്ടി. കയറുവലിച്ചുനിർത്തി. ഇരുവശങ്ങളിലും കഴുതകളിൽ നിന്ന് തെല്ലു ദൂരെ ഓരോ കെട്ട് പച്ചപ്പുല്ലു വച്ചു. ഇടതു വശത്തെ കഴുത ഇടത്തോട്ടും വലതു വശത്തെ കഴുത വലത്തോട്ടും ആഞ്ഞാഞ്ഞു വലിച്ചുകൊണ്ടിരുന്നു. എന്റെ വശത്തെ പുല്ലാണു തിന്നേണ്ടത്, ഞാനാണു പ്രധാനി എന്ന് ഓരോ കഴുതയും അഹങ്കാരത്തോടെ ചിന്തിച്ചു. ഇരുവശങ്ങളിലേക്കും വീണ്ടും വീണ്ടും വലിച്ച് കഴുത്തിറുകി, കഴുത രണ്ടും ചത്തു. ഏതെങ്കിലും ഒരു വശത്തേക്കു ഇരുവരും പോയിരുന്നെങ്കിൽ സുഖമായി പുല്ലു തിന്നാമായിരുന്നു. തുടർന്നു മറുവശത്തേക്കും പോകാമായിരുന്നു.
മഹാഭാരതത്തിലെ കൗതുകം ജനിപ്പിക്കുന്ന കഥാപാത്രമാണ് അംബ. കാശിരാജാവിന്റെ പുത്രി. സഹോദരിമാരായ അംബ, അംബിക, അംബാലിക എന്നിവരുടെ സ്വയംവരം നടക്കുമ്പോൾ, ശക്തനായ ഭീഷ്മർ കടന്നുവന്നു മൂവരെയും ബലം പ്രയോഗിച്ചു രഥത്തിലേറ്റി. എതിർത്ത രാജാക്കന്മാരെയെല്ലാം എയ്തു തോൽപിച്ച്, അവരെ ഹസ്തിനപുരത്തിലേക്ക് കടത്തി. അവിടത്തെ രാജാവും തന്റെ അർധസഹോദരനുമായ വിചിത്രവീര്യന് ഈ രാജകുമാരിമാരെ വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു ഭീഷ്മരുടെ ലക്ഷ്യം. പക്ഷേ സാല്വനെ മനസ്സാ വരിച്ചിരുന്ന അംബയ്ക്ക് ഈ വിവാഹത്തിൽ താല്പര്യമില്ലായിരുന്നു. ഇതറിഞ്ഞ ഭീഷ്മർ അംബയെ സാല്വന്റെ അരികിലെത്തിച്ചു. നേരത്തേ വിവാഹത്തിനു സമ്മതിച്ചിരുന്നെങ്കിലും, ഭീഷ്മരെന്ന അന്യപുരുഷന്റെ കൂടെപ്പോയെന്ന കാരണത്താൽ സാല്വൻ അംബയെ തിരസ്കരിച്ചു. നിത്യബ്രഹ്മചാരിയായ ഭീഷ്മരും അംബയെ വിവാഹം ചെയ്യില്ലെന്നു തീർത്തുപറഞ്ഞു. തിരികെയെത്തിയ അംബയെ വിചിത്രവീര്യനും സ്വീകരിച്ചില്ല. തന്റെ ദുരവസ്ഥയ്ക്കു കാരണക്കാരനായ ഭീഷ്മരെ വധിക്കണമെന്ന് അംബ നിശ്ചയിച്ചു. പക്ഷേ വില്ലാളിവീരനായ ഭീഷ്മരെ നേരിടാൻ താൻ അശക്തയാണെന്നറിയാമായിരുന്ന അംബ പല വാതിലുകളിലും മുട്ടി. ആരും കനിഞ്ഞില്ല. ഒടുവിൽ ശിവന്റെ അനുഗ്രഹം നേടി.
കുളിച്ചൊരുങ്ങി, ചീകിയ മുടിയും, തേച്ചുമിനുക്കിയ വസ്ത്രങ്ങളുമൊക്കെയായി ഒരു ഫയലും പിടിച്ച് ഇന്റര്വ്യൂവിനായി ഊഴം കാത്തിരിക്കുന്ന കാലമൊക്കെ എന്നോ മറഞ്ഞു പോയി. ഇപ്പോള് പലയിടത്തും ഫോണിലും വീഡിയോ കോളിലുമൊക്കെയാണ് തൊഴിലിനുള്ള അഭിമുഖപരീക്ഷകള് നടക്കുക. ഇതില് തന്നെ പ്രാഥമിക ഘട്ടം പലരും നേരില് കാണാതെ
ഒന്നാം ക്ലാസിലെ അധ്യാപകർക്ക് ഒരു സൗകര്യമുണ്ട്. പിൽക്കാലത്തെ വ്യവസായിയും മന്ത്രിയും ഉന്നതോദ്യോഗസ്ഥനും കവിയും ഐന്ദ്രജാലികനും സന്യാസിയും കളളനും കൊള്ളക്കാരനും കൊലപാതകിയും വരെ അവരുടെ ശിഷ്യഗണങ്ങളിൽപ്പെടും. ശിഷ്യരിൽ ആരെങ്കിലും ഉന്നതസ്ഥാനങ്ങളിലെത്തിയാൽ അവർ ന്യായമായ അഭിമാനത്തോടെ പറയും, അയാൾ എന്റെ ശിഷ്യനാണ്. ഇങ്ങനെ പറയുന്നതിൽ പ്രതിഫലിച്ചുകിട്ടുന്ന മഹത്വമുണ്ട്. ഇറ്റാലിയൻ നവോത്ഥാനകാലത്തെ പ്രശസ്ത ശിൽപിയായിരുന്നു ബെർടോൾഡോ ഡി ജിവാനി (1420–1491). അദ്ദേഹത്തിന്റെ പേരു കേട്ടിട്ടുള്ളവർ ഇന്നു ചുരുക്കം. കേട്ടിട്ടുള്ളവർക്കു തന്നെ അറിയാവുന്നത് എക്കാലത്തെയും മികച്ച ശിൽപിയും ചിത്രകാരനും ആയിരുന്ന മൈക്കലാഞ്ചലോയുടെ ഗുരുവെന്ന നിലയിലാണ്. ശിൽപകല പഠിക്കാൻ മൈക്കലാഞ്ചലോയെ അച്ഛൻ ബെർടോൾഡോയുടെ ക്ലാസിൽ ചേർത്തു. മാസം എട്ടു കഴിഞ്ഞിട്ടും കല്ലിൽ ഒന്നു കൊത്താൻ പോലും കുട്ടിയെ അനുവദിച്ചില്ല. സഹപാഠികളിൽ പലരും ശിൽപങ്ങളുണ്ടാക്കി പണം സമ്പാദിച്ചുതുടങ്ങി. അച്ഛനു ക്ഷമകെട്ടു
പഴയ ചൈനീസ് കഥ. വഴിയിൽക്കിടന്ന മുട്ട ദരിദ്രനു കളഞ്ഞുകിട്ടി. അതെടുത്ത് അയാൾ മനക്കോട്ട കെട്ടി. സന്തോഷത്തോടെ ഭാര്യയെ സമീപിച്ചു. ‘നീ നോക്കിക്കോ, ഈ മുട്ട നമ്മൾ പണക്കാരാകുന്നതിനുള്ള തുടക്കം കുറിക്കും. വെറും പത്തു കൊല്ലത്തിനകം വലിയ പണക്കാരായ നമ്മളെക്കണ്ട് നാട്ടുകാരെല്ലാം അസൂയപ്പെടും; മൂക്കത്തു കൈവയ്ക്കും’. ‘നിങ്ങളുടെ തലയിലെ ഒരാണി ഇളകിയോ? നടപ്പില്ലാത്ത കാര്യം സ്വപ്നം കാണാതെ, വല്ല പണീം ചെയ്യാൻ നോക്ക്’ എന്നായി ഭാര്യ. ‘നീ എന്റെ പ്ലാൻ കേൾക്ക്. കിഴക്കേതിലെ പിടക്കോഴിയെ കടംവാങ്ങി, ഈ മുട്ടയിൽ അടയിരുത്തും. കോഴിക്കുഞ്ഞു പിറന്നു വളർന്നു മുട്ടയിടും. അങ്ങനെ മാസംതോറും 15 കോഴിക്കുഞ്ഞുങ്ങളെ കിട്ടും. അങ്ങനെ പെരുകിപ്പെരുകി മൂന്നു കൊല്ലംകൊണ്ട് മുട്ട വിറ്റ് 10 പവന്റെ കാശുണ്ടാകും’.
മനസ്സിന് ഏറെ ഭാരം നൽകുന്നതാണ് ബന്ധങ്ങളിൽ നിന്നുമുള്ള യാത്ര പറയൽ. ചിലർ മരണത്തിലൂടെയും കാലദേശങ്ങൾക്കപ്പുറത്തേക്കുള്ള യാത്രകളിലൂടെയും മറ്റു ചിലർ മൗനങ്ങളിലൂടെയുമൊക്കെ അകന്നു പോവുന്നു. ബന്ധങ്ങളുടെ ആഴവും പഴക്കവും ചില വ്യക്തികൾ ജീവിതത്തിൽ വഹിച്ച പങ്കുമെല്ലാം കൂടി ചേർന്നതാണ് പിരിയലുകളിൽ നിന്നും ഉത്ഭവിക്കുന്ന സങ്കടങ്ങൾ. എന്നാൽ ചില സാഹചര്യങ്ങളിൽ ബന്ധങ്ങളിൽ നിന്നും ആൾക്കൂട്ടങ്ങളിൽ നിന്നുമെല്ലാം സ്ഥിരമായോ താൽക്കാലികമായോ മനസ്സുകൊണ്ടെങ്കിലുമോ മാറി നിൽക്കേണ്ട സന്ദർങ്ങൾ പലപ്പോഴും ഉണ്ടായിക്കൊണ്ടേയിരിക്കും. എന്നാൽ അകാരണമായ കുറ്റബോധവും ‘മറ്റുള്ളവർ എന്ത് വിചാരിക്കും’ എന്ന മലയാളിയുടെ സ്ഥായിയായ അപകർഷതാബോധവും ബന്ധങ്ങളിൽ നിന്നും അകന്നു പോവുമ്പോൾ സംഭവിക്കാനിടയുള്ള നഷ്ടങ്ങളും ഒരു ബന്ധം അവസാനിക്കുമ്പോൾ
ഹാർവഡ് സർവകലാശാലയിലെ ഗവേഷകർ 2018ൽ രസകരമായൊരു പരീക്ഷണം നടത്തി. നിറങ്ങളുടെ നേരിയ വ്യതാസംപോലും തിരിച്ചറിയാൻതക്ക കാഴ്ചശക്തിയുള്ള ഏതാനും പേരെ തിരഞ്ഞെടുത്തു. ഇളംനീല മുതൽ കടുത്ത ഊതനിറം (പർപ്പിൾ) വരെ പല വർണ്ണഭേദങ്ങളിലുള്ള അസംഖ്യം കുത്തുകളിൽനിന്ന് നീലക്കുത്തുകൾ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. നീലയും ഊതയും തുടക്കത്തിൽ തുല്യമായിരുന്നു. തുടർന്ന് നീലക്കുത്തുകളുടെ എണ്ണം കുറച്ചാണ് കംപ്യൂട്ടർ-സ്ക്രീനിൽ ഫ്ലാഷ് ചെയ്തത്. നിറങ്ങളുടെ അനുപാതം മാറ്റുന്നുണ്ടെന്ന് കാണികളെ ഓർമ്മിപ്പിച്ചിരുന്നു. പക്ഷേ, അവർ തുടർന്നും ഉള്ളതിലേറെ നീലക്കുത്തുകളുണ്ടെന്ന് പറഞ്ഞുകൊണ്ടിരുന്നു. ഊതയോട് അടുത്ത കുത്തുകളും അവർക്കു നീലയായിത്തോന്നി. ഈ തോന്നലിന് ‘ബ്ലൂ ഡോട്ട് ഇഫക്ട്’ (നീലബിന്ദുപ്രഭാവം) എന്ന പേരും നൽകി.
പഴയ ചില കഥകൾ കേൾക്കുക. ഒന്ന് പ്രശസ്തസാഹിത്യകാരൻ എഴുതിയത്. രാജഭരണകാലം. സർവാധികാരങ്ങളും മഹാരാജാവിന്. പക്ഷേ അദ്ദേഹത്തിനു വിശേഷതാൽപര്യമില്ലാത്ത കാര്യങ്ങളിലെല്ലാം സർവാധികാരങ്ങളും പ്രയോഗിക്കുന്നത് ദിവാനാണ്. സുഹൃത്തിനോടൊപ്പം നമ്മുടെ സാഹിത്യകാരൻ പൊതുനിരത്തിലൂടെ നടക്കുകയാണ്. അപ്രതീക്ഷിതമായി പൊലീസ് അകമ്പടിയോടെ ദിവാന്റെ വാഹനം എതിരെ വരുന്നു. സുഹൃത്ത് പെട്ടെന്ന് വഴിയരികിലെ വലിയ മരത്തിന്റെ മറവിലേക്കു നീങ്ങി. ദിവാനും പരിവാരങ്ങളും പോയിക്കഴിഞ്ഞപ്പോൾ സുഹൃത്ത് മടങ്ങിയെത്തി.
Results 1-10 of 37