Activate your premium subscription today
അരനൂറ്റാണ്ടിനുള്ളിൽ േകരളത്തിൽ നികത്തപ്പെട്ടുപോയ കുളങ്ങളുടെ കണക്കെടുത്താൽ അത് അമ്പരപ്പിക്കുന്നതാവും. എല്ലാ കുളങ്ങളും നികത്തി ജീവിതംതന്നെ കുളം തോണ്ടിയപ്പോഴാണ് പണ്ടു തൂർത്ത നിലങ്ങളിൽ നാം മഴക്കുഴികൾ തീർത്തു പ്രായശ്ചിത്തം ചെയ്യുന്നത്. പക്ഷേ, കുളത്തോളം വരുമോ മഴക്കുഴി.
കൊച്ചി∙ അന്തരിച്ച സംവിധായകൻ സിദ്ദീഖിന്റെ ഓർമയ്ക്കായി നൽകുന്ന പ്രഥമ പുരസ്കാരത്തിന് പ്രഫ. എം.കെ.സാനു അർഹനായി. അരലക്ഷം രൂപയടങ്ങിയ പുരസ്കാരം സിദ്ദീഖിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അടുത്ത മാസം ആദ്യം കൊച്ചിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് സിദ്ദീഖ് സ്മാരക സമിതി കൺവീനർ പി.എ.മഹ്ബൂബ് അറിയിച്ചു.
തൃശൂർ ∙ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്. കമ്യൂണിസ്റ്റുകാരൻ എന്താണെന്നു യുവതലമുറ അറിഞ്ഞിരിക്കണമെന്ന അർഥത്തിൽ നിർമിച്ചതാണു ഡോക്യുമെന്ററിയെന്നും പിണറായി വിജയൻ ഒരു സഖാവല്ല എന്ന തോന്നൽ ഉണ്ടായതാണു പിൻവലിക്കാനുള്ള കാരണമെന്നും സുഭാഷ് പറഞ്ഞു.
കൊച്ചി∙പലതരം തിരഞ്ഞെടുപ്പു പ്രചാരണ രീതികളാൽ വ്യത്യസ്തമായ ഇന്നത്തെ തിരഞ്ഞെടുപ്പിൽ ഓർക്കാൻ ഒരു പഴയ കൈപ്പടക്കത്ത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ ഇടതു സ്ഥനാർഥിയായി മത്സരിച്ചപ്പോൾ എം.കെ. സാനു 1987 മാർച്ച് ഒന്നിന് വോട്ടർമാർക്കെഴുതിയ കത്ത്. പതിവു രാഷ്ട്രീയ ഭാഷാപ്രയോഗങ്ങൾക്കു പകരം അൽപം
എക്കാലമത്രയും ശാസ്ത്രം പറഞ്ഞത് ആത്മാവ് ഇല്ലെന്നായിരുന്നു. ഞാനതു വിശ്വസിച്ചിരുന്നില്ല. അടുത്തകാലത്തുമാത്രമാണ് പ്രശസ്തനായ അമേരിക്കൻ മൂലകോശ ജീവശാസ്ത്രജ്ഞനായ റോബർട്ട് ലാൻസയെക്കുറിച്ചും അദ്ദേഹത്തിന്റെ ബയോ സെൻട്രിസം എന്ന സിദ്ധാന്തത്തെക്കുറിച്ചും വായിച്ചറിഞ്ഞത്. അദ്ദേഹം സ്ഥാപിക്കുന്നത് ആത്മാവുണ്ടെന്നു തന്നെയാണ്.
റെഡീമർ ബോട്ടിലാണു കുമാരനാശാൻ അവസാനമായി യാത്ര ചെയ്തത്. സഹയാത്രികർ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. അവസാനം പ്രകാശിതമായ കാവ്യം ചൊല്ലിക്കേൾക്കണമെന്ന് അവർ അഭ്യർഥിച്ചു. ഇഷ്ടമുള്ള ആ കൃത്യം അദ്ദേഹം ഉന്മേഷത്തോടെ അനുഷ്ഠിക്കുകയും ചെയ്തു. 1923ൽ പ്രകാശിതമായ ‘കരുണ’ തന്റേതായ രീതിയിൽ ആലപിച്ച് അദ്ദേഹം അവരുടെ ഹൃദയം കവർന്നു. അതിൽ ‘പതിതകാരുണികൻ’ എന്നൊരു പ്രയോഗം അവസാന ഭാഗത്തുണ്ടല്ലോ? അതെഴുതുമ്പോൾ ശ്രീനാരായണ ഗുരുവിന്റെ ബിംബമാണു തന്റെ മനസ്സിലുണ്ടായിരുന്നതെന്ന് ആശാൻ തുറന്നുപറഞ്ഞു. ആ ആദർശം കവിയിൽ ആദ്യം അങ്കുരിപ്പിച്ചതും ശ്രീനാരായണ ഗുരുതന്നെയാണ്.
ഡോ. പ്രൊഫസർ. എം.കെ സാനു മാഷിന്റെ പേരിൽ സാനുമാഷ് അവാർഡ് സമിതി ഏർപ്പെടുത്തിയ സാനു മാഷ് പുരസ്കാരം (2023-2024) സമഗ്ര സാഹിത്യ സംഭാവനയ്ക്ക് എം.ടി വാസുദേവൻ നായർക്ക്. 7 അംഗങ്ങൾ ഉള്ള സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഈ വരുന്ന 13ന് വൈകിട്ട് അമൃത മെഡിക്കൽ കോളേജ് ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ
കൊച്ചി∙ പ്രഫ.എം.കെ.സാനുവിന്റെ ഭാര്യയും തിരു–കൊച്ചിയിലെ മുൻ ആരോഗ്യ–വനം മന്ത്രി പരേതനായ വി.മാധവന്റെ മകളുമായ എൻ.രത്നമ്മ (90) കാരിക്കാമുറിയിലെ ‘സന്ധ്യ’യിൽ അന്തരിച്ചു. സംസ്കാരം ഇന്നു വൈകിട്ട് 5നു രവിപുരം ശ്മശാനത്തിൽ. മക്കൾ: എം.എസ്.രഞ്ജിത് (റിട്ട.ഡപ്യൂട്ടി ചീഫ് മെക്കാനിക്കൽ എൻജിനീയർ, കൊച്ചിൻ പോർട്ട്
കൊച്ചി∙ ബംഗാൾ ഗവർണറുടെ കേരള - ബംഗാൾ സാംസ്കാരിക പരിപാടിയുടെ ഭാഗമായുള്ള ‘ഗവർണേഴ്സ് ബംഗ-ഭാരത് സമ്മാൻ - 2023’ (50,000 രൂപ) പ്രഫ. എം.കെ.സാനുവിന്. 97-ാം ജന്മദിനത്തിനു മുന്നോടിയായി കൊച്ചിയിൽ ഇന്നു നടന്ന പരിപാടിയിൽ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് പുരസ്കാരം
പേരും പെരുമയും നൽകുന്ന ഗരിമയെ എളിമയാക്കിയ ‘എഴുത്തച്ഛന്’ ഇതു ജീവിത സാഫല്യം. എട്ടു പതിറ്റാണ്ടോളം നീണ്ട സാഹിത്യസപര്യയിൽ എഴുതിവച്ചതും പറഞ്ഞുവച്ചതുമെല്ലാം ചേർന്നു സമ്പൂർണകൃതികളായി പുറത്തിറങ്ങുമ്പോൾ അതിനെ ‘സന്തോഷപ്രദമായ സുഖം’ എന്നു വിശേഷിപ്പിക്കുകയാണു മലയാളത്തിന്റെ മഹാഗുരുനാഥൻ പ്രഫ.എം.കെ.സാനു. ലളിതജീവിതംകൊണ്ടുതന്നെ വിസ്മയമായ എഴുത്തുകാരന്റെ രചനകളും വാക്കുകളും കോർത്തിണക്കിയ ‘സാനുമാഷിന്റെ സമ്പൂർണ കൃതികൾ’ മറ്റൊരു വിസ്മയമാകുന്നു. 12 വാല്യങ്ങൾ.
Results 1-10 of 29