Activate your premium subscription today
കൊല്ലങ്ങൾക്കു മുൻപാണ്. ഞാൻ കൊച്ചി എഫ്എസിടിയിൽ ജോലി ചെയ്യുന്ന സമയം. ഭാര്യ ഭാർഗവി കൊച്ചിൻ സർവകലാശാലയിൽ ലൈബ്രേറിയനാണ്. ഒരു രാത്രി. പുറത്തൊരു ശബ്ദം കേട്ടു ചെന്നു നോക്കിയപ്പോൾ വലിയൊരു കാർഡ് ബോർഡ് പെട്ടിയിലായി ആറു പൂച്ചക്കുട്ടികളെ ആരോ വീടിനു മുന്നിൽ ഉപേക്ഷിച്ചു പോയിരിക്കുന്നു. അവറ്റകളുടെ കണ്ണു കീറിയിട്ടു പോലുമുണ്ടായിരുന്നില്ല. ഈ കുട്ടികളെ എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ വിഷമിച്ചു. ഞാൻ ആവശ്യപ്പെടാതെ തന്നെ ഭാർഗവി ഒരാഴ്ച അവധിയെടുത്തു. ഇളംചൂടുപാലിൽ ചെറിയ തിരി മുക്കി അതു പൂച്ചക്കുട്ടികളുടെ വായിൽ വച്ചു കൊടുത്തു. ഒരമ്മ സ്വന്തം മക്കളെ നോക്കുന്ന സ്നേഹത്തോടെയായിരുന്നു അത്.
ജീവിതം സഫലമാണെന്നും ഇനി ആഗ്രഹങ്ങളില്ലെന്നും മലയാളകഥയുടെ കുലപതി ടി. പത്മനാഭൻ. മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ്’ കലാസാഹിത്യോത്സവത്തിന്റെ 'കഥയുടെ നളിനകാന്തി' എന്ന സംവാദവേദിയിലാണ് ടി.പത്മനാഭൻ മനസ്സു തുറന്നത്.
മനോഹരമായ കർണാടക സംഗീതരാഗമാണു ‘നളിനകാന്തി’. മലയാളിക്കിതു കഥയുടെ കുലപതി ടി.പത്മനാഭന്റെ സംഗീതം തുളുമ്പുന്ന കഥയും. കഥയും സ്വന്തം സാഹിത്യജീവിതത്തിന്റെ ദൃശ്യാവതരണവുമായാണ് കഥയുടെ കാരണവർ ഇന്നു ഹോർത്തൂസ് മഹോത്സവത്തിനെത്തുന്നത്. കഥയും സംഗീതവും നിറഞ്ഞ തന്റെ സാഹിത്യജീവിതത്തെക്കുറിച്ചു ടി.പത്മനാഭൻ ഇന്നു ഹോർത്തൂസ് വേദിയിൽ മനസ്സു തുറക്കും. കഥാകൃത്തും സംവിധായകനുമായ സുസ്മേഷ് ചന്ത്രോത്തുമായുള്ള ‘കഥയുടെ നളിനകാന്തി’ എന്ന സംവാദത്തിൽ രണ്ടു തലമുറയിലെ കഥാകൃത്തുക്കളുടെ കഥാജീവിതം കേൾക്കാം. മന്ദാരം വേദിയിൽ 11.15നാണ് ഈ ചടങ്ങ്.
കൊച്ചി∙ മഹാത്മാഗാന്ധിയുടെ ജീവിതമാണ് രാജ്യത്തിന് വഴികാട്ടിയായി നിലകൊള്ളുന്നതെന്ന് സാഹിത്യകാരൻ ടി.പത്മനാഭൻ. എറണാകുളം ഡിസിസിയുടെയും സബർമതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ, മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡന്റ് ആയതിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള സെമിനാറിൽ ‘ഗാന്ധി-ഇന്ത്യയുടെ ആത്മചൈതന്യം ഓരോ
മനാമ∙ മരണം വരെയും കോൺഗ്രസുകാരനായിരിക്കുമെന്നും തന്റെ മൃതദേഹം കോൺഗ്രസ് പതാകയിൽ പുതപ്പിച്ചു വേണം ശ്മശാനത്തിലേക്ക് എടുക്കാനെന്നും എഴുത്തുകാരൻ ടി. പത്മനാഭൻ. കോൺഗ്രസ് ഒരു രാഷ്ട്രീയ പാർട്ടിയല്ല, അതൊരു വികാരമാണ്, തരംഗമാണ്, ഓളമാണ്. 96ന്റെ പടിവാതിലിൽ നിൽക്കുന്ന താനല്ല, പുതിയതായി കടന്നു വരുന്ന അനേകം
ബഹ്റൈൻ ∙ കഥാരചനയുടെ 75ാം വാർഷികം ആഘോഷിക്കുന്ന ടി. പത്മനാഭന് ബഹ്റൈൻ കേരളീയ സമാജത്തിന്റെ കഥാകുലപതി പുരസ്കാരം (ഒരുലക്ഷം രൂപ) ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബ് സമ്മാനിച്ചു.
തിരുവനന്തപുരം∙ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ തിമിംഗലങ്ങളുടെ പേര് ഇപ്പോഴും ഇരുട്ടിലാണെന്ന് കഥാകൃത്ത് ടി.പത്മനാഭൻ. റിപ്പോർട്ടിൻമേൽ നാലര വർഷം സർക്കാർ അടയിരുന്നുവെന്നും ടി.പത്മനാഭൻ പരിഹസിച്ചു. ‘‘ഇരയുടെ ഒപ്പമാണ് സർക്കാർ എന്ന് പറയുന്നുണ്ടെങ്കിലും അത് അങ്ങനെയല്ല. ധീരയായ ഒരു പെൺകുട്ടിയുടെ പരിശ്രമത്തിന്റെ ഫലമാണ് പുറത്തുവന്ന റിപ്പോർട്ട്.
മനാമ/ തിരുവനന്തപുരം ∙ ടി. പത്മനാഭന് ബഹറൈൻ കേരളീയ സമാജം കഥാകുലപതി പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 2024 സെപ്റ്റംബർ 20 ന് ബഹ്റൈൻ കേരളീയ സമാജം ആസ്ഥാനത്തു വച്ച് ബംഗാൾ ഗവർണ്ണർ സി. വി. ആനന്ദബോസ് അദ്ദേഹത്തിന് സമ്മാനിക്കും.
വായിക്കൂ എന്നു പറഞ്ഞാണ് പത്മനാഭൻ തന്റെ ‘സ്റ്റോറീസ്’ എന്ന ഇംഗ്ലിഷ് പുസ്തകം ഉൾപ്പെടെ 5 കൃതികൾ സമ്മാനിച്ചത്. ഭാര്യയോടും പുസ്തകം വായിക്കാൻ പറയണമെന്ന പത്മനാഭന്റെ അഭ്യർഥനയോട് ഭാര്യയ്ക്കു താനാണു വായിച്ചുകൊടുക്കാറെന്ന് ഇന്ദ്രൻസ് പറഞ്ഞു.
കണ്ണൂർ ∙ ‘ഈ വെള്ളത്താടിയുടെ രഹസ്യമെന്താ? കഥാകൃത്ത് ടി.പത്മനാഭൻ ചോദിച്ചപ്പോൾ ചെറുപുഞ്ചിരിയോടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞതൊരു സിനിമാക്കഥ. ‘പത്മനാഭസ്വാമിക്കു വേണ്ടിയുള്ള താടിയാണ്. ഗോകുലം ഗോപാലൻ നിർമിക്കുന്ന സിനിമയിൽ പത്മനാഭസ്വാമിയുടെ വേഷമാണ്’.
Results 1-10 of 55