Activate your premium subscription today
ഒരു സിനിമയിൽ നായികയായി വന്ന് അതിന്റെ സംവിധായകനെ വിവാഹം കഴിച്ച്, തുടർന്ന് രണ്ടു ചിത്രങ്ങളോടെ അഭിനയത്തിൽനിന്ന് പിന്മാറിയ ഒരു നടിയുണ്ട്. ഇതൊക്കെ സിനിമയിൽ സാധാരണമാണ്. പക്ഷേ ഈ നടി അത്ര സാധാരണക്കാരിയല്ല. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ആൾ കൂടിയാണ്. കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാനൊപ്പം നടന്ന്
സിനിമാലോകത്തുനിന്നും ജീവിതത്തിൽനിന്നു തന്നെയും പാതിവഴിക്ക് മടങ്ങിപ്പോകേണ്ടി വന്നയാളെ കേന്ദ്രകഥാപാത്രമാക്കി നോവൽ എഴുതുക, എന്നിട്ട് ആ നോവൽ പൂർത്തിയാക്കാതെ, അതേ വിധിക്ക് നോവലിസ്റ്റും അടിപ്പെടുക; അറംപറ്റുക എന്നു പറയുന്നതു പോലെ.
ചിത്രം കണ്ടു തുടങ്ങിയ ആൾ പെട്ടന്ന് ദേഷ്യപ്പെട്ടു ഒച്ചയെടുത്തു ‘ഇപ്പോൾ നിർത്തണം ഈ പ്രദർശനം’. ഞെട്ടി ഇരുന്നുപോയ ഇരുവരോടുമായി പറഞ്ഞു, ‘ഇത് എന്റെ സിനിമയാണ്. ഞാൻ, പാരിസിൽ നിന്നുള്ള ജോർജസ് മെലീസ്.’
ഉന്നത കുലജാത, ഫ്രാൻസിൽ പോയി മിനുക്കിയെടുത്ത ജീവിതശൈലി, സുന്ദരി; ആൻ ബൊല്യിനെ കുറിച്ച് ഇതിലും ചുരുക്കി പറയാനാവില്ല. ഇംഗ്ലണ്ടിലെ രാജാവായിരുന്ന ഹെൻറി ആറാമന്റെ ഭാര്യ കാതറിൻ റാണിയുടെ സഹായികളിൽ ഒരാൾ കൂടിയായിരുന്നു ആൻ. ഹെൻറിയുടെ ശ്രദ്ധ ആൻ ബൊല്യിനിലേക്കു തിരിയാൻ ഇതുതന്നെ കാരണങ്ങൾ ധാരാളം. പിന്നീട് ആൻ റാണിയാവുന്നതിലേക്കുവരെ എത്തി കാര്യങ്ങൾ. പക്ഷേ...
Results 1-4