Activate your premium subscription today
മലയാള സാഹിത്യ പരിപോഷണത്തിനു വേണ്ടി മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന ആനുകാലികമാണ് ഭാഷാപോഷിണി.
കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായി ആരംഭിച്ച സാഹിത്യ കൂട്ടായ്മയായ
ഭാഷാപോഷിണി സഭയുടെ മുഖപത്രമായി 1892 ഏപ്രിലിൽ ആരംഭിച്ചു.
ചതുർമാസികയായി പ്രസിദ്ധീകരണമാരംഭിച്ചു ഭാഷാപോഷിണി ഇപ്പോൾ പ്രതിമാസ പത്രികയാണ്.
വീണുകിടക്കുന്ന ദ്രൗപദിയുടെ അടുത്തു നിന്നുകൊണ്ട് ഭീമസേനൻ തന്റെ ജീവിതത്തിലൂടെ മനസ്സുകൊണ്ടു നടത്തുന്ന മടക്കയാത്രയുടെ രൂപഘടനയിലാണു ‘രണ്ടാമൂഴം’ എഴുതിയിട്ടുള്ളത്. ഭീമന്റെ ബാല്യകാലം മുതൽ ജീവിതാന്ത്യം വരെയുള്ള സംഭവങ്ങൾ ‘രണ്ടാമൂഴ’ത്തിന്റെ ഇതിവൃത്തത്തിൽ കടന്നു വരുന്നുണ്ട്.
‘നാലുകെട്ട്’ ആണ് തന്റെ ആദ്യത്തെ നോവലായി എംടി തന്നെ കരുതുന്നത്. എം.ടി. വാസുദേവൻ നായർ എന്ന എഴുത്തുകാരന്റെ രചനാസ്വത്വം തനിമയോടെ പ്രവർത്തിക്കുന്ന ആദ്യനോവൽ അതാണ്. കേരളസമൂഹം ദ്രുതപരിണാമങ്ങൾക്കു വിധേയമായിരുന്ന സമീപഭൂതകാലത്തിന്റെ അന്തഃസംഘർഷങ്ങളെ ആവിഷ്കരിക്കുന്ന കൃതിയാണത്.
നോവലിന്റെ അടിസ്ഥാനപ്രമേയം മതത്തെ മറയാക്കി സാധാരണ മനുഷ്യരെ ചൂഷണം ചെയ്യുകയും അവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സമൂഹത്തിലെ ഇരുണ്ട ശക്തികൾക്കെതിരെയുള്ള പ്രതിരോധമാണ്. ആ തമോശക്തികളെ നേരിടുന്നതു മാനവികതയുടെ ആന്തരികബലം നിശ്ശബ്ദമായി ഉള്ളിലുള്ള ഒറ്റപ്പെട്ട മനുഷ്യരാണ്.
എംടിയുടെ കഥകളുടെയും നോവലുകളുടെയും അടിസ്ഥാനസ്വഭാവം നിയന്ത്രിതരീതിയിലുള്ള റിയലിസമാണ്. അത്തരം രചനകളുടെ നട്ടെല്ല് യഥാർഥത്തിലുള്ള സംഭവങ്ങളും വ്യക്തികളും സ്ഥലങ്ങളുമൊക്കെയാണ്.
അറബിപ്പൊന്നിനെക്കുറിച്ച് രണ്ടുപേരൊന്നിച്ചെഴുതുന്ന ഒരു ക്രൈം നോവൽ. എളുപ്പമായിരുന്നില്ല. ഇരുവർക്കും അറിയാത്ത ഒരു ലോകമാണ്. ലോകത്തെ അറിയിച്ചു നടത്തുന്ന വ്യാപാരവുമല്ല. കഥകളും കെട്ടുകഥകളും കുഴമറിഞ്ഞു കിടക്കുന്ന കള്ളക്കടത്തിന്റെ ലോകം. വിവരശേഖരണം അനിവാര്യമായിരുന്നു. പലരും തുറന്നുപറയുന്ന കാര്യമല്ല.
എംടി എന്ന കഥാകാരനെ വ്യത്യസ്തനാക്കുന്ന ഒരു പ്രധാന ഘടകം എഴുത്തിൽ അദ്ദേഹം പുലർത്തിയ സ്വയം ശാസനമാണ്. താൻ മുൻപെഴുതിയതിനെക്കാൾ മെച്ചപ്പെട്ട ഒന്ന് എഴുതാൻ കഴിയില്ലെങ്കിൽ എഴുതാതിരിക്കുക എന്ന നിഷ്ഠയാണത്.
എം.ടി. വാസുദേവൻനായരുടെ സാഹിത്യജീവിതത്തിൽ ആകെത്തന്നെ പടർന്നു കിടക്കുന്ന ഒരു അടിസ്ഥാനപ്രമേയം ‘നാലുകെട്ടി’ന്റെ അന്തർഘടനയിലുണ്ട്. അതു കേരളത്തിൽ നിലനിന്നിരുന്ന മരുമക്കത്തായത്തിന്റെയും കൂട്ടുകുടുംബവ്യവസ്ഥയുടെയും അതിനാധാരമായ ഭൂബന്ധങ്ങളുടെയും തകർച്ചയാണ്.
ഏതു സാഹിത്യരൂപത്തിലൂടെയായാലും തനിക്കു പറയാനുള്ളതു വായനക്കാരുടെ ഉള്ളിൽ തട്ടുന്ന വിധത്തിൽ പറയാനാണ് എംടി ശ്രമിച്ചത്. സാമൂഹികവും വൈയക്തികവുമായ ഇഴകൾ സൂക്ഷ്മതലത്തിൽ ഊടും പാവുമാക്കി രചിച്ച ആ കൃതികൾ തന്റെ കാലത്തിന്റെ സംഘർഷങ്ങളെയും സാമൂഹികോൽക്കണ്ഠകളെയും ആവിഷ്കരിച്ചു.
സാമൂഹികജീവിതത്തെ സൂക്ഷ്മതലത്തിൽ വിമർശനാത്മകമായി കണ്ടിരുന്ന എംടിയുടെ സമീപനം, കൃതികളെ പുറംപോളയിൽ മാത്രം കണ്ട് അഭിപ്രായം പറഞ്ഞവർക്കു തിരിച്ചറിയാൻ കഴിഞ്ഞില്ല. അങ്ങനെയാണു വികാരപ്രധാനമായ എഴുത്തിന്റെ പ്രതിനിധിയായി എംടിയെ നോക്കിക്കാണുന്ന രീതി വളർന്നുവന്നത്.
തങ്ങളുടെ കാലത്തിനു പിന്നാലെ വന്ന എഴുത്തുകാരെ എംടിയും എൻപിയും സൂക്ഷ്മതലങ്ങളിൽ പിന്തുടർന്നിരുന്നു. ഞങ്ങൾക്കു പിന്നാലെ പ്രളയമെന്ന് ഇവർ കരുതിയിരുന്നില്ല. പകരം വായിച്ചറിയാനും പ്രോത്സാഹിപ്പിക്കുവാനും ഇവർ തയാറായിരുന്നു.
Results 1-10 of 44