Activate your premium subscription today
വിഡിയോ ലൈബ്രറിയിൽനിന്ന് എപ്പോഴും അടിപൊളിപ്പടങ്ങളുടെ കസെറ്റുകൾ മാത്രമെടുത്തു കണ്ടിരുന്ന മകളെ ഞാൻ ഉപദേശിച്ചു. മോളെ, ആല ചാര്യാല് ചാണകമേ മണക്കൂ, ചന്ദനം മണക്കണമെങ്കില് ചന്ദനം തന്നെ ചാരണം. അപ്പോൾ ആലയുടെ തൂണ് ചന്ദനം കൊണ്ടാണെങ്കിലോ ഉപ്പാ എന്നതാകുന്നു മകളുടെ മറുചോദ്യം.
എന്തുകിട്ടിയാലും അതിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക ചിലരുടെ സ്വഭാവമാണ്. ഓമനക്കുട്ടന്റെ കഥകളുടെ മുഖ്യഭാവം തന്നെയാണത്. കോട്ടയം തിരുനക്കരയ്ക്ക് വരെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയിട്ടുണ്ട് ഓമനക്കുട്ടൻ. കൊച്ചിയിലാണെന്നു മാത്രം. അദ്ദേഹത്തിന്റെ കൊച്ചിയിലെ വീടിന്റെ പേര് തിരുനക്കര എന്നാണ്. കോട്ടയം വിട്ട് കൊച്ചിയിൽ താമസമാക്കിയപ്പോഴും തിരുനക്കരയോടുള്ള ഇഷ്ടം മാറുന്നില്ല.
സിനിമാനടന്റെ മാത്രമല്ല കഥാകൃത്തിന്റെ തലപ്പാവും മധുപാലിനു ചേരും. ഓടുന്ന തീവണ്ടിയിൽ ചാടിക്കയറു ന്നതെങ്ങനെ എന്നൊരു കഥ മധുപാൽ എഴുതിയിട്ടുണ്ട്. ഓടുന്ന തീവണ്ടിയിൽ പതിവായി ചാടിക്കയറുന്ന ഒരു സ്ത്രീ. ഒരിക്കൽപ്പോലും അവർക്ക് ട്രെയിൻ മിസ് ആവുന്നില്ല എന്നിരിക്കട്ടെ. അതുപോലെ സിനിമയുടെ തിരക്കുകളിൽനിന്ന് കഥയിലേക്ക് മധുപാൽ ചാടിക്കയറുന്നു. ഇല്ല, മധുപാലിന് ഒന്നും മിസ് ആവുന്നില്ല.
വീട്ടുജോലിക്കാരിയായ പെൺകുട്ടി ഗൃഹനാഥനെപ്പോലും അതിശയിപ്പിക്കുന്ന വിധത്തിൽ വീട് ഭംഗിയാക്കിവയ്ക്കുന്നു. എന്തിനാണ് വീട് ഇത്ര ആകർഷകമാക്കി വയ്ക്കുന്നതെന്നു ചോദിച്ചപ്പോൾ അവൾ പറഞ്ഞത്
അറിയാവുന്ന എല്ലാ തെറിവാക്കുകളുമുപയോഗിച്ച് അരവിന്ദന് ഞാൻ ഊമക്കത്തയച്ചു. അവൻ ചെയ്ത പാപങ്ങളെല്ലാം കത്തിൽ അക്കമിട്ടു പറഞ്ഞിരുന്നു. നാലാം ദിവസം എനിക്കൊരു ഊമക്കത്ത് പകരം കിട്ടി. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
കഥയാണെന്നു പറഞ്ഞ് നാറുന്ന അശ്ലീലമെഴുതുന്ന പെൺകുട്ടികളെ ഈയിടെ എസ്വി ശകാരിച്ചിരുന്നു. ഞങ്ങളുടെ നാട്ടിൽ മീൻവിൽക്കുന്ന ചില സ്ത്രീകൾ പണ്ട് റോഡിലിരുന്ന് മൂത്രമൊഴിക്കുമായിരുന്നു. അത് ആരും കഥയാക്കാറില്ല എന്നാണ് എസ്വി പറഞ്ഞത്.
ജീവിക്കാൻ വേണ്ടി കിടക്ക പങ്കിടുന്ന സ്ത്രീയോടൊപ്പം ഒരാൾ ശയിക്കുമ്പോൾ കേട്ട കട്ടിൽ കുലുങ്ങുന്ന ശബ്ദം ഇറച്ചി വെട്ടുമ്പോൾ എല്ലു തെറിക്കുന്ന ശബ്ദം പോലെ തോന്നി എന്ന് ശിഹാബുദീൻ എഴുതുന്നു. അത് നമ്മുടെ ആസക്തിയുടെ കണ്ണാടിയാണ്. വിപണിയിൽ ശരീരം ഒരു പരസ്യക്കണ്ണാടിയായി മാറുന്നു. സ്നേഹക്കണ്ണാടി കാണിച്ചാണ് ഒരുവളെ സെക്സ്റാക്കറ്റിന്റെ വലയിലാക്കുന്നത്.
തിരിച്ചുവന്നിട്ട് ഐസ്ക്രീം വാങ്ങിത്തരാമെന്ന് ഒരു മാമൻ പറഞ്ഞിരുന്നു എന്നാണ് അവൾ പറഞ്ഞത്. ഐസ്ക്രീമിൽ കുപ്പിച്ചില്ല് കണ്ടാലെന്ന പോലെ നാം ഞെട്ടിപ്പോവും. ഐസ്ക്രീം കഴിക്കാനുള്ളതല്ല, വഞ്ചിക്കാനുള്ളതാണ്. ആയിമിഠായി മിഠായി തിന്നുമ്പോഴെന്തിഷ്ടായി തിന്നു കഴിഞ്ഞു ചതിയായി എന്ന് ഇന്നായിരുന്നെങ്കിൽ കുഞ്ഞുണ്ണി മാഷ് എഴുതിയേനെ.
തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലെ കർഷകഗ്രാമങ്ങളിൽ പ്രായമായവരെ കൊന്നുകളയാറുണ്ട്. പാടത്തു പണിക്കു പോവുന്ന ഭാര്യയ്ക്കും ഭർത്താവിനും വീട്ടിലിരുന്ന് പ്രായമായവരെ നോക്കാൻ സമയമില്ലാത്തതി നാലാണത്രേ ഇത്. പ്രായമായവർക്ക് ശരീരം മുഴുവൻ എണ്ണ തേച്ച് കുടിക്കാൻ ഇളനീർ കുടിക്കാൻ കൊടുക്കു ന്നു. രണ്ടും
ഇങ്ങനെ അരിച്ചരിച്ചു പോവുമ്പോൾ നിന്റെ മുഖത്തെ അറപ്പും വെറുപ്പും ഞാൻ കാണുന്നുണ്ട്. നോക്കിക്കോ, ഒരു ചിത്രശലഭമായ് ഞാൻ മടങ്ങി വരും. എന്നാൽപ്പിന്നെ ചിത്രശലഭത്തിലേക്കു തന്നെ മടങ്ങിവരാം. ഇത്തവണ ശലഭം സുരേന്ദ്രന്റേതല്ല, ഫ്രഞ്ച് എഴുത്തുകാരൻ ഷാങ് കൊക്തോയുടേതാണ്. അദ്ദേഹം എഴുതിയ ഒരു കഥയുണ്ട്. ചിത്രകാരൻ ഗ്രാമത്തിൽ അലഞ്ഞുതിരിയുമ്പോൾ ഒരു ചിത്രശലഭത്തെ കണ്ടു.
Results 1-10 of 32