മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരിയാണ് കെ.ആർ . മീര.
1970-ൽ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ ജനനം. 1993 മുതൽ 2006 വരെ മലയാള മനോരമയിൽ പത്രപ്രവർത്തകയായിരുന്നു.
2001 മുതൽ കഥകളെഴുതുന്നു. ആവേ മരിയ എന്ന ചെറുകഥ 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹമായി.
ആരാച്ചാർ എന്ന നോവലിനു 2013-ലെ ഓടക്കുഴൽ പുരസ്കാരം, 2014-ലെ വയലാർ പുരസ്കാരം, 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ, ഘാതകൻ, ഓർമ്മയുടെ ഞരമ്പ്, മോഹമഞ്ഞ, ഖബർ എന്നിവയാണ് പ്രധാന കൃതികള്‍.
കഥകളും നോവലുകളും പല ഭാഷകളിലേക്കും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.