Activate your premium subscription today
Monday, Mar 24, 2025
പണ്ട് പണ്ട്, എന്നുവച്ചാൽ വളരെ പണ്ട് ഒരു കൊടും കാട്ടിൽ ഒരു മുയലമ്മ തന്റെ കുഞ്ഞുങ്ങളുമായി പാറക്കൂട്ടത്തിനിടയ്ക്കുള്ള ഒരു മാളത്തിൽ പാർത്തിരുന്നു. മുയലമ്മ എന്നും രാവിലെ ദൂരെയുള്ള പച്ചക്കറിത്തോട്ടത്തിൽ പോയി കാരറ്റും മറ്റും കൊണ്ടുവന്ന്, കുഞ്ഞുങ്ങൾക്ക് കൊടുത്ത് വളരെ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്.
ജീവിതത്തിൽ വിജയിക്കാൻ എന്തെല്ലാം കാര്യങ്ങൾ വേണം, അല്ലെങ്കിൽ എന്താണ് ശരിക്കും വിജയം എന്നതിനെക്കുറിച്ച് യോഗിയും മിസ്റ്റിക്കുമായ സദ്ഗുരു ജഗ്ഗി വാസുദേവ് പങ്കുവച്ച ചില കാര്യങ്ങൾ. വിധിക്കും ദൈവത്തിനും ഭാഗ്യത്തിനുമെല്ലാം നമ്മുടെ ജീവിതത്തിൽ വലിയ പങ്കുണ്ട്. എങ്കിലും, നമുക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഏക
മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം തളിരിടും മനമാകുവാൻ മഴവിൽത്തേരിറങ്ങീ ഞാൻ- ഞാൻ ഗന്ധർവൻ എന്ന പദ്മരാജൻ സിനിമയിലെ ദേവീ ആത്മരാഗമേകാൻ എന്ന ഗാനത്തിനിടെ പ്രത്യക്ഷപ്പെടുന്ന വരികൾ. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ തൂലിക വാക്കുകൾ നൽകിയ ഈ മനോഹരഗാനം ഇഷ്ടപ്പെടാത്ത മലയാളികൾ കുറവാകും. ഈ പാട്ടിന്റെ വരികൾക്കിടെ ഗന്ധമാദനം എന്ന
കടലിലേക്ക് നദികൾ വന്നു നിറയുന്നതുപോലെയുള്ളൊരു ഇതിഹാസമാണ് മഹാഭാരതം. വായിക്കുന്നവരാരും സർവകാല പ്രസക്തിയുള്ള മഹാഭാരതത്തിന്റെ മഹിമയ്ക്ക് മുന്നിൽ തലകുനിച്ചു നിന്നുപോകും. അത്രയും ബൃഹത്തും അത്രയും മികവേറിയതുമായ ഒരു കൃതിയാണ് മഹാഭാരതം.എത്രയോ കഥാപാത്രങ്ങളുണ്ട് ഇതിൽ. ജ്വലിക്കുന്ന സൂര്യനെപ്പോലെ ഭഗവാൻ
ജാനാമി ധർമം ന ച മേ പ്രവൃത്തിഃ ജാനാമി പാപം ന ച മേ നിവൃത്തിഃ (പാണ്ഡവഗീത–57) ദുര്യോധനന്റെ വാക്കുകൾ: ‘ധർമമെന്തെന്ന് എനിക്കറിയാം; പക്ഷേ അതു ചെയ്യാൻ എനിക്കു കഴിയുന്നില്ല. അധർമമെന്തെന്ന് എനിക്കറിയാം; പക്ഷേ അത് ഒഴിവാക്കാനും എനിക്കു കഴിയുന്നില്ല’. വ്യാസഭാരതത്തിലില്ലാത്ത ഈ വരികൾ പാണ്ഡവഗീതയിലേതാണ്. പാണ്ഡവരോടു യുദ്ധം ചെയ്യുന്നതു നീതിയല്ലെന്ന് ദുര്യോധനനെ കൃഷ്ണൻ ഉപദേശിക്കുമ്പോൾ നല്കിയ മറുപടിയാണിത്. ധർമമേത്, അധർമമേത് എന്നു നിശ്ചയമുള്ളയാൾക്ക് അധർമത്തിൽനിന്നു മാറി നിൽക്കാനാവാത്ത നിസ്സഹായത. ദുര്യോധനനെ കേവലം കഥാപാത്രമായല്ല കാണേണ്ടത്. നമ്മിൽ എല്ലാവരിലുമുണ്ട് ദുര്യോധനന്റെ അംശം. ചിലരിൽ അതു വളരെ കൂടുതലാകുമ്പോൾ അത്യാചാരങ്ങൾ ചെയ്യുന്നു. പക്ഷേ വലിയ തെറ്റുകൾ ചെയ്യുമ്പോഴും കുറ്റവാളിയുടെ ഉള്ളിന്റെയുള്ളിൽ താൻ ചെയ്യുന്നത് തെറ്റാണെന്ന തോന്നലുണ്ടാവും. അപ്പോഴും, തെറ്റിനോടും കുറ്റകൃത്യത്തോടും മുഖം തിരിക്കാനാവാത്ത അവസ്ഥ. കണക്കുകൂട്ടി കൊലപാതകം ചെയ്യുന്നയാൾക്കു നിശ്ചയമായും അറിയാം താൻ ചെയ്യുന്നത് കടുത്ത അപരാധമാണെന്ന്.
ഉപനിഷത്ത് കഥകളിൽ ഏറെ ശ്രദ്ധേയമാണ് സത്യകാമന്റെ കഥ. സത്യകാമ ജബാല എന്നറിയപ്പെടുന്ന സൈദ്ധാന്തികന്റെ കഥയാണിത്. ഛാന്ദോഗ്യ ഉപനിഷത്തിലാണ് ഈ കഥയുള്ളത്. ജബാല എന്ന ദാസിയുടെ മകനായിരുന്നു സത്യകാമൻ. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ചെറിയ പ്രായം മുതൽക്കെ ആത്മീയതയോട് വളരെയേറെ താൽപര്യമുള്ളയാളായിരുന്നു അദ്ദേഹം.
ദാർശനികരുടെയും തത്വചിന്തകരുടെയും നാടായിരുന്നു ഇന്ത്യ. പ്രാചീനകാലഘട്ടത്തിലെ അറിയപ്പെടാത്ത മുനിമാർ മുതൽ തത്വചിന്തയുടെ ഒരു നൂൽ ഇന്ത്യയുടെ വിവിധ കാലങ്ങളെ ബന്ധിപ്പിച്ച് ഓടുന്നു. വേദസംഹിതകളും ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും വിവിധ ഭാഷ്യങ്ങളുമെല്ലാം ചേർന്ന് എത്രയോ വലിയൊരു ചിന്താപദ്ധതി ഇന്ത്യയിൽ
അക്ഷരക്രമംകൊണ്ട് നാന്റസ് എന്നു വായിക്കാൻ തോന്നുന്ന പേരുള്ള ഫ്രഞ്ച് നഗരമാണ് നോന്റ്; പടിഞ്ഞാറൻ ഫ്രാൻസിൽ. അവിടെയൊരു സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങുന്നവർക്കു പണമടയ്ക്കാൻ ആറു കൗണ്ടറുകളാണുള്ളത്. സാധനങ്ങൾ തിരഞ്ഞെടുത്തു കഴിഞ്ഞാൽ കൗണ്ടറിൽ അവ നൽകുമ്പോൾ കൗണ്ടറിലിരിക്കുന്നയാൾ യന്ത്രത്തിൽ രേഖപ്പെടുത്തി പണം
വലിയൊരു വിഷ്ണു ഭക്തൻ ആയിരുന്നല്ലോ നാരദൻ. സദാസമയവും നാരായണ...നാരായണ... എന്ന് ഉരുവിട്ടു കൊണ്ട് നടക്കും. ഈ വിഷ്ണു ഭക്തിയെക്കുറിച്ച് വലിയ അഭിമാനമായിരുന്നു. തന്നെക്കാൾ വലിയൊരു വിഷ്ണു ഭക്തൻ വേറെ ആരും ഉണ്ടാവില്ല എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. പതിവ് സന്ദർശനം പോലെ ഒരു ദിവസം നാരദൻ വിഷ്ണുവിനെ സന്ദർശിക്കാൻ
Results 1-9
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.