1912 ഏപ്രില്‍ 17-നു ജനിച്ചു. 1934-ല്‍ ആദ്യ നോവല്‍ ത്യാഗത്തിനു പ്രതിഫലം പ്രസിദ്ധപ്പെടുത്തി. 1936 മുതല്‍ '57 വരെ അമ്പലപ്പുഴയില്‍ വക്കീലായി പ്രാക്ടീസ് ചെയ്തു. രണ്ടിടങ്ങഴി, തോട്ടിയുടെ മകന്‍, അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങി ഇരുപത്തിയഞ്ചിലധികം നോവലുകളും ഇരുനൂറോളം കഥകളും പ്രസിദ്ധപ്പെടുത്തി. മിക്ക കൃതികളും പല വിദേശഭാഷകളിലേക്കും നിരവധി ഭാരതീയ ഭാഷകളിലേക്കും തര്‍ജമ ചെയ്തിട്ടുണ്ട്. ചെമ്മീന്‍ സാഹിത്യ അക്കാദമി അവാര്‍ഡും (1958), ഏണിപ്പടികള്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1965), കയര്‍ വയലാര്‍ അവാര്‍ഡും (1980) നേടി. 1974-ല്‍ സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്. 1984-ല്‍ ജ്ഞാനപീഠം. 1978-ലും 1981-ലും കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ്. 1985-ല്‍ പത്മഭൂഷണ്‍ ബഹുമതി. 1999 ഏപ്രില്‍ 10-ന് അന്തരിച്ചു.