ADVERTISEMENT

Activate your premium subscription today

മലയാള ചലച്ചിത്രരം‌ഗത്തെ പ്രമുഖ അഭിനേതാവായിരുന്നു തിലകൻ. പി.എസ്. കേശവൻ, ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിലാണ് ജനനം.  മുണ്ടക്കയം സി എം എസ് സ്‌കൂൾ, കോട്ടയം എം ഡി സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കിയ തിലകൻ സ്‌കൂൾ നാടകങ്ങളിലൂടെയാണ് കലാപ്രവർത്തനം ആരംഭിച്ചത്.  പ്രൊഫഷണൽ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്ന തിലകൻ 10,000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  അഭിനയപ്രതിഭയായിരുന്ന പി.ജെ.ആന്റണിയുടെ ഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകൻ നാടകസംവിധായനത്തിലേക്ക് കടക്കുന്നത്.  43 നാടകങ്ങൾ സംവിധാനം ചെയ്തു. സുഹൃത്തുക്കളോടൊപ്പം  മുണ്ടക്കയം നാടകസമിതി എന്ന പേരിൽ ഒരു നാടകസമിതി നടത്തിയിരുന്നു. മുണ്ടക്കയം കലാസമിതിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി മിക്ക രാഷ്ട്രീയയോഗങ്ങളിലും തിലകന്റെ വിപ്ലവഗാനാലാപനം പതിവായിരുന്നു. 

തിലകൻ  1966 വരെ കെ.പി.എ.സി. യിലും തുടർന്ന് കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പി.ജെ. ആന്റണിയുടെ നാടക സമിതിയിലും പ്രവർത്തിച്ചു. 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് തിലകൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1981-ൽ കോലങ്ങൾ എന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രം അദ്ദേഹത്തിത്തെ ശ്രദ്ധേയനാക്കി.  യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പീ എന്നിവ തിലകന്റെ അഭിനയ ജീവിതത്തിലെ പ്രധാന ചിത്രങ്ങളാണ്.  തിലകൻ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം "സീൻ ഒന്ന് - നമ്മുടെ വീട്" ആണ്.  ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് അധീനം രോഗം മൂർച്ഛിച്ചു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.  മലയാളം കൂടാതെ മറ്റ് അന്യഭാഷാ തിലകൻ അഭിനയിച്ചിട്ടുണ്ട്. 

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിച്ചതിനെത്തുടർന്നു 2010-ൽ അദ്ദേഹത്തെ അമ്മയിൽ നിന്നു പുറത്താക്കിയിരുന്നു.  സുകുമാർ അഴീക്കോട് തുടങ്ങി സാംസ്കാരിക രംഗത്തെ പ്രമുഖർ തിലകനെ പിന്തുണച്ച് രംഗത്തു വന്നിരുന്നു. തിലകന്റെ മക്കളായ ഷമ്മി തിലകനും ഷോബി തിലകനും ചലച്ചിത്ര സീരിയൽ ഡബ്ബിങ് രംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരാണ്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തിലകൻ 2012 സെപ്റ്റംബർ 24-ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മരിക്കുമ്പോൾ 77 വയസായിരുന്നു അദ്ദേഹത്തിന്.

Results 1-10 of 13

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×