ADVERTISEMENT

Activate your premium subscription today

ഗായകൻ, അഭിനേതാവ്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് വിനീത് ശ്രീനിവാസന്‍. ചലച്ചിത്രനടൻ ശ്രീനിവാസന്റെ മകന്‍. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശിയാണ്. ശ്രീനിവാസന്റെയും വിമലയുടെയും മൂത്തമകനായി ജനനം. അദ്ദേഹത്തിന്റെ അനുജൻ ധ്യാൻ ശ്രീനിവാസനും അഭിനേതാവാണ്. കൂത്തുപറമ്പ് റാണി ജയ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയ ശേഷം ചെന്നൈ കെജിജ. കോളജിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം. 2003-ൽ കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ കസവിന്റെ തട്ടമിട്ട് എന്നതാണ് ആദ്യ ചലച്ചിത്രഗാനം.

2008ൽ പുറത്തിറങ്ങിയ സൈക്കിൾ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനീത് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ്. ജന്മനാടായ തലശ്ശേരിയുടെ പശ്ചാത്തലത്തിൽ വിനീത് തിരക്കഥയോരുക്കി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം തട്ടത്തിൻ മറയത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്തു. 2012 ഒക്ടോബർ 18-ന് പയ്യന്നൂർ സ്വദേശി നാരായണന്റെയും ഉഷയുടെയും മകളായ ദിവ്യയെ കണ്ണൂരിൽ വച്ച് വിവാഹം ചെയ്തു. വിഹാൻ ദിവ്യ വിനീത്, ഷനായ ദിവ്യ വിനീത് എന്നിവരാണ് മക്കൾ.

2016 ൽ ആനന്ദം എന്ന ചിത്രത്തിലൂടെ നിർമാതാവുമായി.

Results 1-10 of 184

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×