ലോകസംഗീതജ്ഞരിൽ ശ്രദ്ധേയനാണ് എ.ആർ.റഹ്മാൻ. പതിനൊന്നാം വയസ്സിൽ സംഗീതരംഗത്തെത്തി. റോജ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് സിനിമാ സംഗീതലോകത്ത് ശ്രദ്ധേയനായത്. ദിലീപ് എന്ന പേര് മാറ്റി എ.ആർ.റഹ്മാൻ ആയി ലോകമെമ്പാടും അറിയപ്പെടാൻ തുടങ്ങി. യോദ്ധയാണ് ആദ്യ മലയാള ചിത്രം.