മലയാളത്തിലെ പ്രമുഖ പിന്നണിഗായികയായിരുന്നു രാധിക തിലക്. സിനിമയിലും ആൽബങ്ങളിലുമായി 200-ഓളം ഗാനങ്ങൾ ആലപിച്ചു. ഓൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലും ലളിതഗാനങ്ങൾ പാടിയാണ് സംഗീതജീവിതത്തിനു തുടക്കം കുറിച്ചത്. അർബുദത്തെത്തുടർന്ന് 2015 സെപ്റ്റംബർ 20ന് അന്തരിച്ചു. ഗായകരായ സുജാത മോഹന്റെയും ജി.വേണുഗാപാലിന്റെയും അടുത്ത ബന്ധു കൂടിയാണ്.