Activate your premium subscription today
കോഴിക്കോട്∙ എകെജി സെന്ററിലും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസിലും ഉള്ളവരെ കുറുവാ സംഘത്തെ ചോദ്യം ചെയ്യുന്നത് പോലെ ചോദ്യംചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളം കൊള്ളയടിക്കുന്നവരെല്ലാം അവിടെ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണ് മന്ത്രി എം.ബി.രാജേഷും സംഘവുമെന്നും സതീശൻ പരിഹസിച്ചു.
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ കൂടിക്കാഴ്ച നടത്തി. എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച. വ്യാഴാഴ്ചത്തെ നിർണായക യോഗങ്ങൾക്ക് മുന്നോടിയായാണ് ഇരുവരും കണ്ടത്.
തിരുവനന്തപുരം∙ പാര്‍ട്ടിയുടെ നേതൃപരമായ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ കേരളത്തിലെത്തിയപ്പോഴൊക്കെ സീതാറാം യച്ചൂരി വന്നെത്തിയിരുന്ന ഏകെജി സെന്ററിലേക്ക് പ്രിയസഖാവിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ് നിരവധി നേതാക്കളാണ് എത്തിച്ചേര്‍ന്നത്. സിപിഎം ജനറല്‍ സെക്രട്ടറിയുടെ ചിത്രത്തില്‍ നേതാക്കള്‍
തിരുവനന്തപുരം∙ എകെജി സെന്ററിനു നേർക്കു പടക്കമെറിഞ്ഞ സംഭവത്തിന്റെ രണ്ടാം വാർഷികമാകാൻ ഒരുമാസം ബാക്കി നിൽക്കെ കേസിൽ പൊലീസ് കുറ്റപത്രം നൽകി. ആസൂത്രകനെന്നു പൊലീസ് കരുതുന്ന രണ്ടാം പ്രതി യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ, ആക്രമണത്തിനു പ്രതിയെത്തിയ സ്കൂട്ടറിന്റെ ഉടമയും മൂന്നാം പ്രതിയുമായ സുധീഷ് എന്നിവരെ ഇനിയും പിടിക്കാനായിട്ടില്ല. 2022 ജൂലൈ ഒന്നിനായിരുന്നു പടക്കമേറ്. നാലു പ്രതികളുള്ള കേസിൽ കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് നേതാവ് വി.ജിതിൻ, സുഹൃത്ത് നവ്യ എന്നിവരെയാണു പൊലീസിന് അറസ്റ്റ് ചെയ്യാനായത്. കുറ്റപത്രം അംഗീകരിച്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പ്രതികൾ 13നു ഹാജരാകണമെന്നു നിർദേശിച്ചു.നവ്യയുടെ സഹായത്തോടെ സ്കൂട്ടർ സംഘടിപ്പിച്ച് എകെജി സെന്ററിനു മുൻപിലെത്തി ജിതിൻ സ്ഫോടകവസ്തുവെറിഞ്ഞെന്നാണു പൊലീസ് കണ്ടെത്തൽ. ഒന്നാം പ്രതിയായ ജിതിനെ 85 ദിവസത്തിനുശേഷമാണ് അറസ്റ്റ് ചെയ്തത്. കെപിസിസി ഓഫിസിലേക്കു ഡിവൈഎഫ്ഐ പ്രതിഷേധ പരിപാടി നടത്തുകയും ഓഫിസ് ആക്രമിക്കാൻ തുനിയുകയും ചെയ്തതിന്റെ വൈരാഗ്യത്തിൽ സുഹൈൽ ഷാജഹാനാണു പദ്ധതി ആസൂത്രണം ചെയ്തതെന്നാണു കുറ്റപത്രത്തിലുള്ളത്.
തിരുവനന്തപുരം ∙ എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ പ്രതിക്കൂട്ടിലാകുന്നതു സിപിഎം കൂടിയാണ്. പാർട്ടിയുടെ കേരളത്തിലെ ആസ്ഥാനമായ എകെജി സെന്ററിന്റെ വിലാസം ഉപയോഗിച്ചാണ് വീണ ബെംഗളൂരുവിൽ കമ്പനി റജിസ്റ്റർ ചെയ്തത്. മുൻപ് ഇതുസംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ അഡ്രസ് ഒന്നും നോക്കേണ്ട കാര്യമില്ലെന്നും അതിന്റെ രേഖയൊന്നും എകെജി സെന്ററിൽ ഇല്ലെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം.
തിരുവനന്തപുരം∙ സത്യപ്രതിജ്ഞാ ചടങ്ങിനായി ഡൽഹിയിൽ നിന്നു മടങ്ങിയെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. വിമാനത്താവളത്തിൽ നിന്നു രാജ്ഭവനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയ്ക്കിടെ ജനറൽ ആശുപത്രി ജംക്ഷനും എകെജി സെന്ററിനും ഇടയിലുള്ള പെട്രോൾ പമ്പിനു മുന്നിലാണു 4 എസ്എഫ്ഐക്കാർ കരിങ്കൊടി കാട്ടിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം ∙ ഇടതുമുന്നണി യോഗം ഇന്നു 3ന് എകെജി സെന്ററിൽ നടക്കും. ഇതിനു മുന്നോടിയായി രാവിലെ 10ന് സിപിഎം സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലൂടെ പര്യടനം നടത്തുന്ന നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ വിലയിരുത്തും. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡിയുള്ള 13 അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കണമെന്ന ആവശ്യവും പരിഗണനയിലുണ്ട്.
കോട്ടയം ∙ സിപിഎമ്മിൽ വിഭാഗീയതയ്ക്കു തുടക്കമിട്ടയാൾ വിഎസ് അച്യുതാനന്ദൻ ആണെന്നും ഇഎംഎസ് ഉൾപ്പെടെയുള്ള നേതാക്കളെ ഇല്ലാതാക്കാൻ അദ്ദേഹം ശ്രമിച്ചെന്നും എം.എം ലോറൻസിന്റെ വെളിപ്പെടുത്തൽ. ഇന്നു പുറത്തിറങ്ങുന്ന ‘ഓർമച്ചെപ്പ് തുറക്കുമ്പോൾ’ എന്ന ആത്മകഥയിലാണു ലോറൻസിന്റെ ആരോപണങ്ങൾ. ജനറൽ സെക്രട്ടറി പദം ഒഴിഞ്ഞ് ഡൽഹിയിൽ നിന്നു തിരുവനന്തപുരത്തെത്തി സ്ഥിരതാമസമാക്കിയ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ കേരള രാഷ്ട്രീയത്തിലെ സാന്നിധ്യം അന്നു സംസ്ഥാന സെക്രട്ടറിയായിരുന്ന വിഎസിന് അസ്വസ്ഥത സൃഷ്ടിച്ചെന്നു ലോറൻസ് പറയുന്നു.
തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നും സംസ്ഥാന കമ്മിറ്റി യോഗം നാളെയും എകെജി സെന്ററിൽ നടക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വൻ പരാജയത്തിനു ശേഷം നടക്കുന്ന യോഗങ്ങൾ എന്നതിനാൽ തിരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്തേക്കും. ‘കേരളീയ ’വും മണ്ഡല അടിസ്ഥാനത്തിലുള്ള ‘ജനസദസ്സും’ ഉൾപ്പെടെ സർക്കാരിന്റെ പ്രചാരണ പരിപാടികൾ വിജയമാക്കുന്നതിനുള്ള പദ്ധതികളും ചർച്ചയാകും.
തിരുവനന്തപുരം∙ എകെജി സെന്ററിൽ കഴിഞ്ഞ വർഷം നടന്ന പടക്കമേറിനു പിന്നാലെ കലാപാഹ്വാനം നടത്തിയെന്ന പരാതിയിൽ സിപിഎം നേതാക്കളായ ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും ജില്ലാ കോടതിയുടെ നോട്ടിസ്. ഇവർക്കെതിരെ കേസെടുക്കണമെന്ന പായിച്ചറ നവാസിന്റെ പരാതിയിലാണ് ഉത്തരവ്. ഈ പരാതി മജിസ്ട്രേട്ട് കോടതി കഴിഞ്ഞ
Results 1-10 of 49