Activate your premium subscription today
കൊച്ചി∙ മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. സമരം ചെയ്യുന്നവർ ഒറ്റയ്ക്കല്ലെന്നും സമരത്തിൽ ഏതറ്റം വരെ പോകേണ്ടി വന്നാലും സിറോ മലബാർ സഭ ഒപ്പമുണ്ടാകുമെന്നും മേജർ ആർച്ച് ബിഷപ് സമരപ്പന്തലിലെത്തി പറഞ്ഞു.
തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2025ന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ള 9 നിയമസഭാ മണ്ഡലങ്ങൾ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിൽനിന്ന് ഒഴിവാക്കിയതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.
തിരുവനന്തപുരം ∙ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ടുകൾ അതത് സെക്രട്ടറിമാർ കലക്ടർമാർക്കു സമർപ്പിച്ചതോടെ വീടുകളുടെ വാർഡ് മാറ്റങ്ങൾ പരിശോധിക്കാൻ രാഷ്ട്രീയ പാർട്ടികൾ കളത്തിലിറങ്ങി. തങ്ങൾക്കു മേൽക്കൈയുള്ള തട്ടകങ്ങളിൽ വോട്ടു ചോർച്ച ഉണ്ടാകുമോയെന്ന ആശങ്കയിലാണ് രാഷ്ട്രീയ
പട്ന ∙ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ‘ജൻ സുരാജ്’ രാഷ്ട്രീയ പാർട്ടി രൂപീകരണ സമ്മേളനം ബുധനാഴ്ച പട്ന വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ നടക്കും. പ്രശാന്ത് കിഷോർ പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കില്ലെന്നാണു സൂചനകൾ. മാർഗനിർദേശകന്റെ റോളിലാകും അദ്ദേഹം. ജൻ സുരാജ് പാർട്ടിയുടെ ആദ്യ അധ്യക്ഷൻ ദലിത് സമുദായത്തിൽ നിന്നാകാൻ സാധ്യതയുണ്ട്.
വയനാടിന്റെ വേദന കേരളം ഒരുമിച്ചു പങ്കുവയ്ക്കുന്ന ദിവസങ്ങളാണിത്. കുറച്ചുനാളുകൾക്കപ്പുറം ഇതേ വയനാട് രാഷ്ട്രീയമത്സരത്തിനു വേദിയാകും. രാഹുൽ ഗാന്ധി രാജിവച്ച ഒഴിവിൽ, ആ സീറ്റ് നിലനിർത്താനിറങ്ങുന്ന പ്രിയങ്ക ഗാന്ധിയുടെ ആദ്യതിരഞ്ഞെടുപ്പു പോരാട്ടം. പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾകൂടി ഇതിനൊപ്പം വരും. സർക്കാരിന്റെ ദുരിതാശ്വാസ നടപടികളിൽ ആരും രാഷ്ട്രീയം കാണുന്നില്ലെങ്കിലും, ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ വലിയ പരുക്കിനെ ഉപതിരഞ്ഞെടുപ്പുകൾക്കു മുൻപു ഭേദപ്പെടുത്തിയെടുക്കാൻ എൽഡിഎഫ് ഇതു പ്രയോജനപ്പെടുത്താൻ ശ്രമിക്കും. സെപ്റ്റംബർ ഒടുവിലോ ഒക്ടോബർ ആദ്യമോ തിരഞ്ഞെടുപ്പു നടന്നേക്കാം. തിരിച്ചുവരാനുള്ള വഴിയായി ഉപതിരഞ്ഞെടുപ്പുകളെ കാണണമെന്ന തീരുമാനം സിപിഎം മുൻപേ എടുത്തിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാടേ തോറ്റ എൽഡിഎഫിനു തിരിച്ചുവരാൻ വഴിയൊരുക്കിയതു പാലാ ഉപതിരഞ്ഞെടുപ്പാണ്. പാലാ എന്ന യുഡിഎഫ് നെടുങ്കോട്ടയിൽ നേടിയ അട്ടിമറിജയം എൽഡിഎഫിനെ കളത്തിൽ
കുന്നംകുളം ∙ സാഹിത്യകാരൻ സി.വി.ശ്രീരാമന് പട്ടണത്തിൽ വീണ്ടും സ്മാരകം നിർമിക്കാൻ നഗരസഭ ഭൂമി വിട്ടു നൽകാനുള്ള നീക്കത്തിനെതിരെ നഗരസഭയിലെ പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം നടത്തിയ രാപകൽ സമരം സമാപിച്ചു. കോൺഗ്രസ്, ബിജെപി, ആർഎംപി എന്നീ പാർട്ടികളിലെ കൗൺസിലർമാരാണ് നഗരസഭ കൗൺസിൽ ഹാളിൽ സമരം നടത്തിയത്. സി.വി.ശ്രീരാമൻ
ഇത്രത്തോളം വലിയ ഭീഷണിയിൽ മലയാളി ഒരുകാലത്തും ജീവിച്ചിട്ടില്ല. ഗുണ്ടകൾ നാടു വിറപ്പിക്കുന്ന സംസ്ഥാനത്ത്, ചോദിക്കാനും പറയാനും ആരുമില്ലാത്ത സാധാരണക്കാരുടെ ജീവന് എന്തു സുരക്ഷിതത്വമാണുള്ളത് എന്ന ചോദ്യത്തിനു മുഴക്കമേറെയാണ്. സംസ്ഥാനത്തു നിലനിൽക്കുന്ന നിയമവാഴ്ചയില്ലായ്മയും അരക്ഷിതാവസ്ഥയും എത്രമേൽ ഭയാനകമാണെന്നു വിളിച്ചുപറയുന്ന ക്രൂരസംഭവങ്ങൾ തുടർച്ചയായി ഉണ്ടാവുന്നത് അതീവഗൗരവത്തോടെ വേണം കാണാൻ.
കാത്തിരുന്ന ദിവസം വന്നെത്തിയിരിക്കുന്നു: ഇടതുകയ്യിലെ ചൂണ്ടുവിരലിൽ പതിയുന്ന മഷിയടയാളം ഉയർത്തിക്കാട്ടി അഭിമാനത്തോടെ നമുക്കു ജനാധിപത്യത്തിന്റെ കൊടി വാനോളമുയർത്താം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അമൂല്യപരീക്ഷയിൽ ഇന്നു കേരളവും പങ്കുചേരുകയാണ്. ജനാഭിലാഷപ്രകാരമുള്ള ഭരണം സ്ഥാപിക്കാനും ജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കാനുമുള്ള ഏറ്റവും ശക്തമായ ആയുധമാണ് സമ്മതിദാനാവകാശം.
തിരുവനന്തപുരം ∙ രാജ്യത്തിന്റെ മറ്റിടങ്ങളിൽ ഒന്നാം ഘട്ട വോട്ടെടുപ്പിൽ പോളിങ് താഴ്ന്നതോടെ കേരളത്തിലെ മുന്നണികളും ഉദ്വേഗത്തിൽ. പരമാവധി വോട്ടർമാരെ ഇന്ന് ബൂത്തിലെത്തിക്കാൻ ജാഗ്രത കാണിക്കണമെന്ന് 3 മുന്നണികളും പ്രവർത്തകർക്ക് നിർദേശം നൽകി.
അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഒരു ചിഹ്നം ഉറപ്പുണ്ട്. എന്നാൽ അങ്ങനെയല്ല സ്വതന്ത്രരുടെ സ്ഥിതി. ഒരു ചിഹ്നം തേടി നടക്കണം. പലപ്പോഴും അവർ മുന്നോട്ടു വയ്ക്കുന്ന ചിഹ്നം കിട്ടണമെന്നില്ല. കിട്ടുന്നതു ജനം അംഗീകരിക്കണമെന്നുമില്ല. അംഗീകരിക്കപ്പെടാത്ത രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർഥികളുടെ സ്ഥിതിയും ഇതുതന്നെ. പക്ഷേ കിട്ടിയ ചിഹ്നം ഉയർത്തിക്കാട്ടി വിജയിച്ചു വന്നവരുമുണ്ട്. ചിലർ സ്വന്തം നിലയിൽ. മറ്റുചിലർ ഏതെങ്കിലും മുന്നണിയുടെയോ പാർട്ടിയുടെയോ പിന്തുണയോടെ. ഇതെല്ലാം ഉണ്ടായിട്ടും കാലിടറിയവരുമുണ്ട്. തിരഞ്ഞെടുപ്പു രാഷ്ട്രീയവും പ്രശസ്തിയും സമാന്തര രേഖകളാണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങളാണത്. സ്വതന്ത്ര സ്ഥാനാർഥികളാണ് നമ്മുടെ തിരഞ്ഞെടുപ്പു ചരിത്രത്തെ വൈവിധ്യപൂർണമാക്കിയിട്ടുള്ളത്. കണ്ടു മടുത്ത ചിഹ്നങ്ങൾക്കു പകരം പുതിയ ചിലതൊക്കെ കാണാൻ അവസരം ലഭിച്ചിട്ടുള്ളതും ഇത്തരം സന്ദർഭങ്ങളിലാണ്. അത്തരം ചില തിരഞ്ഞെടുപ്പു കഥകളിലേക്ക്.
Results 1-10 of 47