Activate your premium subscription today
പോത്തൻകോട് (തിരുവനന്തപുരം) ∙ മുഖ്യമന്ത്രിയുടെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ കിണറ്റിലിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ആഭ്യന്തര വകുപ്പിന്റെ ഇടപെടലിൽ കരുതൽ തടങ്കൽ കാലാവധി കുറച്ചു വിട്ടയച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ സിന്തറ്റിക് ലഹരി കടത്തിയ സംഭവത്തിൽ പ്രതി വീണ്ടും പിടിയിലായി. മുപ്പതോളം കേസുകളിൽ പ്രതിയായ അണ്ടൂർക്കോണം പായ്ച്ചിറ ചായ്പ്പുറത്തു വീട് ഷഫീഖ് മൻസിലിൽ ഷഫീഖിനെ ( 28 ) മാർച്ച് 12നാണ് കലക്ടറുടെ ഉത്തരവിൽ കാപ്പ ചുമത്തി വിയ്യൂർ സെൻട്രന് ജയിൽ കരുതൽ തടങ്കലിലാക്കിയത്.
വിയ്യൂർ സെൻട്രൽ ജയിലിൽ നേർക്കുനേർനിന്ന് രണ്ടു സംഘങ്ങളിൽപ്പെട്ട ഗുണ്ടകളുടെ കൊലവിളി; പ്രശ്നം പരിഹരിക്കാൻ ഇടപെട്ട ഉദ്യോഗസ്ഥർക്കു ക്രൂരമർദനം. തിരുവനന്തപുരം സ്വദേശികളായ ഗുണ്ടകളാണു കൊമ്പുകോർത്തത്. കാപ്പ കേസിൽ ആഴ്ചകൾക്കു മുൻപാണ് ഇരുവരും ജയിലിലെത്തിയത്. നാട്ടിലെ കുടിപ്പക ജയിലിൽവച്ച് തീർക്കാനായിരുന്നു ശ്രമം. ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടൽമൂലം ജയിലിനകം ചോരക്കളമായില്ല. പക്ഷേ, അതിന് അവർക്കു നൽകേണ്ടി വന്ന വില വലുതായിരുന്നു. ഡപ്യൂട്ടി സൂപ്രണ്ടിന്റെ വലതു കൈ ഒരു ഗുണ്ട ചവിട്ടിയൊടിച്ചു. അസിസ്റ്റന്റ് സൂപ്രണ്ടിന്റെ കാലിൽ കടിച്ചുപറിച്ചു...
ഗുണ്ടകൾ മനുഷ്യശരീരം വെട്ടുകയും കുത്തുകയും മാത്രമല്ല, ആ ക്രൂരത സമൂഹമാധ്യമങ്ങളിലിട്ട് ആഘോഷിക്കുകയുമാണ്. ലൈക്കും ഷെയറും കൂടുമ്പോൾ ഗുണ്ട ഹീറോയാകുന്നു. ഗുണ്ടകൾ ഹീറോയാകുന്ന കേരളത്തിൽ അവരെ റോൾ മോഡലാക്കുകയാണു യുവത്വം. തൃശൂർ കൊട്ടേക്കാട് പാടശേഖരത്തിൽ ‘ആവേശം’ മോഡൽ പാർട്ടി നടത്തി ഗുണ്ടാസംഘം റീൽസ് ഇറക്കിയതു കഴിഞ്ഞയാഴ്ച. ഇരട്ടക്കൊലപാതകക്കേസിൽ ജയിലിൽ നിന്നിറങ്ങിയതിന്റെ ആഘോഷമാണു ഗുണ്ടാനേതാവും സംഘവും നടത്തിയത്. ഇറങ്ങിയതിന്റെ ആഘോഷം നടത്തിയതു പാടത്താണെങ്കിൽ ഇരട്ടക്കൊലപാതകത്തിന്റെ വാർഷികാഘോഷം ഈ സംഘം ജയിലിൽ നടത്തി. വിയ്യൂർ സെൻട്രൽ ജയിലിലെ ഡി ബ്ലോക്കിൽ കഴിയുമ്പോൾ രണ്ടു വർഷം മുൻപാണു മദ്യവും ഭക്ഷണവും വിളമ്പി ഇവർ ബ്ലോക്കിൽ ആഘോഷരാവ് സംഘടിപ്പിച്ചത്. മദ്യം കടത്താൻ സഹായിച്ചതു ചില ജയിൽ ഉദ്യോഗസ്ഥരാണ്. അവർക്ക് അതിനുള്ള പ്രതിഫലവും കിട്ടി. ആഘോഷം അടുത്തദിവസം തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ ജയിലിൽ നിന്നിറങ്ങിയശേഷമുള്ള ആഘോഷം വിവാദമായതോടെയാണ്, അന്നു ജയിലിൽ നടന്നതു കൊലപാതകത്തിന്റെ വാർഷികാഘോഷമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കിയത്.
തൃശൂർ∙ തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം. തമിഴ്നാട്ടിലെ കോടതിയിൽ ഹാജരാക്കി വിയ്യൂർ ജയിലിനു സമീപം എത്തിച്ചെങ്കിലും ഉദ്യോഗസ്ഥരെ തള്ളി മാറ്റി ബാലമുരുകൻ രക്ഷപ്പെടുകയായിരുന്നു. പൊലീസുകാർ പിന്നാലെ
ചേർത്തല / കൊച്ചി∙ പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കലിന്റെ ഭാര്യ പെൻഷൻ വാങ്ങാൻ കാത്തുനിൽക്കുമ്പോൾ സബ് ട്രഷറിയിൽ കുഴഞ്ഞു വീണു മരിച്ചു. റിട്ട. അധ്യാപിക ചേർത്തല 26ാം വാർഡ് വല്ലയിൽ മാവുങ്കൽ ത്രേസ്യാമ്മയാണു (മോൻസി- 69) മരിച്ചത്. ഹൃദ്രോഗബാധയാണെന്നു ഡോക്ടർമാർ അറിയിച്ചു. എങ്കിലും ഇന്നു പോസ്റ്റ്മോർട്ടത്തിനു പൊലീസ് നിർദേശിച്ചിട്ടുണ്ട്. അതിനു ശേഷം ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സംസ്കാരം നടത്തും.
വിയ്യൂർ ജയിലിൽ കലാപമുണ്ടാക്കിയ കൊടി സുനിയെ കൊണ്ടുവരുന്നുണ്ടെന്നറിഞ്ഞപ്പോൾ മലപ്പുറം തവനൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥർ ഞെട്ടി. അതിസുരക്ഷാ സംവിധാനങ്ങളുള്ള വിയ്യൂരിൽ കലാപം നിയന്ത്രിക്കാൻ പുറത്തുനിന്നു ജീവനക്കാരെ എത്തിക്കേണ്ടി വന്നു. അങ്ങനെയൊരവസ്ഥ തവനൂരിലുണ്ടായാൽ? എട്ടു ജീവനക്കാർ മാത്രമാണ് ഒരേസമയം അകത്ത്
ലോകേഷ് കനകരാജിനെപ്പോലുള്ള തമിഴ് സിനിമാ സംവിധായകർ കേരളത്തിലെ സെൻട്രൽ ജയിലുകൾ അകത്തുകയറിക്കണ്ടാൽ അവരുടെ സിനിമാസങ്കൽപംതന്നെ മാറും. തമിഴ് സിനിമയിൽ ചെന്നൈയിലെ ഗുണ്ടകളുടെ സമ്മേളനം വിളിക്കാൻ പഴയ ഗോഡൗണുകളിലോ അടച്ചിട്ട ഫാക്ടറികളിലോ ഒക്കെയാണ് ഇപ്പോഴും സെറ്റിടുന്നത്. എത്ര കൊടിയ ഗുണ്ടകളാണെങ്കിലും പൊലീസിനെപ്പേടിച്ചു വേണം സമ്മേളിക്കാൻ.
‘ഗുണ്ടകൾ തമ്മിലുള്ള മുൻവൈരാഗ്യം തീർക്കുന്നതു ജയിലിലാണ്. അവരെ നിയന്ത്രിക്കണം. കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നില്ല. ഗുണ്ടകളും അവർക്ക് ഒത്താശ ചെയ്യുന്ന ചില ഉദ്യോഗസ്ഥരും ചേർന്നാണു സെൻട്രൽ ജയിൽ നിയന്ത്രിക്കുന്നത്’- വിയ്യൂർ സെൻട്രൽ ജയിലിനെക്കുറിച്ചു സംസ്ഥാന പൊലീസ് മേധാവി ഈ വർഷമാദ്യം
തൃശൂർ ∙ വിയ്യൂർ സെൻട്രൽ ജയിലിൽ വീണ്ടും ഗുണ്ടാവിളയാട്ടം. ഗുണ്ടാനേതാവ് മരട് അനീഷിനു നേരെയാണ് ഇന്നലെ ഉച്ചയോടെ വധശ്രമം നടന്നത്. ബ്ലേഡ് കൊണ്ട് തലയിലും ദേഹമാസകലവും വരഞ്ഞ് മുറിവേറ്റ നിലയിൽ ഇയാളെ തൃശൂർ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷാ കാരണങ്ങളാൽ പിന്നീടു പ്രിസൺ വാർഡിലേക്കു
തൃശൂർ ∙ വിയ്യൂർ സെൻട്രൽ ജയിലിൽ വീണ്ടും ഗുണ്ടാവിളയാട്ടം. ഗുണ്ടാനേതാവ് മരട് അനീഷിനു നേരെയാണ് ഇന്നലെ ഉച്ചയോടെ വധശ്രമം നടന്നത്. ബ്ലേഡ് കൊണ്ട് തലയിലും ദേഹമാസകലവും വരഞ്ഞ് മുറിവേറ്റ നിലയിൽ ഇയാളെ തൃശൂർ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷാ കാരണങ്ങളാൽ പിന്നീടു പ്രിസൺ വാർഡിലേക്കു മാറ്റി. കൊച്ചിയിലെ മറ്റൊരു ഗുണ്ടാനേതാവ് അമ്പായത്തോട് അഷ്റഫ് ഹുസൈൻ ആണ് ആക്രമിച്ചത്. തടയാൻ ശ്രമിക്കുന്നതിനിടെ ജയിൽ വാർഡൻ ബിനോയിക്കും നിസ്സാര പരുക്കേറ്റു. ബിനോയിയും മെഡിക്കൽ കോളജിൽ ചികിത്സ തേടി.
Results 1-10 of 46