Activate your premium subscription today
ന്യൂഡൽഹി∙ ഗുസ്തി ഫെഡറേഷൻ അഡ്ഹോക് കമ്മിറ്റിയെ അംഗീകരിക്കുന്നില്ലെന്നു സസ്പെൻഡ് ചെയ്യപ്പെട്ട ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ സഞ്ജയ് സിങ്. ഫെഡറേഷനെ സസ്പെൻഡ് ചെയ്തിട്ടില്ലെന്നും ദേശീയ ചാംപ്യൻഷിപ്പ് ഉടൻ സംഘടിപ്പിക്കുമെന്നും സഞ്ജയ് സിങ് പറഞ്ഞു.
ന്യൂഡൽഹി∙ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിന്റെ ഗുണ്ടകൾ അമ്മയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ഗുസ്തി താരം സാക്ഷി മാലിക്. അമ്മയ്ക്ക് നിരന്തരം വധഭീഷണി സന്ദേശങ്ങൾ അയയ്ക്കുന്ന ബ്രിജ് ഭൂഷന്റെ ആളുകൾ തനിക്കെതിരെ കേസുകൾ എടുക്കുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തുകയാണെന്നും സാക്ഷി മാലിക് ആരോപിച്ചു. സർക്കാർ സുരക്ഷയൊരുക്കണമെന്നും സാക്ഷി ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിനിടെയായിരുന്നു സാക്ഷിയുടെ വെളിപ്പെടുത്തൽ.
ന്യൂഡൽഹി∙ പ്രധാനമന്ത്രിയെ സ്വയംപ്രഖ്യാപിത ബാഹുബലിയെന്നു വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗുസ്തി താരങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ തീരുമാനങ്ങളെടുക്കുന്നതിനെ വിമർശിച്ചാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ രാഹുൽ നിലപാട് അറിയിച്ചത്. ഗുസ്തി താരം വിനേഷ് ഫോഗട്ട് തനിക്കുലഭിച്ച ഖേൽരത്ന, അർജുന പുരസ്കാരങ്ങൾ
ന്യൂഡൽഹി∙ ഗുസ്തി ഫെഡറേഷൻ മുൻ മേധാവി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അർജുന അവാർഡും ഖേൽ രത്ന യും തിരികെ നൽകി ഗുസ്തിതാരം വിനേഷ് ഫോഗട്ട്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പുറത്ത് പുരസ്കാരം ഉപേക്ഷിക്കാനായിരുന്നു താരത്തിന്റെ തീരുമാനമെങ്കിലും പൊലീസ് തടഞ്ഞു. ഇതോടെ കർത്തവ്യ പഥിലെ
ന്യൂഡൽഹി∙ ആറു മാസത്തിനിടെ രണ്ടാം തവണയും ഗുസ്തിതാരങ്ങളുടെ നിലപാടിനൊപ്പം നിന്നു കേന്ദ്രസർക്കാർ ദേശീയ റെസ്ലിങ് ഫെഡറേഷനെതിരെ നടപടിയെടുത്തത് പ്രതിഷേധത്തിന്റെ രാഷ്ട്രീയമാനങ്ങൾ കണ്ടറിഞ്ഞാണെന്നു വ്യക്തം.
ന്യൂഡൽഹി ∙ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ ഭാരവാഹികളെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അടുപ്പക്കാരനായ സഞ്ജയ് സിങ് പ്രസിഡന്റായ സമിതി ഈമാസം 21നാണു തിരഞ്ഞെടുക്കപ്പെട്ടത്.
ന്യൂഡൽഹി ∙ ഗുസ്തി താരം സാക്ഷി മാലിക് പൊട്ടിക്കരഞ്ഞു ബൂട്ടഴിച്ചതിനു പിന്നാലെ, ഒളിംപിക് മെഡൽ ജേതാവും ദേശീയ ഗുസ്തി താരവുമായ ബജ്രംഗ് പുനിയ തനിക്കു ലഭിച്ച പത്മശ്രീ പുരസ്കാരം ഡൽഹി കർത്തവ്യപഥിലെ നടവഴിയിൽ ഉപേക്ഷിച്ച് പ്രതിഷേധിച്ചു. പുരസ്കാരം തിരികെ നൽകുന്നുവെന്നു പ്രഖ്യാപിച്ചു പ്രധാനമന്ത്രിക്കെഴുതിയ കത്ത് സമൂഹമാധ്യമമായ‘എക്സി’ൽ പരസ്യമാക്കിയതിനു പിന്നാലെയാണ് പുനിയ കർത്തവ്യപഥിലെത്തിയത്.
ന്യൂഡല്‍ഹി∙ ഇന്ത്യൻ ഗുസ്തി താരം സാക്ഷി മാലിക്കിനു പിന്തുണയുമായി ബോക്സിങ് താരം വിജേന്ദർ സിങ്. ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അനുയായി സഞ്ജയ് കുമാര്‍ സിങ് വിജയിച്ചതോടെ ഗുസ്തി ഉപേക്ഷിക്കുകയാണെന്നു സാക്ഷി മാലിക് പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ 47 ൽ 40 വോട്ടുകളും സ്വന്തമാക്കിയാണ് സഞ്ജയ്
ന്യൂഡൽഹി∙ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണങ്ങളിൽ കഴമ്പില്ലെന്ന് ബ്രിജ് ഭൂഷണിനു വേണ്ടി ഹാജരായ കൗൺസിൽ കോടതിയിൽ അറിയിച്ചു. കായിക താരങ്ങളുടെ പൾസ് പരിശോധിക്കുക മാത്രമാണ് ബ്രിജ് ഭൂഷൺ ചെയ്തെന്നും അദ്ദേഹം കോടതിയിൽ അറിയിച്ചു. ലൈംഗിക
ന്യൂഡൽഹി ∙ ഗുസ്തി ഫെഡറേഷൻ മുൻഅധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ ഡൽഹി റൗസ് അവന്യു കോടതിയിൽ കടുത്ത ആരോപണങ്ങളുമായി ഡൽഹി പൊലീസ്. പീഡനക്കേസിൽ ബ്രിജ്ഭൂഷണിന് എതിരെ എല്ലാ തെളിവുകളുമുണ്ടെന്നും വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിക്കാനുള്ള ഒരവസരവും ബ്രിജ്ഭൂഷൺ പാഴാക്കിയില്ലെന്നും പൊലീസ് കോടതിയിൽ
Results 1-10 of 86