Activate your premium subscription today
തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജിലും വെറ്ററിനറി സർവകലാശാലയിലും ഒരു തരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനവും അനുവദിക്കരുതെന്നു ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് അന്വേഷണ കമ്മിഷന്റെ ശുപാർശ. സംസ്ഥാനത്തെ കലാലയങ്ങളിൽ രാഷ്ട്രീയം നിരോധിച്ചതു സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ
കേരളത്തിലെ പ്രമുഖ വിദ്യാർഥി സംഘടനയായ എസ്എഫ്ഐ പിന്തുടരുന്നത് പ്രാകൃത രീതിയാണെന്നും തിരുത്തിയില്ലെങ്കിൽ ബാധ്യതയാവുമെന്നും അടുത്തിടെ പരസ്യ വിമർശനം നടത്തിയത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആയിരുന്നു. എസ്എഫ്ഐക്ക് ക്ലാസ് എടുക്കാൻ വരേണ്ട എന്ന ഭീഷണി പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. വിമർശനത്തിന് എതിരെ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തി. കഴിഞ്ഞ കുറേക്കാലമായി എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തെക്കുറിച്ചുള്ള വിമർശനവും പ്രതിരോധവും കേരളത്തിന് പുതുമയല്ലാതായി കഴിഞ്ഞു. വിദ്യാർഥികളുടെ ന്യായമായ പല ആവശ്യങ്ങൾക്ക് വേണ്ടിയും സമരം ചെയ്യുകയും ആവശ്യങ്ങൾ നേടിയെടുക്കുകയും ചെയ്ത സംഘടനയാണ് എസ്എഫ്ഐ. പക്ഷേ, ക്യാംപസുകളിൽ നടക്കുന്ന അക്രമങ്ങൾക്ക് നീതീകരണമുണ്ടോ? പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായി മരിച്ച സംഭവമടക്കം എസ്എഫ്ഐ പ്രതിക്കൂട്ടിൽ വന്നത് ഒട്ടേറെ തവണയാണ്.
ജനങ്ങളിൽനിന്ന് അകന്നതാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ദയനീയ തോൽവിക്കു കാരണമെന്നു സിപിഎം കേന്ദ്രകമ്മിറ്റി വിലയിരുത്തിയത് ഇക്കഴിഞ്ഞ ദിവസമാണ്. ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ വിശ്വാസം തിരിച്ചുപിടിക്കാൻ സംസ്ഥാന നേതൃത്വത്തോടു കേന്ദ്ര കമ്മിറ്റി നിർദേശിക്കുകയും ചെയ്തു. പാർട്ടിയുടെ വിദ്യാർഥി, യുവജനസംഘടനകൾ ഈ നിർദേശം എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ഗുരുദേവ കോളജിൽ കണ്ടത്. പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തതിനു പിന്നാലെ, വേണ്ടിവന്നാൽ പ്രിൻസിപ്പലിന്റെ നെഞ്ചത്ത് അടുപ്പുകൂട്ടുമെന്ന ഡിവൈഎഫ്ഐയുടെ ഭീഷണികൂടിയായപ്പോൾ കേരളത്തിന് ഉറപ്പായി: സംസ്ഥാനത്തെ സിപിഎമ്മും അതിന്റെ പോഷകഘടകങ്ങളും ജനങ്ങളിലേക്കു തുടർന്നും ‘ഇറങ്ങിച്ചെല്ലാൻ’ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരം∙ ശ്രീകാര്യം പൊലീസ് സ്റ്റേഷന് ഉപരോധിച്ച സംഭവത്തില്‍ എം.വിന്‍സെന്റ്, ചാണ്ടി ഉമ്മന്‍ എന്നീ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തു.
ഉറക്കെ രാഷ്ട്രീയം വിളിച്ചു പറയുന്നുണ്ട് കോളജ് മാഗസിനുകളെന്ന കാര്യത്തിൽ ജൂറിക്ക് ഏകാഭിപ്രായമായിരുന്നു; അത് ഇത്രയും ഉച്ചത്തിൽ വേണമെന്ന നിർബന്ധം ചിലപ്പോഴെങ്കിലും മാഗസിനുകൾക്കു ഭാരമായി പോകുന്നുണ്ടോ എന്ന സംശയത്തോടെ. എങ്കിലും ക്യാംപസ് അങ്ങനെ പറയുക തന്നെ വേണ്ടേ എന്ന് ഉടൻ മറുചോദ്യവുമുയർന്നു. ചെറുപ്പത്തിന്റെ തിളപ്പിലല്ലേ അതു ചെയ്യേണ്ടത്? അതെ, ക്യാംപസ് മിണ്ടാതിരിക്കുകയല്ല, ഉറക്കെയുറക്കെ മിണ്ടിക്കൊണ്ടിരിക്കുക തന്നെയാണു വേണ്ടത്.
കൊച്ചി ∙ സംസ്ഥാനത്തെ കോളജ് ക്യാംപസുകളിലും കോളജ് ഹോസ്റ്റലുകളിലും വിദ്യാർഥി യൂണിയനുകൾക്കു രാഷ്ട്രീയപ്രവർത്തനം നടത്താൻ അവകാശമില്ലെന്നു പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കൊല്ലം സ്വദേശി ഡോ. എസ്. ഗണപതിയാണു ഹർജി നൽകിയത്.
തിരുവനന്തപുരം∙ കലാലയങ്ങളിൽ കൊലപാതക രാഷ്ട്രീയം നടക്കുന്ന സാഹചര്യത്തിൽ ക്യാംപസ് രാഷ്ട്രീയം ആവശ്യമാണോയെന്നു ഭരണകർത്താക്കളും അക്കാദമിക സമൂഹവും ആലോചിക്കണമെന്നു ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മർദനവും കഠാരപ്രയോഗവും പോലും കലാലയങ്ങളിൽ സാധാരണമായി. കുട്ടിക്കുരങ്ങനെക്കൊണ്ടു ചുടുചോറു വാരിക്കുന്നതു പോലെ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ വിദ്യാർഥി സംഘടനകളിൽ അക്രമരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നു.
കൊച്ചി∙ സർക്കാർ കോളജുകളിൽ ഉൾപ്പെടെ ക്യാംപസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹർജിയിൽ സർക്കാരും സർവകലാശാലകളും ഉൾപ്പെടെ എതിർകക്ഷികളുടെ വിശദീകരണം ഹൈക്കോടതി തേടി. ക്യാംപസുകളിൽ സംഘടനാ യൂണിറ്റ് രൂപീകരിക്കുന്നതുൾപ്പെടെ രാഷ്ട്രീയപ്രവർത്തനം നടത്താൻ വിദ്യാർഥി സംഘടനകൾക്ക് അവകാശമില്ലെന്നു പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചി മരട് സ്വദേശി എൻ. പ്രകാശ് നൽകിയ ഹർജിയാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
കൊച്ചി ∙ സംസ്ഥാനത്തെ കലാലയങ്ങളിൽ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ വീണ്ടും ഹർജി. മഹാരാജാസ് കോളജ് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഹർജി. രാഷ്ട്രീയം നിരോധിക്കുക മാത്രമല്ല, ക്യാംപസുകളിൽ ഏതെങ്കിലും വിധത്തിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങള്‍ നടത്തുന്നതോ വിദ്യാർഥി യൂണിയനുകള്‍ പ്രവർത്തിക്കുന്നതോ തടയണമെന്നും എൻ.പ്രകാശൻ എന്ന വ്യക്തി നല്കിയ പൊതുതാൽപര്യ ഹര്‍ജിയിൽ പറയുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, കേസുമായി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസ് അയയ്ക്കാനും നിർദേശിച്ചു.
പ്രിയ സുഹൃത്തേ, മലയാള മനോരമ ദിനപ്പത്രത്തിന്റെ (18 ജനുവരി 2024) ഒന്നാം പേജിലെ വാർത്തകളിലൊന്നിന്റെ തലക്കെട്ട് ഇങ്ങനെയാണ്: 'എം.ടിയെ പ്രസംഗപ്പിച്ചതോ എന്നു രഹസ്യാന്വേഷണം'. മുഖ്യമന്ത്രി വേദിയിലിരിക്കെ വിമർശനാത്മകമായി എഴുതിത്തയ്യാറാക്കിയ പ്രസംഗത്തിനുപിന്നിൽ മറ്റേതെങ്കിലും ശക്തികൾ പ്രവർത്തിച്ചിട്ടുണ്ടോ
Results 1-10 of 26